കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുന്നാളിന് ശേഷം സൗദിയില്‍ പുതിയ രാജാവ് അധികാരത്തില്‍? രഹസ്യ നീക്കങ്ങള്‍ ഇങ്ങനെ...

  • By അബാല്‍ ദിയാന
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ യുഎഇയുടെ പിന്തുണയോടെ കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനെ ഭരണാധികാരിയാക്കാനുള്ള രഹസ്യ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ചില ഇറാന്‍ മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നത്. അമേരിയ്ക്കയുമായി നല്ല ബന്ധം സ്ഥാപിയ്ക്കാനും തുടര്‍ന്ന് സൗദിയുടെ ഭരണം ഏറ്റെടുക്കാനും സല്‍മാന് യുഎഇ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ ഉപദേശം നല്‍കിയെന്നാണ് മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത്.

വഹാബിസത്തെ സൗദിയില്‍ നിന്നും തുടച്ച് നീക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സല്‍മാന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് അമേരിയ്ക്ക പ്രതീക്ഷിയ്ക്കുന്നുണ്ട്. തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വഹാബിസമാണ് ആഗോള ഭീകര സംഘടനയായ ഐസിസിന്റേയും അല്‍ഖ്വയ്ദയുടേയും, അല്‍ നുസ്രയുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയാകുന്നത്.

muhammedbinsalman

30കാരനായ ബിന്‍ സല്‍മാന്‍ നിലവില്‍ സൗദിയുടെ പ്രതിരോധ മന്ത്രിയാണ്. രാജ്യത്ത് ഭരണത്തില്‍ മതത്തിന്റെ ഇടപെടല്‍ കുറയ്ക്കുന്നതിനും സല്‍മാന്‍ ശ്രമിച്ചേക്കുമെന്നാണ് അറിയുന്നത്. ഭരണത്തെ പരോക്ഷമായി നിയന്ത്രിയ്ക്കുന്ന മതപണ്ഡതന്‍മാരുടേ കൗണ്‍സില്‍ സല്‍മാന്‍ പിരിച്ചുവിടുമെന്നും കേള്‍ക്കുന്നു.

സൗദിയുടെ കിരീട അവകാശികളുടെ നിരയില്‍ ബിന്‍ സല്‍മാനെക്കാള്‍ മുന്‍ നിരയിലുള്ളത് ആഭ്യന്തര മന്ത്രിയായ മുഹമ്മദ് ബിന്‍ നായിഫ് ആണ്. എന്നാല്‍ നിലവിലെ ഭരണാധികാരിയായ സല്‍മാന്‍ രാജാവും അടുത്ത അവകാശി ബിന്‍ നായിഫും ഗുരുതരമായ രോഗങ്ങളുടെ പിടിയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിയ്ക്ക് പ്രിയപ്പെട്ട കിരീടാവകാശിയായിരുന്നു ബിന്‍ നായിഫ് എന്നാല്‍ നായിഫിനെ പിന്തള്ളി ബിന്‍ സല്‍മാന്‍ ആ സ്ഥാനം നേടിയെന്നാണ് അറിയുന്നത്.

English summary
Revealed: UAE-backed plan to install Saudi prince as king
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X