കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലോക്ക് നിര്‍മാണം; അമേരിക്കയിലെ മുസ്ലീം വിദ്യാര്‍ഥി പോലീസ് അറസ്റ്റ് ആഗ്രഹിച്ചിരുന്നോ?

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ക്ലോക്ക് നിര്‍മിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ അറസ്റ്റിലായ മുസ്ലീം വിദ്യാര്‍ഥിക്കെതിരെ അധിപക്ഷേപ വാക്കുകളുമായി വിവാദ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡൗക്കിങ്. അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ വിദ്യാര്‍ഥി ആഗ്രഹിച്ചിരുന്നെന്ന് തന്റെ ട്വിറ്ററിലെ പോസ്റ്റിലൂടെ റിച്ചാര്‍ഡ് പറയുന്നു. സംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും വിദ്യാര്‍ഥിക്കാണെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ സ്വന്തം പ്രയത്‌നത്താല്‍ ആണ് ക്ലോക്ക് നിര്‍മിച്ചതെന്ന് പിടിയിലായ അഹമ്മദ് മുഹമ്മദ് പറയുന്നു. എന്നാല്‍, ക്ലോക്ക് നിര്‍മാണം പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. യു ട്യൂബിലൂടെ ചിലര്‍ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ടെന്നും റിച്ചാര്‍ഡ് പറഞ്ഞു. സ്വന്തമായി ക്ലോക്ക് നിര്‍മിക്കുന്നത് നല്ലതുതന്നെ. എന്നാല്‍, ആ ക്ലോക്ക് പുറത്തു കൊണ്ടുപോയതിന്റെ ഉദ്ദേശം ചോദ്യചെയ്യപ്പെടേണ്ടതാണെന്ന് റിച്ചാര്‍ഡ് പറഞ്ഞു.

new-york-map

അഹമ്മദ് മുഹമ്മദിന്റെ ക്ലോക്ക് ശരിയല്ലെന്ന് ചിലര്‍ യു ട്യൂബിലൂടെ പറഞ്ഞിരുന്നു. അങ്ങിനെയെങ്കില്‍ ക്ലോക്ക് നിര്‍മിക്കാനുള്ള പ്രേരണ എന്തായിരുന്നു. വീട്ടിനു പുറത്തേക്ക് ക്ലോക്ക് കൊണ്ടുപോയതുതന്നെ സംശയാസ്പദമാണ്. പോലീസ് അറസ്റ്റ് ചെയ്യപ്പെടുകയും അതിലൂടെ പേരെടുക്കയും ചെയ്യാനാണ് വിദ്യാര്‍ഥിയുടെ ശ്രമമുണ്ടായെന്ന് റിച്ചാര്‍ഡ് ചൂണ്ടിക്കാട്ടി.

തന്റെ സ്‌കൂള്‍ സഹപാഠികള്‍ക്ക് താന്‍ നിര്‍മിച്ച ക്ലോക്ക് കാണിക്കുവാനായിരുന്നു അഹമ്മദ് അത് സ്‌കൂളിലെത്തിച്ചത്. എന്നാല്‍, ക്ലോക്ക് ബോംബ് ആണെന്ന് തെറ്റിദ്ധരിച്ച അധ്യാപകര്‍ പോലീസില്‍ വിവരം അറിയിക്കുകയും. യഥാര്‍ഥ വസ്തുത പരിശോധിക്കാതെ കുട്ടിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നേരിട്ട് കുട്ടിയെ പുകഴ്ത്തുകയും വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തു. വിദ്യാര്‍ഥിക്ക് കൈ നിറയെ സമ്മാനങ്ങള്‍ നല്‍കിയായിരുന്നു മൈക്രോസോഫ്റ്റ് സംഭവത്തോട് പ്രതികരിച്ചത്.

English summary
Richard Dawkins criticises arrested student Ahmed Mohamed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X