കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഘുറാം രാജനല്ല... ചർച്ച ചെയ്തത് വെറുതെ, സാമ്പത്തിക നൊബേൽ സമ്മാനം റിച്ചാർഡ് എച്ച് തലറിന്

  • By Akshay
Google Oneindia Malayalam News

സ്റ്റോക്ക് ഹോം: 2017ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം റിച്ചാർഡ് എച്ച് താലറിന്. അമേരികക്കൻ എക്കണോമിസ്റ്റാണ് രിച്ചാർഡ് എച്ച് താലർ. വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനഃശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങളുമായി ബന്ധപ്പെട്ട ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് റിച്ചാർഡ്.

ഏഴ് കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുക. ഒലിവര്‍ ഹാര്‍ട്ട്, ബെങ്റ്റ് ഹോംസ്‌ട്രോം എന്നിവര്‍ക്കാണ് കഴിഞ്ഞവര്‍ഷം സാമ്പത്തികശസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചത്. സാമ്പത്തിക വിനിയോഗത്തിനുപിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ച് നടത്തിയ പഠനത്തിനാണ് നൊബേൽ സമ്മാനത്തിന് അർഹനായത്.

Richard H Thalar

ചിക്കഗോ യുണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ പ്രൊഫസറാണ് റിച്ചാർഡ് എച്ച് താലർ. മുൻ ഇന്ത്യൻ റിസർ‌വ്വ് ബാങ്ക് ഗവർണർ നൊബേൽ സമ്മാനത്തിനുള്ള സാധ്യത പട്ടികയിലുണ്ടെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഗവേഷണ സ്ഥാപനമായ ക്ലാരിവേറ്റ് അനലിറ്റിക്സ് ആയിരുന്നു ഇങ്ങനൊരു സാധ്യത പട്ടിക പുറത്തു വിട്ടിരുന്നത്. രഘുറാം രാജൻ ഉൾപ്പെടെ ആറ് പേരുടെ സാധ്യത പട്ടികയായിരുന്നു ഗവേഷണ സ്ഥാപനമായ ക്ലാരിവേറ്റ് അനലിറ്റിക്സ് പുറത്തു വിട്ടിരുന്നത്.

English summary
Richard H. Thaler of University of Chicago was awarded the 2017 Nobel Prize in Economics for his contributions to behavioral economics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X