സമുദ്ര നിരപ്പ് ഉയരുന്നു; ഇന്ത്യയിൽ കൊച്ചി അടക്കം മൂന്ന് നഗരങ്ങൾ കടലിൽ മുങ്ങും, യുഎൻ റിപ്പോർട്ട്!
അടുത്തടുത്ത രണ്ട് വർഷമായി കേരളത്തെ പ്രളയം വിഴുങ്ങുകയാണ്. നിരവധി നാശനഷ്ടങ്ങളാണ് രണ്ട് വർഷവും കേരളം നേരിട്ടത്. ജനങ്ങൾ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് കടന്നിട്ടില്ല. എന്നാൽ പ്രളയം അതിജീവിച്ച് കരകയറുന്നതി മുമ്പ് മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി എത്തുന്നു. കാലാസ്ഥ വ്യതിയാനവും ആഗോള താപനവും ലോക രാജ്യങ്ങളിവ്‍ വൻ ഭീഷണി ഉയർത്തുന്നു എന്നാണ് റിപ്പോർട്ട്.
കാർബൺ ബഹിർഗമനവും ആഗോള താപനവും ഇന്ത്യ, ചൈന. അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങൾക്ക് വൻ നാഷം വിതക്കുമെന്ന് പഠന റിപ്പോർട്ട്. യുഎൻ സമിതിയുടെ കരട് റിപ്പോർട്ടിലാണ് ഭീതിജനകമായ വസ്തുതകൾ ഉൾപ്പെടുന്നത്. സമുദ്ര നിരപ്പ് ഉയരുന്നതുമൂലം ഇന്ത്യയിൽ മൂന്ന് തീരനഗരങ്ങൾ വൻഭാഷണി നേരിടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

കൊച്ചിയെ കടലെടുക്കും
കൊച്ചി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങൾ കടലിനടിയിലാകും. കാലാവസ്ഥാ വ്യതിയാനം മൂലം ഏറഎ ഭീഷണിയാണ് ഈ നഗരങ്ങൾ നേരിടുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മത്സ്യ സമ്പത്തിന്റെ അനിയന്ത്രിതമായ നാശം, ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ വഴിയുള്ള നാശനഷ്ടങ്ങളുടെ വർധന, കരകളെ കടലെടുക്കുന്ന പ്രവണത ഇതെല്ലാം ഈ വിനാശത്തിന്റെ സൂചനകളാണെന്ന് ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് നടത്തിയ പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഹിമപാളികളുടെ ഉരുകൽ അനിയന്ത്രിതമായി വർധിക്കുന്നു
ഉത്തരാർധഗോളത്തിലെ ജലത്തിന്റെ ഖരാങ്കത്തിൽ താഴെ ഊഷ്മാവിൽ സ്ഥിതിചെയ്യുന്ന പാളി ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 30 ശതമാനത്തോളം ഉരുകി തീരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഗോള താപനത്തെ തുടർന്ന് ഹിമപാളികളുടെ ഉരുകൽ അനിയന്ത്രിതമായി വർധിച്ച് വരികയാണ് ഇത് സമുദ്ര നിരപ്പ് ഉയരുന്നതിനും കരഭൂമി കടലെടുക്കുന്നതിനും കാരണമാകുമെന്നും പറയുന്നു.

ഗ്രീൻലാൻഡും അന്റാർട്ടികയും
ഭൂമിയിലെ രണ്ട് ഹിമപാളികളായ ഗ്രീൻലാൻഡിലും അന്റാർട്ടികയിലും ഒരു ശതാബ്ദത്തിനിടെ പ്രതിവർഷം 400 ബില്യൺ ടണ്ണാണ് ഉരുകിയത്. ഇതിൽ കുറവ് വരുന്നില്ലെങ്കിൽ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

25 കോടി ജനങ്ങൾ അഭയാർത്ഥികളാകും
അമേരിക്കയിലെ മിയാമി, ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളും, യൂറോപ്പിലെ ആംസ്റ്റർഡാം, വെനീസ്, ഹാംബർഗ് തുടങ്ങിയ നഗരങ്ങളും കടൽ ഭീഷണി നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചെനയിൽ അരഡസൻ തീര നഗരങ്ങളും വൻ ഭീഷണിയാണ് നേരിടുന്നത്. 2100 ഓടെ ലോകത്ത് 25 കോടിയോളം ജനങ്ങൾ കിടപ്പാടംപോലുമില്ലാതെ അഭയാർത്ഥികളായി മാറുമെന്നും യുഎന്നിന്റെ റിപ്പോർട്ടിൽ പറയുന്നു.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications