കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേഴ്സ് അടിച്ചുമാറ്റിയ കള്ളന്‍ എഫ്ബിയില്‍ കുടുങ്ങി

  • By Aswathi
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇതൊരു ഫേസ്ബുക്ക് യുഗം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകളെ അമ്മ ഫേസ്ബുക്കിലൂടെ കണ്ടത്തിയതും, ഫേസ്ബുക്കിലൂടെ പ്രണയിച്ച് വികലാങ്കര്‍ പോലും വിവാഹിതരാകുന്നതുമായ കൗതുക വാര്‍ത്തകള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വീണ്ടുമിതാ ഫേസ്ബുക്ക് താരമാകുന്നു.

ഫേസ്ബുക്ക് ഒരു കള്ളനെ പിടിച്ചു. യുവതിയുടെ പേഴ്സും ഐപാഡും അടിച്ചുമാറ്റി ഓടിരക്ഷപ്പെട്ട 29കാരനായ കള്ളനാണ് സ്വന്തം പ്രൊഫൈല്‍ പിക്ചര്‍ പാരയായത്. കഥ ഇങ്ങനെ: വാഷിങ്ങ്‌ടെണ്ണിലെ ബ്രെമര്‍ടണ്‍ ഫെറി ടെര്‍മിനലില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ പിന്നിലൂടെ വന്ന് ഒരാള്‍ അവരുടെ തലക്കടിച്ചു. തലയ്ക്കടിയേറ്റ് താഴെവീണ യുവതിയുടെ ഐപാഡും പേഴ്സുമായി കള്ളന്‍ ഓടി രക്ഷപ്പെട്ടു.

facebook

കവര്‍ച്ച നടത്തി ഓടിയ കള്ളന്റെ മുഖം യുവതിയ്ക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അയാളുടെ കഴുത്തില്‍ ത്രികോണാകൃതിയിലുള്ള ടാറ്റു യുവതി ശ്രദ്ധിച്ചിരുന്നു. പണവും ഐപാഡും പോയെങ്കിലും കള്ളനെ കുറിച്ച് ഒരുവിവരവും ലഭിച്ചില്ല.

അടുത്ത ദിവസം ഫേസ്ബുക്ക് നോക്കിയപ്പോള്‍ യുവതിയ്ക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്ന് കിടക്കുന്നു. റിലി അലിന്‍ മിലിന്‍സ് എന്ന ആ ഫേസ്ബുക്ക് കൂട്ടുകാരന്റെ പ്രൊഫൈല്‍ നോക്കിയപ്പോള്‍ യുവതി ഞെട്ടി. തന്റെ പണവും ഐപാടുമായി മുങ്ങിയ കള്ളന്റെ കഴുത്തില്‍ കണ്ട അതേ ടാറ്റുവുമായി ദാ ഒരാള്‍. പിന്നെ അധികം ആലോചിച്ചില്ല. തെളിവു സഹിതം പൊലീസില്‍ പരാതി നല്‍കി കള്ളനെ പിടിച്ചു.

English summary
Washington’s Kitsap Sun reports that a 28-year-old robbery suspect was arrested after adding his victim on Facebook the next day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X