കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെഹ്‌റാനല്ല, റിയാദാണ് അമേരിക്കക്ക് സുരക്ഷിതമായ ഇടമാകുന്നത്

Google Oneindia Malayalam News

ജിദ്ദ: ഭീകര സംഘടനകളെ നശിപ്പിക്കാന്‍ അമേരിക്കക്ക് വേണ്ടത് സൗദി അറേബ്യയുടെ സഹായം. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലുള്ള ദായേഷ്, അല്‍ ഖ്വായ്ദ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളെ തുരത്താന്‍ അമേരിക്കക്ക് ഏറ്റവും ആവശ്യം സൗദി അറേബ്യയുടെ സഹായം. മുന്‍ അമേരിക്കന്‍ സേനാ ഉദ്യോഗസ്ഥനെയും സുരക്ഷാ വിദഗ്ദന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് ഈ റിപ്പോര്‍ട്ട്.

ഇറാനുമായുള്ള ആണവകരാര്‍ ഉടമ്പടിക്ക് ശേഷം അമേരിക്കയില്‍ സൗദി വിരുദ്ധ ശബ്ദങ്ങള്‍ വന്‍തോതില്‍ അലയടിച്ചുതുടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ മാധ്യമങ്ങളും ഇതേ നിലപാട് തന്നെയാണ് വിഷയത്തില്‍ സ്വീകരിച്ചുവരുന്നത്. മൈക്കല്‍ പ്രെഗന്‍ഡ് ഇതേ വിഷയത്തില്‍ ഫോറിന്‍ പോളിസി മാസികക്കുവേണ്ടി ലേഖനവും എഴുതിയിരുന്നു.

alquaeda

എന്തുതന്നെയായാലും തീവ്രവാദ സംഘങ്ങളെ തകര്‍ക്കാനുള്ള ടെഹ്‌റാന്റെ ദീര്‍ഘകാല പ്രയത്‌നങ്ങളോടുള്ള അമേരിക്കയുടെ ഉത്സാഹത്തെ ടെഹ്‌റാന്‍ അവഗണിക്കുകയാണ്. അമേരിക്കയെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചിരുന്ന ചില അല്‍ ഖ്വായ്ദ ഭീകരരുടെ ശ്രമങ്ങളെ സൗദി അറേബ്യക്ക് പരാജയപ്പെടുത്താന്‍ കഴിഞ്ഞതിനാല്‍ അമേരിക്കന്‍ ജനത ഇന്ന് മാതൃരാജ്യത്ത് സുരക്ഷിതരാണെന്ന് പ്രഗെന്റ് എഴുതുന്നു.
അമേരിക്കയുടെ ഭീകരവിരുദ്ധ നടപടികളെ അട്ടിമറിക്കുന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ ഭീകരരോട് ടെഹ്‌റാന്‍ പിന്തുടര്‍ന്നിരുന്ന നയം.

അമേരിക്കയിലെ ഉടലെടുക്കുന്ന ഭീകരവാദ കേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിന് അമേരിക്കയെ സഹായിക്കാന്‍ ഇറാന്‍ എന്തെങ്കിലും ശ്രമം നടത്തുകയോ, അല്‍ഖ്വായ്ദ ഭീകരര്‍ ഇറാഖിലേക്ക് കടന്നുകയറി അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തുന്നതിന് പിന്തുണക്കുന്ന സിറിയന്‍ ഭരണത്തെ തടയാനോ തടയാനോ ടെഹ്‌റാന്‍ ശ്രമിച്ചിരുന്നില്ലെന്നും മുന്‍ അമേരിക്കന്‍ സുരക്ഷാ വിദഗ്ദന്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ സൗദി അറേബ്യക്ക് യഥാര്‍ത്ഥവും പ്രകടവുമായ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ സാധിച്ചിട്ടുണ്ട്. 39 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായി ചേര്‍ന്ന് സന്ധിയുണ്ടാക്കി അല്‍ഖ്വായ്ദ, ദായേഷ്, ലെബനീസ് ഭീകരസംഘടനകള്‍ എന്നിവക്കെതിരെ പൊരുതാനും അല്‍ഖ്വായ്ദയുടെ പോരാളികളെന്ന് വിശ്വസിക്കുന്നവരെ സ്വന്തം മണ്ണില്‍ വച്ച്് വേട്ടയാടാനുമുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയുടെ ഭാഗത്തുനിന്നുണ്ടായെന്നും പ്രെഗന്റ് ഓര്‍മ്മിക്കുന്നു.

അമേരിക്കയുടേയും റഷ്യയുടേയും നേതൃത്വത്തിലുള്ള വിവിധ ബോംബിംഗ് ക്യാമ്പയിനുകള്‍ക്ക് ശേഷം ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ദായേഷിനെ ബഹിഷ്‌കരിക്കാത്തതിനെതിരെ നടന്ന പോരാട്ടത്തിലും സൗദി പ്രധാനപങ്ക് വഹിച്ചുവെന്നും പ്രെഗന്റ് ലേഖനത്തില്‍ പറയുന്നു.

English summary
US needs soudi Arabia more ever than to remove terror outfits like daesh and Al Qaeda.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X