റിയോ ഒളിംപിക്‌സ്: 3000 മീറ്റര്‍ സ്ലീപ്പില്‍ ചേസില്‍ ഇന്ത്യന്‍ താരം ഫൈനലില്‍
റിയോ: ട്രാക്കിനങ്ങളില്‍ ആദ്യദിനം നിരാശപ്പെടുത്തിയ ഇന്ത്യയ്ക്ക് രണ്ടാം ദിനത്തില്‍ ആശ്വാസമായി ലളിത ബബര്‍. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ദേശീയ റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ച ലളിത ബബര്‍ ഫൈനലിലേക്ക് യോഗ്യത നേടി. 9 മിനിറ്റ് 19:75 സെക്കന്‍ഡില്‍ അവര്‍ ഫിനിഷിങ് ലൈന്‍ കടന്നു.
ഹീറ്റ്‌സില്‍ നാലാമതായി ഫിനിഷ് ചെയ്താണ് ബബര്‍ ഫൈനല്‍ ഉറപ്പിച്ചത്. മൂന്ന് ഹീറ്റ്‌സുകളില്‍ രണ്ടാം ഹീറ്റ്‌സിലാണ് അവര്‍ ഓടിയത്. അതേസമയം, ഇതേ ഇനത്തില്‍ മൂന്നാം ഹീറ്റ്‌സില്‍ മത്സരിച്ച ഇന്ത്യയുടെ സുധ സിങിന് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളു. 9 മിനിറ്റ് 43:29 സെക്കന്റ് സമയത്താണ് സുധ സിങ് ഓടിക്കയറിയത്.

മൂന്നു ഹീറ്റ്‌സുകളിലുമായി ബഹറൈന്റെ റൂദ് ജെബെറ്റാണ് 9 മിനിറ്റ് 12:62 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഒന്നാമതായി ഫൈനലിലേക്ക് യോഗ്യത നേടിയത്.












Click it and Unblock the Notifications