കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാന ജീവനക്കാര്‍ക്ക് കൊറോണപ്പേടി, ചൈനയില്‍ ശേഷിക്കുന്നവരെ തിരികെയെത്തിക്കില്ലെന്ന് ബംഗ്ലാദേശ്

കൊറോണ വൈറസ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ കഴിയുന്ന 171 ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ബംഗ്ലാദേശ് തത്ക്കാലം പിന്‍വാങ്ങുന്നു.

Google Oneindia Malayalam News

ധാക്ക:കൊറോണ വൈറസ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ കഴിയുന്ന 171 ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ബംഗ്ലാദേശ് തത്ക്കാലം പിന്‍വാങ്ങുന്നു. ചൈനയിലേക്ക് പോകുന്നതിന് ബംഗ്ലാദേശ് എയര്‍ലൈന്‍സായ ബിമാന്‍ ജീവനക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ശ്രമം ഉപേക്ഷിക്കുന്നത്. ഫെബ്രുവരി ഒന്നിന് 312 പൗരന്മാരെ ബംഗ്ലാദേശ് ബിമാന്‍ എയര്‍ലൈന്‍സ് വഴി നാട്ടില്‍ തിരിച്ചെത്തിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ വിമാന ജീവനക്കാര്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ചൈനീസ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് മാത്രമേ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുല്‍ മുമീന്‍ പറഞ്ഞു. ചൈനീസ് അധികൃതര്‍ ഇക്കാര്യം നേരത്തെ സമ്മതിച്ചിരുന്നുവെന്നും പിന്നീട് പിന്‍വാങ്ങിയെന്നും അബ്ദുല്‍ മുമീന്‍ പറഞ്ഞു,

തങ്ങളുടെ പൗരന്മാര്‍ക്ക് മതിയായ ഭക്ഷണവും കുടിവെള്ളവും ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളെയും മന്ത്രി തള്ളിക്കളഞ്ഞു. ബംഗ്ലാദേശികള്‍ താമസിക്കുന്ന 23 ഇടങ്ങളിലും ചൈനീസ് അധികൃതര്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ടെന്നും ഇവരുമായി എംബസി കൃത്യമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വുഹാനില്‍ കഴിയുന്ന 800 വിദ്യാര്‍ത്ഥികളെ തിരിച്ചു കൊണ്ടു വരാന്‍ പാകിസ്ഥാനും വിസമ്മതിച്ചിരുന്നു. ഇവരില്‍ നാലു പേര്‍ക്ക്് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Return of Bangladeshis from Wuhan not possible now says bangladesh-minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X