കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്കും കൊറിയയ്ക്കും വീണ്ടും ഭീഷണി? കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നു, ഈജിപ്തിൽ 1,677 കേസുകൾ

  • By Desk
Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയ്ക്ക് പിന്നാലെ വീണ്ടും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയർന്ന് ദക്ഷിണ കൊറിയയും ഈജിപ്തുും. ഗതാഗത നിയന്ത്രണങ്ങളും ബിസിനസുമായി ബന്ധപ്പെട്ടുണ്ടായിരുന്ന നിയന്ത്രണങ്ങളും നീക്കിയതോടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നത്.

ചെന്നൈയില്‍ സ്ഥിതി ഗുരുതരം; ആശുപത്രികള്‍ നിറയുന്നു, ലോക്ക് ഡൗണ്‍ വീണ്ടും പ്രഖ്യാപിച്ചേക്കും...!!ചെന്നൈയില്‍ സ്ഥിതി ഗുരുതരം; ആശുപത്രികള്‍ നിറയുന്നു, ലോക്ക് ഡൗണ്‍ വീണ്ടും പ്രഖ്യാപിച്ചേക്കും...!!

പ്രതിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമതെത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 12000 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 25,540 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രണ്ടാമതുള്ള ബ്രസീലിൽ 21,704 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ 11,929 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് പിന്നിലായി റഷ്യയും ചിലിയും പാകിസ്താനും പെറുവും ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്. ഇന്ത്യയിൽ ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നേകാൽ ലക്ഷത്തിലെത്തിയിട്ടുണ്ട്. 9,195 പേർ രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്.

അവരുടെ ആത്മഹത്യയുടെ കാരണം ബോധ്യപ്പെടുന്നു; ആളുകൾ കണ്ടത് നികൃഷ്ട ജീവിയെ പോലെയെന്ന് മാധ്യപ്രവര്‍ത്തകഅവരുടെ ആത്മഹത്യയുടെ കാരണം ബോധ്യപ്പെടുന്നു; ആളുകൾ കണ്ടത് നികൃഷ്ട ജീവിയെ പോലെയെന്ന് മാധ്യപ്രവര്‍ത്തക

ഏറ്റവും ഉയർന്ന തോത്

ഏറ്റവും ഉയർന്ന തോത്


ഈജിപ്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും അധികം കേസുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പ് വിദഗ്ധരുടെ മുന്നറിയിപ്പ് വകവെക്കാതെ ട്രംപ് ബിസിനസുകൾ പുനരാരംഭിക്കാൻ അനുമതി നൽകിയതോടെ അമേരിക്കയിലെ പല സ്റ്റേറ്റുകളിലും റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്.

 മാർക്കറ്റ് അടച്ചിട്ടു

മാർക്കറ്റ് അടച്ചിട്ടു


ചൈനയിൽ ശനിയാഴ്ച അർദ്ധരാത്രി വരെ 57 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് നാഷണൽ ഹെൽത്ത് കമ്മീഷൻ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 15ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും അധികം കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 36 കേസുകളും ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലാണ്. 20 ദശലക്ഷം താമസക്കാരുള്ള ബെയിജിങ്ങിൽ ഏറ്റവും വലിയ മൊത്തക്കച്ചവട മാർക്കറ്റ് കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്നു. 50 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരീച്ചതോടെയാണ് നടപടി. കഴിഞ്ഞ 50 ദിവസത്തിനിടെ ആദ്യമായാണ് ബെയ്ജിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ജോൺ ഹോപ്കിൻസ് സർവ്വകലാശാലയുടെ കണക്ക് അനുസരിച്ച് ആഗോള തലത്തിൽ പ്രതിദിനം ഒരു ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

 ഇന്ത്യയിലും യുഎസിലും

ഇന്ത്യയിലും യുഎസിലും


ഡിസംബറിൽ ചൈനയിലെ വുഹാനിൽ ആദ്യം റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് മൂലം ദക്ഷിണ കൊറിയയും ഇറ്റലിയിലും സ്പെയിനിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവ് വന്നിട്ടുള്ളത്. ബ്രസീൽ, ഇന്ത്യ, യുഎസ്, എന്നീ രാജ്യങ്ങളിലാണ് പുതിയ കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നത്.

 ഇളവ് തിരിച്ചടിച്ചു

ഇളവ് തിരിച്ചടിച്ചു


കർശന ലോക്ക്ഡൌൺ പ്രാബല്യത്തിലുണ്ടായിരുന്ന ചൈനയിൽ ഗതാഗത നിയന്ത്രണത്തിനും ബിസിനസുകൾക്കും ഇളവ് പ്രഖ്യാപിച്ചതോടെയാണ് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വർധനവ് രേഖപ്പെടുത്തിയത്. എന്നാൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് മാത്രമാണ് നിയന്ത്രണങ്ങളുള്ളത്. ശനിയാഴ്ചയാണ് സിൻഫാദി മാർക്കറ്റിന്റെ സമീപത്തുള്ള 11 റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളിലാണ് ശനിയാഴ്ച ചൈനയിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളത്. രോഗം റിപ്പോർട്ട് ചെയ്തതോടെ അപ്പാർട്ട്മെന്റ് ഉൾപ്പെടുന്ന പ്രദേശം അധികൃതർ സീള വെക്കുകയായിരുന്നു. ഈ കെട്ടിടത്തിലേക്ക് എത്തുന്ന ഡ്രൈവർമാർക്ക് പോലും തിരിച്ചറിയൽ രേഖകൾ കാണിച്ചാൽ മാത്രമേ പ്രവേശനാനുമതി ലഭിക്കൂ.

34 പുതിയ കേസുകൾ

34 പുതിയ കേസുകൾ


ദക്ഷിണ കൊറിയയിൽ 34 കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർധിക്കുന്ന പ്രവണതയാണ് കൊറിയയിലുമുള്ളത്. ഗ്രേറ്റർ സോൾ പ്രദേശത്ത് 30 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് കൊറിയ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ നൽകുന്ന വിവരം. 51 ദശലക്ഷമാണ് സോളിലെ ജനസംഖ്യ.

1677 കേസുകൾ

1677 കേസുകൾ


ഈജിപ്തിൽ 1,677 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകത്തിൽ ഏറ്റവും കുടുതൽ മരണ സംഖ്യ റിപ്പോർട്ട് ചെയ്ത അറബ് രാജ്യമാണ് ഈജിപ്ത്. 42,980 കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യത്ത് 1,484 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. അമേരിക്കയിൽ അരിസോണയിലാണ് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. 1000 കേസുകളാണ് ഇവിടെ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ലോക്ക് ഡൌൺ പ്രാബല്യത്തിലിരിക്കെ 400 കേസുകൾ മാത്രമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്നത്. മെയ് പകുതിയോടെയാണ് ലോക്ക്ഡൌൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നീക്കിയത്.

ചൈനയിലും ഭീഷണി

ചൈനയിലും ഭീഷണി

പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ചൈനയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 83,132 ലേക്ക് ഉയർന്നിട്ടുണ്ട്. 4,634 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 12,085 കേസുകൾ റിപ്പോർട്ട് ചെയ്ത ദക്ഷിണ കൊറിയയിൽൽ 277 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിമാന യാത്രക്കാരിൽ കുടുതൽ പേർക്കും രോഗം സ്ഥിരീകരിക്കാൻ ആരംഭിച്ചതോടെ ചൈനീസ് വിമാന കമ്പനി സതേൺ എയർലൈൻസ് ധാക്കയിൽ നിന്ന് ഗ്വാങ്സോയിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ചിരുന്നു. ആഴ്ച തോറും ഓരോ വിമാനങ്ങളെയാണ് സർവീസ് നടത്താൻ ചൈന അനുവദിച്ചിരുന്നത്.

English summary
Rise in number new coronavirus cases in China, Egypth and South Korea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X