കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ റോബോകോള്‍... 'നാളെ എല്ലാവരും വോട്ട് ചെയ്യണം'... എഫ്ബിഐ അന്വേഷണം തുടങ്ങി

Google Oneindia Malayalam News

വാഷിങ്ടണ്‍: റിപബ്ലിക്കന്‍-ഡെമോക്രാറ്റ് പാര്‍ട്ടികള്‍ ഇഞ്ചോടിച്ച് പോരടിക്കവെ അമേരിക്കയില്‍ റോബോകോള്‍ വിവാദം. വോട്ടര്‍മാരെ പറ്റിക്കുന്നതിന് ബോധപൂര്‍വമായ ശ്രമം നടന്നു. ബുധനാഴ്ചയാണ് വോട്ടെടുപ്പ് എന്ന രീതിയില്‍ എല്ലാവര്‍ക്കും മൊബൈലില്‍ വിളിയെത്തി. ഇതിന് പിന്നില്‍ ആരാണെന്ന് എഫ്ബിഐ അന്വേഷണം തുടങ്ങി.

വോട്ടര്‍മാരെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടന്നിരിക്കുന്നത്. കടുത്ത അവകാശ ലംഘനമാണിതെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് പറഞ്ഞു....

 ബുധനാഴ്ചയാണ് വോട്ടെടുപ്പ്

ബുധനാഴ്ചയാണ് വോട്ടെടുപ്പ്

ബുധനാഴ്ചയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ അവസാന ദിനം എന്ന് മിഷിഗണിലെ നിരവധി വോട്ടര്‍മാര്‍ക്ക് കോള്‍ വന്നു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഈ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ന്യൂയോര്‍ക്കിലും ഈ കോള്‍ ലഭിച്ചവര്‍ ഏറെയാണ്. റെക്കോഡ് ചെയ്ത ശബ്ദ സന്ദേശമാണ് കോള്‍ സ്വീകരിച്ചാല്‍ കേള്‍ക്കുക. ടെലികോം കമ്പനികളുമായി സഹകരിച്ചാല്‍ മാത്രമേ ഇത്തരം കോള്‍ സാധ്യമാകൂ എന്നാണ് പറയപ്പെടുന്നത്.

അമേരിക്കയില്‍ കൃത്യമായ തിയ്യതി

അമേരിക്കയില്‍ കൃത്യമായ തിയ്യതി

വോട്ടര്‍മാരെ വഴി തെറ്റിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ആരാണ് എന്നാണ് എഫ്ബിഐ അന്വേഷിക്കുന്നത്. മാത്രമല്ല, സംസ്ഥാനങ്ങളില്‍ പ്രത്യേക അന്വേഷണവും നടക്കുന്നുണ്ട്. സാധാരണ നാല് വര്‍ഷം കൂടുമ്പോള്‍ നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ വര്‍ഷം ഇത് നവംബര്‍ എട്ടിനായിരുന്നു. ഇത്തവണ നവംബര്‍ മൂന്നിനും.

സര്‍ക്കാര്‍ ഓഫീസില്‍ വരെ

സര്‍ക്കാര്‍ ഓഫീസില്‍ വരെ

്‌ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് സംഭവം അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് ദിനത്തില്‍ എല്ലാ വോട്ടര്‍മാരോടും വീട്ടില്‍ സുരക്ഷിതമായിരിക്കൂ എന്നാണ് അറിയിപ്പ് വന്നത്. നെബ്രാസ്‌കയിലെ സ്റ്റേറ്റ് സെക്രട്ടറി റോബര്‍ ഈവന്റെ ഓഫീസിലും സമാനമായ കോള്‍ വന്നു. വീട്ടിലിരിക്കൂ, സുരക്ഷിതമായിരിക്കൂ എന്നാണ് കോള്‍ സ്വീകരിച്ചപ്പോള്‍ കേട്ടത്.

അട്ടിമറി നീക്കം

അട്ടിമറി നീക്കം

പല പോളിങ് ബൂത്തുകളില്‍ നീണ്ട നിരയാണ് കാണപ്പെട്ടിരുന്നത്. സാമൂഹിക അകലം പാലിച്ചായിരുന്നു വോട്ടര്‍മാര്‍ വരി നിന്നത്. മിഷിഗണ്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിലും സമാനമായ കോള്‍ വന്നിട്ടുണ്ട്. നീണ്ട നിരയാണ് പോളിങ് ബൂത്തുകളില്‍. നാളെയും നിങ്ങള്‍ക്ക് വോട്ട് ചെയ്യാം. വീട്ടില്‍ സുരക്ഷിതമായിരിക്കൂ എന്നായിരുന്നു കോള്‍. ഒരു പക്ഷേ, വോട്ടെടുപ്പ് അട്ടിമറിക്കാന്‍ വന്‍ നീക്കം നടന്നോ എന്നാണ് സംശയിക്കുന്നത്.

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ഡൊണാള്‍ഡ് ട്രംപ് മുന്നില്‍യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ഡൊണാള്‍ഡ് ട്രംപ് മുന്നില്‍

Recommended Video

cmsvideo
Donald trump is going to taste bitter of failure in us president election | Oneindia Malayalam

English summary
Robocalls in US: FBI and States starts Investigating
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X