Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി-ഖത്തര്‍ ബന്ധത്തില്‍ വീണ്ടും അശുഭ വാര്‍ത്ത; സൈനിക നീക്കം, രഹസ്യവിവരം, യുഎസ് ഇടപെടല്‍

Recommended Video

cmsvideo
    ഖത്തറിനെ ആക്രമിക്കാൻ സൗദി സൈന്യം, കൂടുതൽ വിവരങ്ങൾ | Oneindia Malayalam

    ദോഹ: ഖത്തറിനെയും സൗദി സഖ്യരാജ്യങ്ങളെയും ബന്ധിപ്പിച്ച് വീണ്ടും അശുഭ വാര്‍ത്തകള്‍ വരുന്നു. ഖത്തറിലേക്ക് മേഖലയിലെ പ്രമുഖ രാജ്യത്തിന്റെ സൈന്യം അധിനിവേശം നടത്താന്‍ പദ്ധതിയിട്ടുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു രാജ്യത്തിന്റെ പിന്തുണയും ഈ സൈന്യത്തിനുണ്ടായിരുന്നു. എന്നാല്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ ഇടപെടല്‍ മൂലമാണ് ആക്രമണത്തില്‍ നിന്ന് പ്രമുഖരാജ്യം പിന്‍മാറിയത്. തടസം നിന്നതിനെ തുടര്‍ന്നാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന റെക്‌സ് ടില്ലേഴ്‌സണ് സ്ഥാനം രാജിവെക്കേണ്ടി വന്നതത്രെ. അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നല്‍കി ലോകരാജ്യങ്ങളെ ഞെട്ടിച്ച ഇന്റര്‍സെപ്റ്റ് വാര്‍ത്ത വെബ്‌സൈറ്റാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത. വിശദവിവരങ്ങള്‍ ഇങ്ങനെ....

    റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം

    റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം

    കഴിഞ്ഞവര്‍ഷം ജൂണിലാണ് സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സൈനിക ആക്രമണത്തിനും പ്രമുഖ രാജ്യം തയ്യാറായത്രെ. മേഖലയിലെ മറ്റൊരു രാജ്യത്തിന്റെ സൈന്യം ഇവര്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചുവെന്ന് ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് പ്രധാന മാധ്യമങ്ങളെല്ലാം നല്‍കിയിട്ടുണ്ട്.

    വിവരം പുറത്തായത്

    വിവരം പുറത്തായത്

    ആക്രമണ വിവരം ഖത്തറിന്റെ ചാരന്‍മാര്‍ ചോര്‍ത്തുകയായിരുന്നു. ഖത്തര്‍ ഭരണകൂടത്തിന് വിവരം ലഭിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചു. അദ്ദേഹം വേഗത്തില്‍ ആക്രമണം പദ്ധതിയിട്ട രാജ്യത്തിന്റെ ഭരണകൂടവുമായി ബന്ധപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

    കരേസനയുടെ പദ്ധതി

    കരേസനയുടെ പദ്ധതി

    പ്രമുഖ രാജ്യത്തിന്റെ കരസേനയാണ് ആക്രമണത്തിന് തയ്യാറെടുത്തത്. കരമാര്‍ഗം ആക്രമിക്കാനായിരുന്നുവത്രെ പദ്ധതി. ഖത്തറിലേക്ക് പ്രവേശിച്ച് 100 കിലോമീറ്റര്‍ ദൂരം അകത്തേക്ക് കടക്കാനായിരുന്നുവത്രെ തീരുമാനം. ദോഹ പിടിക്കാനും പദ്ധതിയിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം

    മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം

    അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനില്‍ നിന്നാണ് ഇന്റര്‍സെപ്റ്റിന് വിവരങ്ങള്‍ ലഭിച്ചത്. കൂടാതെ വിദേശകാര്യ വകുപ്പിലെ രണ്ട് മുന്‍ ഉദ്യോഗസ്ഥരും സമാനമായ വിവരം മാധ്യമത്തിന് നല്‍കി. ഈ വിവരങ്ങള്‍ വച്ചാണ് ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

    അകത്ത് കടന്നാലുള്ള പദ്ധതി

    അകത്ത് കടന്നാലുള്ള പദ്ധതി

    ഖത്തറില്‍ അമേരിക്കന്‍ സൈന്യം തമ്പടിച്ചിരിക്കുന്ന താവളമാണ് അല്‍ ഉദൈദ് വ്യോമതാവളം. ഈ താവളം പിടിക്കാന്‍ ആക്രമിക്കാന്‍ വരുന്ന സൈന്യം പദ്ധതിയിട്ടിരുന്നുവത്രെ. കൂടാതെ ദോഹ പിടിക്കാനും ഖത്തര്‍ അമീറിനെ ആക്രമിക്കാനും. അല്‍ ഉദൈദ് താവളത്തില്‍ 10000ത്തിലധികം അമേരിക്കന്‍ സൈനികരാണുള്ളത്.

    ഖത്തര്‍ ചാരന്‍മാര്‍

    ഖത്തര്‍ ചാരന്‍മാര്‍

    പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമാണ് ഖത്തറിലെ അല്‍ ഉദൈദ്. ആക്രമിക്കാന്‍ വരുന്ന സൈന്യത്തിന്റെ നീക്കങ്ങള്‍ ഖത്തറിന്റെ ചാരന്‍മാരാണ് ശേഖരിച്ചത്. ഖത്തര്‍ ചാരന്‍മാര്‍ വിവരം ലഭിച്ച ഉടനെ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു.

    ഗൗരവം ബോധിപ്പിച്ചു

    ഗൗരവം ബോധിപ്പിച്ചു

    ഖത്തര്‍ ഭരണകൂടം വിവരം അമേരിക്കയെ അറിയിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആക്രമണം പദ്ധതിയിട്ട രാജ്യത്തെ ഭരണത്തലവനുമായി ബന്ധപ്പെട്ടു. ആക്രമണത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും വിഷയത്തില്‍ ഇടപെട്ടു. ആക്രമണമുണ്ടായാലുള്ള ഗൗരവം ഭരണകൂടത്തെ ബോധിപ്പിച്ചു.

    രണ്ടു രാജ്യങ്ങളുമായി സംസാരിച്ചു

    രണ്ടു രാജ്യങ്ങളുമായി സംസാരിച്ചു

    അമേരിക്കയുമായുള്ള ബന്ധം വഷളാകുമോ എന്ന ആശങ്കപ്പെട്ടാണ് ആക്രമണത്തില്‍ നിന്ന് പിന്മാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമിക്കാന്‍ പദ്ധതിയിട്ട രാജ്യവുമായി ബന്ധപ്പെട്ടതിന് പിന്നാലെ ടില്ലേഴ്‌സണ്‍ മറ്റൊരു ജിസിസി ഭരണകൂടവുമായും ബന്ധപ്പെട്ടു. തുടര്‍ന്നാണ് ആക്രമണം ഒഴിവായതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

    ടില്ലേഴ്‌സണ്‍ പുറത്ത്

    ടില്ലേഴ്‌സണ്‍ പുറത്ത്

    അധികം വൈകാതെ തന്നെ ടില്ലേഴ്‌സണ്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി പദവിയില്‍ നിന്ന് പുറത്തായി. ഇദ്ദേഹത്തെ മാറ്റാനുണ്ടായ കാരണം എന്താണെന്ന് ട്രംപ് ഭരണകൂടം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളെ ടില്ലേഴ്‌സണ്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

    അഭിപ്രായ വ്യത്യാസങ്ങള്‍

    അഭിപ്രായ വ്യത്യാസങ്ങള്‍

    ടില്ലേഴ്‌സണെ വിദേശകാര്യ സെക്രട്ടറി പദവിയില്‍ നിന്ന് മാറ്റിയ ശേഷം അദ്ദേഹം ഒരു മാധ്യമങ്ങളുമായും സംസാരിച്ചിട്ടില്ല. നിലവില്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണ്. ട്രംപിന്റെ വിശ്വസ്തനായിട്ടാണ് പോംപിയോ അറിയപ്പെടുക. ടില്ലേഴ്‌സണും ട്രംപും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് വിവരം.

    ട്രംപ് പിന്തുണച്ചു, ടില്ലേഴ്‌സണ്‍ എതിര്‍ത്തു

    ട്രംപ് പിന്തുണച്ചു, ടില്ലേഴ്‌സണ്‍ എതിര്‍ത്തു

    ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ആദ്യം പിന്തുണച്ച വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ട്രംപിന്റേതില്‍ നിന്നും വിപരീതമായ പ്രസ്താവനയാണ് ടില്ലേഴ്‌സണ്‍ ഇറക്കിയത്. ഒടുവില്‍ ട്രംപ് തന്റെ നിലപാട് മയപ്പെടുത്തുകയായിരുന്നു.

    ഖത്തര്‍ ഉപരോധം എന്തിന്

    ഖത്തര്‍ ഉപരോധം എന്തിന്

    ഖത്തര്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നു, ഇറാനുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നു എന്നീ ആരോപണങ്ങളുന്നയിച്ച് 2017 ജൂണ്‍ അഞ്ചിനാണ് സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. സൗദിക്കും യുഎഇക്കും പുറമെ ബഹ്‌റൈനും ഈജിപ്തും ഉപരോധത്തില്‍ പങ്കാളികളാണ്. എന്നാല്‍ തങ്ങള്‍ക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഖത്തര്‍ നിഷേധിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+