ഇസ്രായേല്‍ വിജയിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി, നെതന്യാഹുവിന് പിന്തുണ; വിമര്‍ശിച്ച് ഓസ്ട്രേലിയ
ജറുസലേം: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഇസ്രായേല്‍ സന്ദര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്. യുദ്ധത്തില്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സുനാക്. ഈ ഇരുണ്ട നിമിഷത്തില്‍ ഇസ്രായേലിനൊപ്പം ബ്രിട്ടനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ സാധാരണക്കാര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ വേണ്ടി മുന്‍കരുതലുകള്‍ നിങ്ങള്‍ എടുക്കുന്നുണ്ടെന്ന് എനിക്കറിയാം. ഗാസയിലേക്കുള്ള വഴി മാനുഷിക സഹായത്തിനായി തുറന്ന് കൊടുത്തതിനെ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ക്കൊപ്പം ഈ അവസരത്തില്‍ നില്ക്കാന് സാധിച്ചത് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. ഈ യുദ്ധത്തില്‍ നിങ്ങള്‍ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുനാക് പറഞ്ഞു.

മിഡില്‍ ഈസ്റ്റിലെ സമാധാനപരമായ ബന്ധമാണ് ഇസ്രായേല്‍ ആഗ്രഹിച്ചിരുന്നത്. അതിനെ തടയുകയാണ് ഹമാസ് ലക്ഷ്യമിട്ടിരുന്നത്. സമാധാനത്തെ വ്യാപിപ്പിക്കുകയായിരുന്നു ഇസ്രായേല്‍. ഈ യുദ്ധം ആരംഭിച്ചത് തന്നെ അതിന് വേണ്ടിയാണെന്നും നെതന്യാഹു സുനാകിനോട് പറഞ്ഞു. ഇത് ഇരുണ്ട സമയമാണ്. ദീര്‍ഘമായ യുദ്ധമാണ് മുന്നിലുള്ളത്. നിങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും സുനാക് പറഞ്ഞു.
അതേസമയം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇസ്രായേലിനെതിരെ രംഗത്ത് വന്നു. ഹമാസ് ആരംഭിച്ച യുദ്ധത്തിന്റെ പേരില്‍ പലസ്തീന് ജനതയെ ഒന്നാകെ ശിക്ഷിക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നതെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആരോപിച്ചു. ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണം. സാധാരണക്കാരെ ജനങ്ങളെ സംരക്ഷിക്കണമെന്നും മന്ത്രി എഡ് ഹ്യൂസിക് പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീന് പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി സംസാരിച്ചു. ഇസ്രായേലിന് പിന്തുണ അറിയിച്ചതിനെ തുടര്‍ന്ന് അറബ് രാജ്യങ്ങളില്‍ നിന്നടക്കം വിമര്‍ശനം നേരിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മോദി പലസ്തീന് പ്രസിഡന്റിനെ വിളിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചത്. ഗാസയിലെ ആശുപത്രി സ്ഫോടനത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
പലസ്തീനിലെ ജനങ്ങള്‍ക്ക് മാനുഷികമായ സഹായങ്ങള്‍ ഇന്ത്യ തുടര്‍ന്നും ചെയ്യുമെന്ന് മോദി വ്യക്തമാക്കി. മേഖലയിലെ തീവ്രവാദത്തിലും, അക്രമത്തിലും ഇന്ത്യക്കുള്ള ആശങ്ക പലസ്തീന് പ്രസിഡന്റിനെ അറിയിച്ചു. ദീര്‍ഘകാലമായുള്ള നിലപാട് തന്നെയാണ് മോദിയും ആവര്‍ത്തിച്ചത്. ഇതിനിടെ ചൈന യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ അറബ് രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈന അറിയിച്ചു.
യുദ്ധം വ്യാപിക്കാതിരിക്കാനും, നിയന്ത്രണം വിട്ട് പോകാതിരിക്കാനും വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും ചൈന വ്യക്തമാക്കി. അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയിരിക്കുകയാണ്. ഇസ്രായേല്‍ ഈ യുദ്ധത്തില്‍ രോഷാകുലരാകരുത്. അങ്ങനെ സംഭവിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. സെപ്റ്റംബര്‍ പതിനൊന്ന് ഭീകരാക്രമണത്തിന്റെ സമയത്ത് യുഎസ്സിലും ഈ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ അതില്‍ നീതി ലഭിച്ചു. അതുപോലെ തെറ്റുകളും യുഎസ്സിന് സംഭവിച്ചിട്ടുണ്ടെന്നും ബൈഡന് പറഞ്ഞു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications