കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വീഡനില്‍ ഖുറാന്‍ കത്തിക്കല്‍ റാലി; തീവ്ര വലത് നേതാവിനെ തടഞ്ഞു, ആളിപ്പടര്‍ന്ന് കലാപം

Google Oneindia Malayalam News

സ്റ്റോക്‌ഹോം: യൂറോപ്യന്‍ രാജ്യമായ സ്വീഡനില്‍ മുസ്ലിങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിക്കല്‍ റാലി സംഘടിപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ തടഞ്ഞു. പരിപാടിയില്‍ പങ്കെടുക്കേണ്ട ഡെന്‍മാര്‍ക്കില്‍ നിന്നുള്ള തീവ്ര വലതുപക്ഷ നേതാവിനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് വിലക്കേര്‍പ്പെടുത്തി. തൊട്ടുപിന്നാലെ മാല്‍മോ നഗരത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. നഗരം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഖുറാന്‍ കത്തിക്കല്‍

ഖുറാന്‍ കത്തിക്കല്‍

സ്വീഡനിലെ തെക്കന്‍ നഗരമാണ് മാല്‍മോ. ഇവിടെ തീവ്ര വലതുപക്ഷ സംഘടന ഖുറാന്‍ കത്തിക്കല്‍ റാലി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പരിപാടിക്ക് നേതൃത്വം നല്‍കാന്‍ ഡെന്‍മാര്‍ക്കിലെ തീവ്ര വലതു നേതാവായ റസ്മുക് പലുഡാന്‍ എത്തുമെന്നും അറിയിച്ചു.

ആരാണ് റസ്മുക് പലുഡാന്‍

ആരാണ് റസ്മുക് പലുഡാന്‍

വെള്ളിയാഴ്ചയാണ് റസ്മുക് പലുഡാന്‍ എത്തേണ്ടിയിരുന്നത്. വെള്ളിയാഴ്ച മുസ്ലിങ്ങള്‍ പ്രാര്‍ഥന നടത്തുന്ന വേളയില്‍ തന്നെ ഖുറാന്‍ കത്തിക്കുമെന്നാണ് സംഘടന അറിയിച്ചത്. ഡെന്‍മാര്‍ക്കിലെ ഹാര്‍ഡ് ലൈന്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് പലുഡാന്‍.

സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി

സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി

രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കുന്നതാണ് ഇയാളുടെ പ്രവര്‍ത്തനമെന്ന് വിലയിരുത്തിയ സ്വീഡിഷ് സര്‍ക്കാര്‍ അതിര്‍ത്തിയില്‍ വച്ച് തടഞ്ഞു. രണ്ടു വര്‍ഷത്തേക്ക് സ്വീഡനില്‍ പ്രവേശിക്കുന്നതിന് പലുഡാന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

കലാപം പൊട്ടിപ്പുറപ്പെട്ടു

കലാപം പൊട്ടിപ്പുറപ്പെട്ടു

അധികം വൈകാതെ പലുഡാന്‍ തനിക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ കാര്യം സോഷ്യല്‍ മീഡിയ വഴി പരസ്യമാക്കി. തൊട്ടുപിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. മാല്‍മോ നഗരത്തിലെ റോഡുകള്‍ കലാപകാരികള്‍ തടസപ്പെടുത്തി. പലുഡാന് എത്താന്‍ പറ്റിയില്ലെങ്കിലും 300ഓളം പേര്‍ പങ്കെടുത്ത ഖുറാന്‍ കത്തിക്കല്‍ റാലി ഇവിടെ നടന്നു.

Recommended Video

cmsvideo
No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam
 അടിച്ചമര്‍ത്താനുള്ള ശ്രമം

അടിച്ചമര്‍ത്താനുള്ള ശ്രമം

റോഡുകളില്‍ ടയറുകള്‍ കത്തിച്ചാണ് കലാപകാരികള്‍ തടസം സൃഷ്ടിച്ചത്. പോലീസുകാര്‍ക്ക് നേരെ വെള്ളക്കുപ്പിയും കല്ലുകളുമെറിഞ്ഞു. കലാപം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് പോലീസ്. പലുഡാനെ തടഞ്ഞതും ഇപ്പോള്‍ നടക്കുന്ന കലാപവും തമ്മില്‍ ബന്ധമുണ്ടെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് വക്താവ് കാലി പെര്‍സന്‍ അറിയിച്ചു.

പോലീസ് പറയുന്നു

പോലീസ് പറയുന്നു

പലുഡാന്റെ സ്വഭാവം നന്നായി അറിയാം. അയാള്‍ എത്തിയാല്‍ സാമൂഹിക അന്തരീക്ഷം വഷളാകുമെന്നും ഇക്കാര്യം പരിഗണിച്ചാണ് വിലക്കേര്‍പ്പെടുത്തിയതെന്നും പോലീസ് വക്താവ് കാലി പെര്‍സന്‍ പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം നടന്നത്

കഴിഞ്ഞ വര്‍ഷം നടന്നത്

കഴിഞ്ഞ വര്‍ഷം പലുഡാന്‍ ഖുറാന്‍ കത്തിക്കല്‍ സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. മുസ്ലിങ്ങള്‍ നിഷിദ്ധമായി കരുതുന്ന ഇറച്ചി ഖുറാന്‍ കൊണ്ട് പൊതിഞ്ഞാണ് ഇയാള്‍ അന്ന് വന്നത്. അതേസമസയം, വെള്ളിയാഴ്ച വിവിധ തരത്തിലുള്ള മുസ്ലിം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മല്‍മോയില്‍ നടന്നുവെന്ന് ഡെയ്‌ലി അഫ്‌തോണ്‍ബ്ലാഡെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി'ലേക്ക് ഇന്ത്യ; ഒറ്റ വോട്ടര്‍ പട്ടികയുമായി മോദി സര്‍ക്കാര്‍, ചര്‍ച്ച'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി'ലേക്ക് ഇന്ത്യ; ഒറ്റ വോട്ടര്‍ പട്ടികയുമായി മോദി സര്‍ക്കാര്‍, ചര്‍ച്ച

'സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നു'; ഇടപെടാതെ സുപ്രീംകോടതി, തടഞ്ഞ് ഹൈക്കോടതി'സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നു'; ഇടപെടാതെ സുപ്രീംകോടതി, തടഞ്ഞ് ഹൈക്കോടതി

English summary
Riots in Malmo City in Sweden after blocking Quran Burning Program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X