Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി വീണ്ടും വിപ്ലവ പാതയില്‍... ഞെട്ടിപ്പിക്കുന്ന പെണ്‍ മുന്നേറ്റം! ആകാശത്തും 'പെണ്‍' ഡ്രൈവ്!!!

റിയാദ്: സൗദി അറേബ്യ വലിയ സാംസ്‌കാരിക, രാഷ്ട്രീയ മാറ്റങ്ങളുടെ പാതയില്‍ ആണ്. മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശി ആയതിനെ തുടര്‍ന്ന് വരുത്തിയ മാറ്റങ്ങള്‍ ലോകം ഉറ്റുനോക്കുകയായിരുന്നു.

പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന സ്ത്രീകളുടെ ഡ്രൈവിങ് വിലക്ക് ഇപ്പോള്‍ സൗദിയില്‍ ചരിത്രമായിക്കഴിഞ്ഞു. ആയിരക്കണക്കിന് സ്ത്രീകളാണ് ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ മുന്നോട്ട് വരുന്നത്.

ഈ സാഹചര്യത്തിലാണ് പുതിയൊരു വാര്‍ത്ത പുറത്ത് വരുന്നത്. നിരത്തില്‍ വാഹനം ഓടിക്കാന്‍ മാത്രമല്ല, ആകാശത്ത് വിമാനം പറത്താനും സൗദി സ്ത്രീകള്‍ എത്തുകയാണ്. ഡ്രൈവിങ്ങിനുണ്ടായിരുന്നതുപോലുള്ള വിലക്കുകള്‍ വിമാന ജോലികളുടെ കാര്യത്തില്‍ സൗദിയില്‍ ഉണ്ടായിരുന്നില്ല എന്നത് വേറെ കാര്യം.

ഫിലിപ്പീനോകള്‍ കൈയ്യടക്കിയ ജോലി

ഫിലിപ്പീനോകള്‍ കൈയ്യടക്കിയ ജോലി

വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്നതിന് സത്യത്തില്‍ സൗദി സ്ത്രീകള്‍ക്ക് വിലക്കുകള്‍ ഒന്നും ഇല്ല. പക്ഷേ, ആ മേഖലയില്‍ സ്വദേശി വനിതകള്‍ ഇല്ലെന്ന് തന്നെ പറയാവുന്ന സ്ഥിതിയാണ്. എന്നാല്‍ സൗദി വിമാനക്കമ്പനികളിലെ സ്ത്രീ ജീവനക്കാരില്‍ അധികവും ഫിലിപീനോകള്‍ ആണ്.

വരുന്നു വനിത പൈലറ്റുമാര്‍

വരുന്നു വനിത പൈലറ്റുമാര്‍

സൗദി സ്ത്രീകളെ വ്യോമയാന മേഖലയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് റിയാദ് കേന്ദ്രമായി പ്രവര്‍്തിക്കുന്ന വിമാന കമ്പനിയായ ഫ്‌ലൈനാസ്. കോ പൈലറ്റ്, ഫ്‌ലൈറ്റ് അറ്റന്റന്‍ഡ് ജോലികള്‍ക്കായി സൗദി സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ ഇരിക്കുകയാണ് ഇവര്‍.

ആയിരത്തോളം സ്ത്രീകള്‍

ആയിരത്തോളം സ്ത്രീകള്‍

ഫ്‌ലൈനാസ് സ്ത്രീകളെ നിയമിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന പ്രതികരണം ആണ് സൗദി സ്ത്രീകളില്‍ നിന്ന് ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ ആയിരത്തോളം അപേക്ഷകള്‍ ആണ് കോ പൈലറ്റ് പോസ്റ്റിലേക്ക് മാത്രം ലഭിച്ചിട്ടുള്ളത്.

തുടക്കമിട്ടത്

തുടക്കമിട്ടത്

സ്ത്രീകളെ വ്യോമയാന മേഖലയിലെ ജോലികളിലേക്ക് ക്ഷണിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത് മറ്റൊരു സ്വദേശി വിമാന കമ്പനി ആയിരുന്നു. ഫ്‌ലയാഡീല്‍ എന്ന കമ്പനി ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് പോസ്റ്റിലേക്കായിരുന്നു സൗദി സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. ഈ പോസ്റ്റിലേക്കും ഒട്ടനവധി അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു.

 സ്ത്രീശാക്തീകരണം

സ്ത്രീശാക്തീകരണം

സ്ത്രീശാക്തീകരണം ലക്ഷ്യംവച്ച് തന്നെയാണ് ഇത്തരം ഒരു നീക്കത്തിന് മുന്‍കൈ എടുക്കുന്നത് എന്നാണ് ഫ്‌ലൈനാസ് കമ്പനി വ്യക്തമാക്കിയത്. രാജ്യത്തിന്റെ നവീകരണത്തില്‍ സ്ത്രീകള്‍ക്ക് വളരെ പ്രധാനമായ പങ്കുവഹിക്കാന്‍ ആകണം എന്നും ഇവര്‍ കരുതുന്നു. വിമാന കമ്പനികളുടെ വിജയത്തില്‍ സ്ത്രീ സാന്നിധ്യം നിര്‍ണായകം ആണെന്നും ്അവര്‍ പറയുന്നു.

കിരീടാവകാശിയുടെ പദ്ധതികള്‍

കിരീടാവകാശിയുടെ പദ്ധതികള്‍

സൗദിയെ ഒരു മോഡറേറ്റ് ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്നതാണ് കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ഒട്ടേറെ പരിഷ്‌കാരങ്ങളാണ് രാജ്യത്ത് കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ ഡ്രൈവിങ് വിലക്ക് നീക്കിയത് അത്തരം ഒരു നടപടിയുടെ ഭാഗമായിട്ടായിരുന്നു.

സ്ത്രീകള്‍ അറസ്റ്റില്‍

സ്ത്രീകള്‍ അറസ്റ്റില്‍

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വിഷയത്തില്‍ സൗദിയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും ആരോപണം ഉണ്ട്. അടുത്തിടെ വനിത ആക്ടിവിസ്റ്റുകളെ സൗദി വിദേശ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+