കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഹീല്‍ ഉടന്‍ വിരമിക്കും... അതിന് മുമ്പ് ഇന്ത്യയോട് കണക്ക് തീര്‍ക്കാന്‍ നീക്കം? പകയുടെ പിന്നിലെ കഥ

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്റെ സൈനിക മേധാവിയാണ് ജനറല്‍ റഹീല്‍ ഷെരീഫ്. ഒരു പക്ഷേ പാകിസ്താനിലെ ഏറ്റവും ശക്തനായ വ്യക്തി ആരെന്ന് ചോദിച്ചാല്‍ അതിനുളള ഉത്തരമായിരിക്കും റഹീല്‍ ഷെരീഫിന്റെ പേര്. പ്രധാനമന്ത്രി നവാസ് ഷെരീഫിന് പോലും റഹീലിനെ ഭയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പണ്ട് നവാസ് ഷെരീഫിനെ അട്ടിമറിച്ച പര്‍വേസ് മുഷാറഫിനെ പോലെയല്ല ഷെരീഫ്. അദ്ദേഹത്തിന് പൊതിജനങ്ങള്‍ക്കിടയിലും നല്ല സമ്മതിയാണ്. തീവ്രവാദത്തിനും അഴിമതിക്കും എതിരെ എന്നും നിലകൊള്ളുന്നവന്‍ എന്നൊരു പ്രതിച്ഛായയാണ് റഹീല്‍ ഷെരീഫിന് ഉള്ളത്.

അതിനേക്കാളെല്ലാം അധികം, അതി തീവ്രമായ ഇന്ത്യാ വിരുദ്ധതയും. ഇന്ത്യയോട് റഹീലിന് പകയുണ്ടാകാനുള്ള കാരണങ്ങളില്‍ വ്യക്തിപരമായ ചിലത് കൂടിയുണ്ട്.

റഹീല്‍ ഷെരീഫ് സ്ഥാനമൊഴിയാന്‍ ഇനി ഒരുമാസം മാത്രമേ ബാക്കിയുള്ളൂ. നിയന്ത്രണ രേഖ ലംഘിച്ച് പാക് അധീന കശ്മീരില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ സേനയോട് എങ്ങനെയായിരിക്കും റഹീല്‍ പ്രതികരിക്കുക?

പാകിസ്താനിലെ ഏറ്റവും ശക്തന്‍ ആര്

പാകിസ്താനിലെ ഏറ്റവും ശക്തന്‍ ആര്

പാകിസ്താനിലെ ഏറ്റവും ശക്തനായ വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം ജനറല്‍ റഹീല്‍ ഷെരീഫ് എന്നായിരിക്കും. ഏറ്റവും ജനപിന്തുണയുള്ള വ്യക്തി ആരെന്ന് ചോദിച്ചാലും അത് തന്നെ ആകും ഒരുപക്ഷേ ഉത്തരം.

പ്രധാനമന്ത്രിയ്ക്കും പ്രസിഡന്റിനും മുകളില്‍

പ്രധാനമന്ത്രിയ്ക്കും പ്രസിഡന്റിനും മുകളില്‍

ഒരു ജനാധിപത്യ രാജ്യമായ പാകിസ്താനില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ഒക്കെയാണ് പദവി നോക്കുമ്പോള്‍ മുകളിലുള്ളത്. എന്നാല്‍ ചില കാര്യങ്ങളില്‍ അവരുടെ തീരുമാനങ്ങളെ പോലും മറികടക്കുന്ന ആളാണ് ജനറല്‍ റഹീല്‍ ഷെരീഫ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യാവിരുദ്ധതയില്‍ ഒന്നാമന്‍

ഇന്ത്യാവിരുദ്ധതയില്‍ ഒന്നാമന്‍

പാകിസ്താനിലെ ഏറ്റവും വലിയ ഇന്തായ വിരുദ്ധന്‍ ആരെന്ന് ചോദിച്ചാലും ഉത്തരം റഹീല്‍ ഷെരീഫ് എന്നായിരിക്കും. എതിര്‍ രാജ്യത്തെ വെറുക്കുന്ന വെറും ഒരു പട്ടാളക്കാരനല്ല പക്ഷേ റഹീല്‍ ഷെരീഫ്.

 മികച്ച പ്രതിച്ഛായ

മികച്ച പ്രതിച്ഛായ

പതിവ് പട്ടാള മേധാവികളെ പോലെയല്ല റഹീല്‍ ഷെരീഫിന്റെ പ്രവര്‍ത്തനം. ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതിച്ഛായയാണ് ഇദ്ദേഹത്തിനുള്ളത്. അഴിമതിക്കെതിരെ പോരാടുന്ന നായകന്‍ തീവ്രവാദ വിരുദ്ധന്‍ എന്നൊക്കെയാണ് റഹീല്‍ വിശേഷിപ്പിക്കപ്പെടുന്നത്.

വിരമിക്കാന്‍ ഒരുമാസം മാത്രം

വിരമിക്കാന്‍ ഒരുമാസം മാത്രം

ഈ വര്‍ഷം നവംബര്‍ അവസാനത്തോടെയാണ് റഹീല്‍ ഷെരീഫ് വിരമിക്കേണ്ടത്. എന്നാല്‍ വിരമിക്കുന്നതിന് തൊട്ടുമുവമ്പ് ഇന്ത്യയില്‍ നിന്ന് ഇങ്ങനെ രെു തിരിച്ചടി നേരിടേണ്ടിവരും എന്ന് റഹീല്‍ കരുതിയിട്ടുണ്ടാവില്ല.

ഒരുമാസം കൊണ്ട് എന്ത് ചെയ്യും?

ഒരുമാസം കൊണ്ട് എന്ത് ചെയ്യും?

ഒരുമാസമാണ് റഹീല്‍ ഷെരീഫിന്റെ മുന്നില്‍ ഉള്ളത്. അതിനിടയില്‍ തന്റെ മാനം രക്ഷിക്കാന്‍ അദ്ദേഹം എന്തെങ്കിലും ചെയ്യുമോ എന്നാണ് ഇപ്പോള്‍ ലോകം വീക്ഷിക്കുന്നത്.

യുദ്ധത്തിനിറങ്ങിയാല്‍ എന്താകും?

യുദ്ധത്തിനിറങ്ങിയാല്‍ എന്താകും?

നേരിട്ട് ഒരു യുദ്ധത്തിന് ഇറങ്ങാനുള്ള സമയം റഹീലിന്റെ കൈയ്യില്‍ ഉണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. റഹീല്‍ തന്നെ സൈനിക മേധാവിയായി തുടരാന്‍ നവാസ് ഷെരീഫ് ആവശ്യപ്പെട്ടാല്‍ എന്താകും സംഭവിക്കുക?

ഏതെങ്കിലും തരത്തില്‍ തിരിച്ചടിക്കാന്‍

ഏതെങ്കിലും തരത്തില്‍ തിരിച്ചടിക്കാന്‍

യുദ്ധമല്ലെങ്കില്‍, മറ്റേതെങ്കിലും വിധത്തില്‍ തിരിച്ചടിക്കാന്‍ റഹീല്‍ ഷെരീഫ് കോപ്പുകൂട്ടുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേര്‍ക്ക് ഇപ്പോള്‍ പാകിസ്താന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ ഇതിന്റെ ഭാഗമാകാനും വഴിയുണ്ട്.

എന്താണ് ഇന്ത്യയോട് ഇത്രം കലിപ്പ്

എന്താണ് ഇന്ത്യയോട് ഇത്രം കലിപ്പ്

റഹീല്‍ ഷെരീഫിന് ഇന്ത്യയോട് കടുത്ത ദേഷ്യമുണ്ടാകാന്‍ ഒരു കാരണം കൂടിയുണ്ട്. 1965 ലെ ഇന്ത്യ പാക് യുദ്ധത്തില്‍ റഹീലിന്റെ അമ്മാവന്‍ ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 1975 ലെ യുദ്ധത്തില്‍ സഹോദരനും കൊല്ലപ്പെട്ടു.

English summary
Retiring Pakistan Army Chief Raheel Sharif may seek Bloody Hurrah. He also had personal rivalry against India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X