Get Updates
Get notified of breaking news, exclusive insights, and must-see stories!

സമുദ്ര നിരപ്പ് ഉയരുന്നു; 2050 ഓടെ മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങൾ ഇല്ലാതായേക്കുമെന്ന് പഠന റിപ്പോർട്ട്

Recommended Video

cmsvideo
    Mumbai, Kolkata could be wiped out by the sea by 2050 | Oneindia Malayalam

    ന്യൂയോർക്ക്: സമുദ്ര നിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതങ്ങൾ മുമ്പ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ മൂന്നിരട്ടി ജനങ്ങലെ ബാധിച്ചേക്കുമെന്ന് ഗവേഷണ റിപ്പോർട്ട്. 2050 ഓടെ സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഫലമായി വലിയ ദുരന്തങ്ങളാണ് സംഭവിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. 2050 ഓടെ കാർബൺ പുറന്തള്ളുന്നത് കുറയ്ക്കുകയും തീരദേശ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ 300 ദശലക്ഷം ആളുകൾ താമസിക്കുന്ന ഭൂമി വെള്ളപ്പൊക്ക ഭീഷണിയിലാകുമെന്നാണ് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

    മുൻപ് സാറ്റ്ലൈറ്റ് ഡേറ്റകൾ ഉപയോഗിച്ചായിരുന്നു സമുദ്ര നിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തിയിരുന്നത്. എന്നാൽ കൃത്രിമ ബുദ്ധി ഉപയോഗിച്ച് കൂടുതൽ കൃത്യതയോടെ നടത്തിയതാണ് പുതിയ പഠനം. എഷ്യയിലാണ് വലിയ മാറ്റങ്ങൾ സംഭവിക്കുകയെന്നാണ് നിഗമനം. 2050 ഓടെ ബംഗ്ലാദേശിൽ വെള്ളപ്പൊക്കം ബാധിച്ചേക്കാവുന്ന ആളുകളുടെ എണ്ണം എട്ട് മടങ്ങ് വർദ്ധിച്ചേക്കും. ഇന്ത്യയിൽ ക്ഷ മടങ്ങും തായ്ലൻഡിൽ 12 മടങ്ങുമാണ് അപകട സാധ്യത വർദ്ധിക്കുന്നത്.

    sea

    ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 2050 ഓടെ തുടച്ചുനീക്കപ്പെടുമെന്ന സൂചനയും പഠനം മുന്നോട്ട് വയ്ക്കുന്നുണ്ട്. ദക്ഷിണ വിയറ്റ്നാം പൂർണമായും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായേക്കും. വിയറ്റ്നാമിലെ 20 ദശലക്ഷത്തിൽ അധികം ആളുകൾ മുങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയിലാണ് വസിക്കുന്നത്. വിയറ്റ്നാമിന‍റെ സാമ്പത്തിക തലസ്ഥാനമായ ഹോ ചിമിൻ പട്ടണവും കടലെടുത്തേക്കും.

    2050ഓടെ മുങ്ങിപ്പോകാൻ സാധ്യതയുള്ള സ്ഥലത്താണ് തായ്ലാൻഡിലെ 10 ശതമാനത്തോളം ആളുകൾ താമസിക്കുന്നത്. തലസ്ഥാനമായ ബാങ്കോക്ക് ദുർബല പ്രദേശമാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കടൽ ഭിത്തി പോലുള്ള സംവിധാനങ്ങൾ ഒരുക്കാമെങ്കിലും അത് ഫലം കാണുമോയെന്ന കാര്യത്തിൽ സംശയം ഉണ്ടെന്നും പഠനം പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+