കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തിന്റെ പിന്തുണയോടെ വെനസ്വേലയില്‍ പട്ടാള അട്ടിമറി നടത്താന്‍ ജുവാന്‍ ഗെയ്‌ദോ

  • By Desk
Google Oneindia Malayalam News

കരാക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാന്‍ സൈന്യത്തിന്റെ പിന്തുണയോടെ ശ്രമങ്ങള്‍ നടത്താന്‍ സ്വയം പ്രഖ്യാപിത പ്രസിഡന്റ് ജുവാന്‍ ഗെയ്‌ദോ. പദ്ധതിയുടെ അവസാനഘട്ടത്തിലാണ് താനെന്നാണ് ഗെയ്‌ദോ വ്യക്തമാക്കി. ഇതിന് പിന്നാലെ ഗെയ്‌ദോക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് പേര്‍ കരാക്കാസ് തെരുവിലിറങ്ങി. അക്രമാസക്തമായ റാലിയില്‍ 89 പേര്‍ക്ക് പരിക്കേറ്റു. സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നായിരുന്നു മദുറോയുടെ സഭാ നേതാവിന്റെ പ്രതികരണം.

എന്തുകൊണ്ട് ദുർബലരായ സ്ഥാനാർത്ഥികൾ; ബിജെപിയെ തോൽപ്പിക്കുക മാത്രമല്ല തന്ത്രം, വിശദീകരിച്ച് പ്രിയങ്കഎന്തുകൊണ്ട് ദുർബലരായ സ്ഥാനാർത്ഥികൾ; ബിജെപിയെ തോൽപ്പിക്കുക മാത്രമല്ല തന്ത്രം, വിശദീകരിച്ച് പ്രിയങ്ക

അതേ സമയം സൈന്യം ശരിയായ തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് സൈന്യത്തിന് അറിയാമെന്നും ഗെയ്‌ദോ വ്യക്തമാക്കി. ഗെയ്‌ദോയുടെ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഭരണകക്ഷികളില്‍ നിന്നും ഉയരുന്നത്. പട്ടാള നീക്കം രാജ്യത്തെ കലാപ ബാധിതമാക്കുമെന്ന് അഭിപ്രായപ്പെട്ട പ്രതിരോധ മന്ത്രി വ്‌ലാദമിര്‍ പാഡ്രിനോ സൈനിക നീക്കത്തെ അവഗണിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

juan-1548483

കഴിഞ്ഞ കുറേ ആഴ്ചകളിലായി മദുറോയെ പുറത്താക്കാനുള്ള ചരടുവലികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഗെയ്‌ദോ. പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് ഗെയ്‌ദോയുടെ ആവശ്യം. സൈന്യത്തിലെ മേലുദ്യോഗസ്ഥരുടെ വിശ്വാസ്യത നേടിയെടുക്കാനും സര്‍ക്കാര്‍ സ്ഥാപന നിയന്ത്രണം ഏറ്റെടുക്കാനുമുള്ള ശ്രമങ്ങള്‍ മദുറോയും തുടങ്ങിയിട്ടുണ്ട്.

English summary
Riots Break Out in Venezuela Amid 'Attempted Coup' as Juan Guaido Claims Troops Support Him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X