2015 ല്‍ യുഎഇ റോഡുകളില്‍ പൊലിഞ്ഞത് 560 ജീവനുകള്‍!!!
അബുദാബി: യുഎഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം 2015 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 560 പേര്‍ വിത്യസ്ത റോഡപകടങ്ങളില്‍ മരണപ്പെട്ടു. 2014 നെ അപേക്ഷിച്ച് 4.9 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായും കണക്കില്‍ നിന്ന് വ്യക്തമാണ്. 589 പേരാണ് കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ മരണപ്പെട്ടത്. രാജ്യത്ത് ഏര്‍പ്പെടുത്തിയ റോഡ് സുരക്ഷാ കൂടുതല്‍ ഫലപ്രദമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റോഡപകടങ്ങളില്‍ പരുക്ക് പറ്റുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2014 ല്‍ 5909 പേര്‍ക്ക് അപകടത്തില്‍ പരുക്ക് പറ്റിയിട്ടുണ്ടെങ്കില്‍ ഈ വര്‍ഷം അത് 5606 ലേക്ക് ചുരുങ്ങിയിട്ടുണ്ട്. മൊത്തം 3935 അപകടങ്ങളാണ് കഴിഞ്ഞ പത്തു മാസത്തിനിടയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 765 ഓളം അപകടങ്ങള്‍ക്ക് കാരണം അശ്രദ്ദയോടെ പെട്ടന്നുള്ള ലൈന്‍ മാറ്റമാണ്. 512 അപകടങ്ങളാണ് വാഹനങ്ങള്‍ തമ്മില്‍ വേണ്ടത്ര അകലം പാലിക്കാത്തതിനെ തുടര്‍ന്നുണ്ടായത്.

സാഹസികമായ ഡ്രൈവിങ്ങിനെ തുടര്‍ന്ന് 456 അപകടങ്ങളും, അശ്രദ്ദമൂലം 410 അപകടങ്ങളും, അമിതവേഗത മൂലം 333 അപകടങ്ങളുമാണ് യുഎഇ റോഡുകളില്‍ സംഭവിച്ചിരിക്കുന്നത്. അപകട നിരക്കില്‍ കുറവു വരുത്താന്‍ വരും വര്‍ഷങ്ങളില്‍ പുതിയ റോഡ് സുരക്ഷാ നിയമങ്ങള്‍ നടപ്പിലാക്കുമെന്നും വാഹനം ഓടിക്കുന്നവര്‍ക്കായി കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബ്രിഗേഡിയര്‍ ഗൈത് ഹസ്സന്‍ അല്‍ സാബി വ്യക്തമാക്കി.












Click it and Unblock the Notifications