കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിനും സെക്‌സിനും ഇനി റോബോട്ട്.. 2017 സെക്‌സ്‌ബോട്ടുകളുടെ വര്‍ഷം.. എന്താണീ സെക്‌സ്‌ബോട്ട്?

മനുഷ്യനും റോബോട്ടും തമ്മിലുള്ള വിവാഹവും സെക്‌സും 2017 ല്‍ തന്നെ കാണപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

  • By Kishor
Google Oneindia Malayalam News

എന്താണ് റോബോട്ട് - സ്വന്തമായോ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചോ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിവുള്ള ഒരു ഇലക്ട്രോ-മെക്കാനിക്കല്‍ ഉപകരണമാണ് റോബോട്ട്. കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് പ്രോഗ്രാമിംഗ് ആണ് റോബോട്ടുകളെ നിയന്ത്രിക്കുന്നത്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ റോബോട്ടുകള്‍ നിങ്ങളെ കൂടുതല്‍ ഞെട്ടിക്കാന്‍ പോകുന്നതേയുള്ളൂ.

Read Also: കൊച്ചിയിലെ സേക്രട്ട് ഹാര്‍ട്ട് കോളജില്‍ പൂര്‍ണനഗ്നയായി ഒരു യുവതി.. എന്താണവള്‍ ചെയ്യുന്നത്?

Read Also: മക്‌ഡൊണാള്‍ഡ്‌സിലെ ടോയ്‌ലെറ്റില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സെക്‌സ്... അതും പട്ടാപ്പകല്‍!!!

ഓണ്‍ലൈന്‍ ലോകം ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന മനുഷ്യനും റോബോട്ടും തമ്മിലുള്ള വിവാഹവും സെക്‌സും 2017 ല്‍ തന്നെ കാണപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട റോബോട്ട് ഇനി മനുഷ്യക്കുഞ്ഞുങ്ങളെ പ്രസവിക്കും എന്ന് കൂടി കേട്ടാല്‍ തൃപ്തിയായി... കാണാം മനുഷ്യനും റോബോട്ടും തമ്മിലുള്ള വിവാഹവും സെക്‌സും എങ്ങനെ യാഥാര്‍ഥ്യമാകുമെന്ന്....

2017 സെക്‌സ്‌ബോട്ടുകളുടെ വര്‍ഷം

2017 സെക്‌സ്‌ബോട്ടുകളുടെ വര്‍ഷം

സെക്‌സ്‌ബോട്ടുകള്‍ അഥവാ സെക്‌സ് ചെയ്യാന്‍ ഉപയോഗിക്കുന്ന റോബോട്ടുകളുടെ വര്‍ഷമായിരിക്കും വരാന്‍ പോകുന്ന 2017 എന്നാണ് ലണ്ടനില്‍ സമാപിച്ച ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓണ്‍ ലവ് ആന്റ് സെക്സ് വിത്ത് റോബോട്ട്സിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം പറയുന്നത്. മനുഷ്യനെപ്പോലെയുള്ള സെക്സ് ഡോളുകള്‍ ഇപ്പോള്‍ തന്നെ ഇഷ്ടം പോലെയുണ്ടെങ്കിലും സെക്‌സ്‌ബോട്ടുകള്‍ അതുക്കും മേലെ പോകുമത്രെ.

വിശദമായ ചര്‍ച്ചകള്‍

വിശദമായ ചര്‍ച്ചകള്‍

റോബോട്ടുകളോടുള്ള പ്രണയവും സെക്‌സും മാത്രമല്ല ഈ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് വിവാഹത്തെക്കുറിച്ച് വരെ ചര്‍ച്ച ചെയ്തു. ചര്‍ച്ചകള്‍ മാത്രമല്ല, ചില ഡെമോണ്‍സ്ട്രേഷനുകളും കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെ ആദ്യത്തെ സെക്‌സ്‌ബോട്ട് 2017ല്‍ തന്നെ കാണാനായേക്കുമെന്നാണ് ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്റ്‌സ് എക്‌സ്‌പേര്‍ട്ടായ 62 കാരന്‍ ഡേവിഡ് ലെവി കോണ്‍ഫറന്‍സില്‍ പറഞ്ഞത്.

അമേരിക്കന്‍ കമ്പനി

അമേരിക്കന്‍ കമ്പനി

യു എസിലെ കാലിഫോര്‍ണിയ ബേസ് ചെയ്തുള്ള കമ്പനിയായ അബിസ് ക്രിയേഷന്‍സ് അടുത്ത വര്‍ഷം മുതല്‍ വ്യാപകമായി സെക്‌സ്‌ബോട്ടുകളെ മാര്‍ക്കറ്റില്‍ ഇറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യന്മാരെ പോലെ ചലിക്കാനും സംസാരിക്കാനും കഴിവുള്ളവയായിരിക്കും ഈ റോബോട്ടുകള്‍. രണ്ടായിരത്തി അന്‍പത് ഒക്കെ ആകുമ്പോഴേക്കും റോബോട്ടുകളും മനുഷ്യനും തമ്മിലുള്ള വിവാഹം വരെ നടന്നേക്കാമെന്നാണ് ലെവി പറയുന്നത്.

എന്തുകൊണ്ട് റോബോട്ട് സെക്‌സ്

എന്തുകൊണ്ട് റോബോട്ട് സെക്‌സ്

ഇഷ്ടം പോലെ മനുഷ്യര്‍ ലോകത്തുള്ളപ്പോള്‍ എന്തിനാണ് സെക്‌സിന് വേണ്ടി റോബോട്ട് - ഈ സംശയത്തിന് ഉത്തരമിങ്ങനെ. റോബോട്ടുമായുള്ള സെക്‌സ് സുരക്ഷിതമാണ്, യാതോരുവിധ ലൈംഗിക രോഗങ്ങളും ഇത് മൂലം ഉണ്ടാകുന്നില്ല. കഴിഞ്ഞില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ സെക്‌സിന്റെ സമയം അടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റും. മികച്ചൊരു ലൈംഗികാനുഭവമായിരിക്കും ഇത്.

റോബോട്ട് എന്ന മാതൃകാ പങ്കാളി

റോബോട്ട് എന്ന മാതൃകാ പങ്കാളി

യൂണിവേഴ്‌സിറ്റി ഓഫ് സണ്ടര്‍ലാന്‍ഡ് സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സിലെ അധ്യാപികയായ ലിന്‍ ഹാള്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞത് ഇങ്ങനെയാണ്. ഇനി ആളുകള്‍ മനുഷ്യരുമായി സെക്‌സ് ചെയ്യാന്‍ തന്നെ മടിക്കും. ക്ഷമ, സ്‌നേഹം, കരുതല്‍ ഒക്കെ റോബോട്ട് പ്രകടിപ്പിക്കും. എന്നാലോ അസൂയ, കുശുമ്പ്, ദേഷ്യം തുടങ്ങിയ നെഗറ്റീവ് വികാരങ്ങള്‍ ഉണ്ടാകുകയും ഇല്ല - എങ്ങനെയുണ്ട് ഈ ഓഫര്‍.

പത്ത് വര്‍ഷം കാത്തിരുന്നാല്‍ മതി

പത്ത് വര്‍ഷം കാത്തിരുന്നാല്‍ മതി

മനുഷ്യനും റോബോട്ടും തമ്മിലുള്ള ലൈംഗിക ബന്ധം സാധാരണ സംഭവമായി മാറാന്‍ വെറും പത്ത് വര്‍ഷം കാത്തിരുന്നാല്‍ മതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാന്‍ പിയേഴ്സണിന്റെ ഫ്യൂച്ചര്‍ ഓഫ് സെക്സ് എന്ന റിപ്പോര്‍ട്ടിലെ വിവരങ്ങളെ ഉദ്ധരിച്ചാണ് ചില വെബ്‌സൈറ്റുകള്‍ ഈ റിപ്പോര്‍ട്ട് നല്‍കുന്നത്. യുകെയിലെ മുന്‍നിര സെക്സ് ടോയ് ഷോപ്പായ ബൊണ്‍ഡാരയുമായി സഹകരിച്ചാണ് ഈ റിപ്പോര്‍ട്ട്.

വെര്‍ച്വല്‍ റിയാലിറ്റി സെക്സ്

വെര്‍ച്വല്‍ റിയാലിറ്റി സെക്സ്

റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം ഇപ്പോള്‍ പോണ്‍ ഫിലിം കാണുന്നത് പോലെ സാധാരണ സംഭവമാകും. വെര്‍ച്വല്‍ റിയാലിറ്റി സെക്സ് ടോയ്സ് വിപണി കീഴടക്കും. സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്ന ആളുകള്‍ റോബോ സെക്സിനെ ഉപയോഗിച്ച് തുടങ്ങും. മെന്നും ഇയാള്‍ പറയുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സെക്സിനേക്കാള്‍ അധികം മനുഷ്യനും റോബോട്ടും തമ്മിലുള്ള സെക്സായിരിക്കും നടക്കുക. - ഇങ്ങനെ പോകുന്നു പ്രവചനങ്ങള്‍.

താല്‍പര്യം കൂടിക്കൂടി വരും

താല്‍പര്യം കൂടിക്കൂടി വരും

തുടക്കത്തില്‍ ആളുകള്‍ക്ക് റോബോട്ട് സെക്സിനോട് ഒത്തുപോകാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ആളുകള്‍ ഇതിനോട് പൊരുത്തപ്പെടും. റോബോട്ടിക് സാങ്കേതികവിദ്യ കൂടുതല്‍ വികസിക്കുയും ആളുകളുടെ താല്‍പര്യം കൂടി വരുകയും ചെയ്യും. മനുഷ്യന് സമാനമായ രൂപത്തിലുള്ള ഇന്ററാക്ടീവ് സെക്സ് റോബോട്ടിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്‍ജീനിയര്‍മാര്‍ വികസിപ്പിച്ചതോടെയാണ് സെക്‌സ്‌ബോട്ടുകള്‍ എന്ന സങ്കല്‍പം സജീവമായത്.

എങ്ങനെ സാധ്യമാകും

എങ്ങനെ സാധ്യമാകും

വികാരങ്ങളുടെയും മസിലുകളുടെ ചലനങ്ങളുടെയും അനുകരണമാണ് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സാധ്യമാക്കുക. ഇപ്പോള്‍ തന്നെ മനുഷ്യന്റെയും യന്ത്രത്തിന്റെയും ശബ്ദങ്ങള്‍ വേര്‍തിരിക്കാനാകാത്ത വിധത്തില്‍ കൃത്രിമ സിന്തറ്റിക് ശബ്ദങ്ങള്‍ നിലവിലുണ്ട്. കൃത്രിമമായി തൊലിയും ലൈംഗികാവയവങ്ങളും നിര്‍മ്മിക്കാനാകുമെന്നതാണ് സെക്‌സ്‌ബോട്ടുകളുടെ വിജയസാധ്യതയും.

എന്താണീ ഹണിഡോള്‍

എന്താണീ ഹണിഡോള്‍

ജപ്പാനിലെ ആക്‌സിസ് എന്ന കമ്പനിയാണ് പുരുഷന്റെ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റുന്ന സെക്‌സ്‌ബോട്ടുകളെ ആദ്യമായി നിര്‍മിച്ചത്. ഹണിഡോള്‍സ് എന്നാണ് ഇത്തരത്തില്‍ ആദ്യമായി പുറത്തുവന്ന സെക്‌സബോട്ടിന് പേര്. സ്ത്രീകളുടെ എല്ലാ ശരീരപ്രകൃതികളും നല്‍കിയാണ് ഹണിഡോളിനെ നിര്‍മിച്ചിരിക്കുന്നത്. ലൈംഗികബന്ധത്തിനിടയിലെ നെടുവീര്‍പ്പുകളും ശബ്ദങ്ങളുമെല്ലാം ഈ റോബോട്ടുകള്‍ പുറപ്പെടുവിക്കും.

English summary
Robots that can have sex with humans may be on the market as soon as 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X