ഓസ്കാര്‍ ജേതാവ് റോബിന് വില്യംസ് ആത്മഹത്യ ചെയ്തു
ലോസ് ആഞ്ജലസ്: ഓസ്കാര്‍ ജേതാവായ ഹോളിവുഡ് നടന് റോബിന് വില്യംസിനെ കാലിഫോര്‍ണിയയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു.
ഹോളിവുഡിലെ തമാശക്കാരനായിരുന്നു റോബിന് വില്യംസ്. തനത് ഹാസ്യത്തിലൂടെ അഭിനയകലയിലെ ഏറ്റവും വലിയ പുരസ്കാരം വരെ സ്വന്തമാക്കിയ താരം.അറുപത്തി മൂന്നാം വയസ്സിലാണ് റോബിന് വില്യംസിന്റെ മരണം. അടുത്തിടെയായി കടുത്ത വിഷാദ രോഗത്തിന് അദ്ദേഹം അടിമയായിരുന്നു എന്നാണ് വിവരം.

അമേരിക്കയിലെ ഏറ്റവും പ്രിയപ്പെട്ട ഹാസ്യതാരമായിരുന്നു വില്യംസ്. മോര്‍ക്ക് ആന്‍ഡ് മിന്‍ഡി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് വില്യംസ് ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. പിന്നീട് ഹോളിവുഡ് സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
1997 ല്‍ പുറത്തിറങ്ങിയ ഗുഡ് വില്‍ എന്‍ഡിങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച സഹനടനുള്ള ഓസ്കാര്‍ പുരസ്കാരം വില്യംസിന് ലഭിക്കുന്നത്. ഗുഡ് മോണിങ് വിയറ്റ്നാം, ഡെഡ് പോയെറ്റ്സ് സൊസൈറ്റി് തുടങ്ങിയവയാണ് റോബിന് വില്യംസിന്റെ പ്രധാനപ്പെട്ട മറ്റ് ചിത്രങ്ങള്‍.
1951 ലായിരു റോബിന് വില്യംസ് ജനിച്ചത്. മൂന്ന് വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട് വില്യംസ്. മൂന്ന് കുട്ടികളും ഉണ്ട്. ഇടക്കാലത്ത് കൊക്കെയിന്‍ അടിമയായിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തുക്കളുടെ മരണത്തെ തുടര്‍ന്ന് മദ്യവും മയക്കുമരുന്നും അദ്ദേഹം ഉപേക്ഷിച്ചു
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications