കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്; ചരിത്ര നേട്ടം

Google Oneindia Malayalam News

ലണ്ടന്‍:ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. അദ്ദേഹത്തിന്റെ എതിരാളി പെന്നി മോര്‍ഡന്റ് മത്സര രംഗത്ത് നിന്ന് പിന്മാറി. ഇതോടെയാണ് ഋഷി സുനകിന് പ്രധാനമന്ത്രിയാകാനുള്ള അവസരം വന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.

news

മതിയായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പെന്നി മോര്‍ഡന്റ് മത്സരരംഗത്ത് നിന്ന് പിന്മാറിയതെന്നാണ് വിവരം. ബോറിസ് ജോണ്‍സന്റെ രാജിക്ക് പിന്നാലെ ഋഷി സുനക് പ്രധാനമന്ത്രിസ്ഥാനത്തേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാനം നിമിഷം ഋഷി പിന്തള്ളപ്പെടുകയായിരുന്നു. ബോറിസിന് പകരമായി ലിസ് ട്രസ് ആണ് പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയത്.

കൈരളി, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍,ജയ്ഹിന്ദ്; ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കി ഗവര്‍ണര്‍കൈരളി, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍,ജയ്ഹിന്ദ്; ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കി ഗവര്‍ണര്‍

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലിസ് ഋഷിയെ പരാജയപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഓക്ടോബര്‍ 20 ന് ലിസ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. പദവിയില്‍ എത്തി ഒന്നര മാസത്തിവുള്ളിലാണ് ലിസ് രാജിവെച്ചത്. ഇതോടെയാണ് ചരിത്രപരമായ നേട്ടത്തിലേക്ക് എത്തുവാന്‍ ഋഷി സുനകിന് കഴിഞ്ഞിരിക്കുന്നത്. 142 അംഗങ്ങളുടെ പിന്തുണ ഋഷിയ്ക്ക് ഉണ്ട്.

English summary
Rishi Sunak, will become the British Prime Minister, here is the latest updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X