കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണത്തിന് സാധ്യത; കൊവിഡിനെതിരെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുന്നത് ലോകാരോഗ്യസംഘടന നിര്‍ത്തിവച്ചു

Google Oneindia Malayalam News

ജനീവ: കൊറോണ വൈറസിനെതിരായ ചികിത്സയ്ക്കായി ആന്റിമലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനിന്റെ പരീക്ഷണം ലോകാരോഗ്യ സംഘടന താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. കൊവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വീന്‍ നല്‍കുന്നത് മരിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റില്‍ ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്‌റോസ് അഥാനം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

hydroxychloriquine

വിവിധ രാജ്യങ്ങളിലെ നൂറുകണക്കിന് ആശുപത്രികളെ ചേര്‍ത്ത് ഒരു സോളിഡാരിറ്റി ട്രെയല്‍ എന്ന് വിളിക്കുന്ന ഒരു ഗ്രൂപ്പുണ്ട്. കൊവിഡിനെതിരെ സാധ്യമായ ചികിത്സകള്‍ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ ഗ്രൂപ്പ്. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ഈ ഗ്രൂപ്പ് ഹൈഡ്രോക്‌സി ക്ലോറോക്വീനിന്റെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ടെഡ്‌റോസ് അഥാനം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടസുരക്ഷ കാര്യങ്ങള്‍ ബോര്‍ഡ് അവലോകനം ചെയ്യുമെന്നും മറ്റ് പരീക്ഷണങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സാധാരണയായി സന്ധിവാതത്തിന് ഉപയോഗിക്കാറുണ്ട്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ളവര്‍ പറയുന്നത് താന്‍ ഒരാഴ്ചയായി ഈ മരുന്ന് കഴിച്ചെന്നാണ്. ഹൈഡ്രോക്‌സിക്ലോറോക്വീന്‍ മരുന്ന് വാങ്ങിക്കൂട്ടാന്‍ ഇദ്ദേഹം സര്‍ക്കാരിനെ വലിയ തോതില്‍ പ്രേരിപ്പിക്കുന്നുണ്ട്. കൊവിഡിനെതിരെ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഉപയോഗിക്കാമെന്ന് കഴിഞ്ഞ ദിവസം ബ്രസീല്‍ ആരോഗ്യമന്ത്രിയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് പുറത്തുവരുന്നത്.

അതേസമയം, ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡിനെതിരെ പ്രയോഗിക്കുന്നത് വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് പറയുന്നത്. ലോകത്തെ നൂറുകണക്കിന് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാണ് ലാന്‍സെറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് രോഗികളില്‍ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ നല്‍കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യുന്നില്ലെന്ന് ലാന്‍സെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam


അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നിരിക്കുകയാണ്. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്ക് പ്രകാരം 5,588,356 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 347,873 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ 2,365,719 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രിവിട്ടത്. ആമേരിക്കയിലെ സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുകയാണ്. 1,706,226 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചിരിക്കുന്നത്. രാജ്യത്ത് മരണ സംഖ്യ ഒരു ലക്ഷം അടുക്കുകയാണ്. ഇതുവരെ 99,805 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

English summary
Risk of death; The World Health Organization has stopped giving hydroxychloriquine against covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X