കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേണലിസ്റ്റുകള്‍.. സൂക്ഷിച്ചോ; വാര്‍ത്തയടിക്കാനും റോബോര്‍ട്ട് വരുന്നു; അതും മിന്നും വേഗത്തില്‍

വാര്‍ത്തകള്‍ ചെയ്യാന്‍ കഴിയുന്ന റോബോര്‍ട്ടിനെ ചൈന വികസിപ്പിച്ചെടുത്തു. ഒരു സെക്കന്‍ഡുകൊണ്ട് 300 അക്ഷരങ്ങളുള്ള വാര്‍ത്ത റോബര്‍ട്ട് തയാറാക്കി.

  • By Jince K Benny
Google Oneindia Malayalam News

ബിജിയിംഗ്: വന്ന് വന്ന് റോബര്‍ട്ടുകള്‍ പത്രപ്രവര്‍ത്തന മേഖലയിലേക്കും കൈവയ്ക്കുന്നു. ചൈന തന്നെയാണ് ഈ ഉദ്യമത്തിന് പിന്നിലും. ഇതോടെ പത്രപ്രവര്‍ത്തകര്‍ക്കും റോബാര്‍ട്ട് വെല്ലുവിളിയാകുമെന്നുറപ്പായി. ഒരു വാര്‍ത്തയടിക്കാന്‍ ഒരു സെക്കന്‍ഡ് മാത്രം മതി ചൈനയുടെ പുതിയ റോബോര്‍ട്ട് ജേണലിറ്റിന്.

ഒരു സെക്കന്‍ഡില്‍ 300 അക്ഷരങ്ങളുള്ള വാര്‍ത്ത അടിക്കാന്‍ കഴിയുന്ന റോബോര്‍ട്ടിനെയാണ് ചൈന വികസിപ്പിച്ചത്. ചൈനീസ് ദിന പത്രത്തില്‍ റോബോര്‍ട്ട് റിപ്പോര്‍ട്ടര്‍ തന്റെ ആദ്യ വാര്‍ത്ത പ്രസിദ്ധീകരിച്ചു. വസന്തോത്സവത്തിലേക്കുള്ള യാത്രക്കാരുടെ തിരക്കിനേക്കുറിച്ചായിരുന്നു ആ വാര്‍ത്ത. ഷിയോ നാന്‍ എന്ന് പേരിട്ടിരിക്കുന്ന റോബോര്‍ട്ട് റിപ്പോര്‍ട്ടര്‍ക്ക് ചെറിയ വാര്‍ത്തകള്‍ മാത്രമല്ല വലിയ വാര്‍ത്തകള്‍ ചെയ്യാനും കഴിയും. പെക്കിംഗ് സര്‍വകലാശാലയിലെ പ്രഫസറായ വാന്‍ ഷിയാജുന്‍ ആണ് ജേര്‍ണലിസ്റ്റ് റോബോര്‍ട്ടിനെ നിര്‍മിക്കുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത്.

Robert

സാധാരണ റിപ്പോര്‍ട്ടര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള കഴിവ് റോബോര്‍ട്ട് റിപ്പോര്‍ട്ടര്‍ ഷിയോ നാനിന് കൂടുതലാണെന്നും പ്രഫസര്‍ വാന്‍ ഷിയാജുന്‍ പറഞ്ഞു. എന്നാല്‍ മനുഷ്യര്‍ക്ക് പകരക്കാരായി ഉടന്‍ റോബോര്‍ട്ട് റിപ്പോര്‍ട്ടര്‍മാരെ നിയമിക്കുമെന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വേഗതയും അപഗ്രഥന ശേഷിയും കൂടുതലാണെങ്കിലും നിലിവില്‍ റോബോര്‍ട്ട് റിപ്പോര്‍ട്ടര്‍മാര്‍ക്ക് നിരവധി പരിമിധികളുണ്ട്. അഭിമുഖങ്ങള്‍ നടത്തുന്നതിനോ വാര്‍ത്തകളോട് സ്വയം പ്രതികരിക്കുന്നതിനോ സംഭാഷണത്തില്‍ നിന്നോ അഭിമുഖത്തില്‍ നിന്നോ വ്യത്യസ്തമായ വാര്‍ത്ത കണ്ടെത്തുന്നതിനോ ഉള്ള കഴിവ് ഇവയ്ക്കില്ല. നിലിവില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഒരു സഹായി എന്ന നിലയിലെ റോബോര്‍ട്ടിനെ ഉപയോഗിക്കാന്‍ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
A robot journalist made its debut in a Chinese daily newspaper on Wednesday with a 300 characters long article written in just a second, scientists say. The article was focused on the Spring Festival travel rush.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X