കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു അധ്യാപകൻ നബിയെ അധിക്ഷേപിച്ചെന്ന് ആരോപണം, പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ കലാപം

Google Oneindia Malayalam News

ഘോട്കി: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ കലാപം. ഹിന്ദുവായ സ്‌കൂള്‍ അധ്യാപകന്‍ മതനിന്ദ നടത്തി എന്നാരോപിച്ചാണ് സിന്ധ് പ്രവിശ്യയിലെ ഘോട്കി അടക്കമുളള സ്ഥലങ്ങളില്‍ പൊടുന്നനെ കലാപം പൊട്ടിപ്പുറപ്പെട്ടത്.

ഒടുക്കം രക്ഷ മൻമോഹൻ സിംഗ് തന്നെ! നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങളിൽ പലതും മൻമോഹന്റെ നിർദേശങ്ങൾഒടുക്കം രക്ഷ മൻമോഹൻ സിംഗ് തന്നെ! നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങളിൽ പലതും മൻമോഹന്റെ നിർദേശങ്ങൾ

പ്രവാചകനായ മുഹമ്മദ് നബിയെ സ്‌കൂള്‍ അധ്യാപകനായ നോതന്‍ മാല്‍ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് ഒരു വിദ്യാര്‍ത്ഥിയാണ് പരാതിപ്പെട്ടത്. വാര്‍ത്ത പരന്നതോടെ ആള്‍ക്കൂട്ടം തെരുവിലിറങ്ങി അക്രമം അഴിച്ച് വിടുകയായിരുന്നു. അക്രമികള്‍ ഹിന്ദുക്ഷേത്രങ്ങളും വീടുകളും കടകളും ഉള്‍പ്പെടെ ആക്രമിച്ച് തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

മതനിന്ദ നടത്തിയെന്ന് ആരോപണം

മതനിന്ദ നടത്തിയെന്ന് ആരോപണം

പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗമാണ് ഹിന്ദുക്കള്‍. സിന്ധ് പബ്ലിക് സ്‌കൂളിലെ അധ്യാപകമായ നോതന്‍ മാല്‍ നബിയെ അപമാനിച്ച് സംസാരിച്ചു എന്ന് പതിമൂന്നുകാരനായ വിദ്യാര്‍ത്ഥി വീട്ടുകാരെ അറിച്ചു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് വിവരം സ്ഥലത്തെ മതപുരോഹിതനായ മിയാന്‍ മിത്തു എന്നയാളെ അറിയിക്കുകയായിരുന്നു. ഹിന്ദുവായ അധ്യാപകന്‍ മതനിന്ദ നടത്തിയെന്ന് ഇയാള്‍ മൈക്കിലൂടെ നാട് മുഴുവന്‍ അറിയിപ്പ് കൊടുത്തതോടെയാണ് കലാപത്തിന് തുടക്കമായത്.

ക്ഷേത്രങ്ങളും കടകളും തകർത്തു

ക്ഷേത്രങ്ങളും കടകളും തകർത്തു

അധ്യാപകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദുക്കളുടെ വീടുകളും കടകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. ശാന്ത് സച്ചോസദ്‌നാദാസ് ക്ഷേത്രം അടക്കം ഹിന്ദുക്കളുടെ മൂന്നോളം ക്ഷേത്രങ്ങള്‍ കലാപകാരികള്‍ തകര്‍ത്തുവെന്നാണ് വിവരം. സിന്ധ് പബ്ലിക് സ്‌കൂളും ഘോട്കിയിലെ ഹിന്ദുക്കളുടെ കടകളും അക്രമികള്‍ അടിച്ച് തകര്‍ത്തു. ഹിന്ദുക്കളായ നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്.

ഹിന്ദു സമൂഹം ആശങ്കയിൽ

ഹിന്ദു സമൂഹം ആശങ്കയിൽ

മതനിന്ദ നടത്തിയ അധ്യാപകനെ അറസ്റ്റ് ചെയ്യണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഘോട്കി കൂടാതെ ആദില്‍പൂര്‍, മിര്‍പൂര്‍ മതേലോ അടക്കമുളള സ്ഥലങ്ങളിലും കലാപം പൊട്ടിപ്പുറപ്പെടുകയുണ്ടായി. വിദ്യാര്‍ത്ഥിയുടെ പിതാവായ അബ്ദുള്‍ അസീസ് രാജ്പുത് എന്നയാളുടെ പരാതി പ്രകാരം അധ്യാപകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് സിന്ധ് മേഖലയിലെ ഹിന്ദു സമൂഹം വന്‍ ആശങ്കയിലാണ്.

വീഡിയോ പ്രചരിക്കുന്നു

വീഡിയോ പ്രചരിക്കുന്നു

പുരോഹിതനും തീവ്രമതവാദിയുമായ മിയാന്‍ മിതുവിന്റെ നേതൃത്വത്തിലാണ് കലാപം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പോലീസ് കാഴ്ച്ചക്കാരായി നോക്കി നില്‍ക്കേയാണ് കലാപകാരികള്‍ സ്‌കൂള്‍ അടക്കം ആക്രമിച്ചത് എന്ന് ആരോപണമുണ്ട്. ആക്രമങ്ങളുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. അക്രമികള്‍ ക്ഷേത്രം അടിച്ച് തകര്‍ക്കുന്നതിന്റെയും സ്‌കൂള്‍ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.

പുറത്തിറങ്ങാൻ ഭയം

പുറത്തിറങ്ങാൻ ഭയം

മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അടക്കം സിന്ധ് മേഖലയിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. പ്രദേശത്ത് നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കലാപത്തെ തുടര്‍ന്ന് ഹിന്ദുക്കള്‍ വീടുകള്‍ക്ക് പുറത്തിറങ്ങാന്‍ ഭയന്ന് കഴിയുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ സത്താര്‍ സന്‍ഗെജോ പറയുന്നു. കലാപവുമായി ബന്ധപ്പെട്ട് അന്‍പതോളം പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

<strong>പൈശാചികമായ അനീതി! പി ചിദംബരത്തിനെതിരെ തെളിവില്ല, പൂട്ടാനുളള ചിലരുടെ ആസൂത്രണമെന്ന് എൻ റാം!</strong>പൈശാചികമായ അനീതി! പി ചിദംബരത്തിനെതിരെ തെളിവില്ല, പൂട്ടാനുളള ചിലരുടെ ആസൂത്രണമെന്ന് എൻ റാം!

English summary
Riot in Pakistan after alleged blasphemy by a School teacher in Ghotki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X