മനുഷ്യന് പകരക്കാരനായി സൃഷ്ടിച്ച റോബോട്ട് സഹപ്രവര്‍ത്തകനെ തല്ലിക്കൊന്നു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മനിയില്‍ റോബോട്ട് സഹപ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊന്നു. ഫോക്‌സ്-വാഗണ്‍ കമ്പനിയിലെ റോബോട്ടാണ് സഹപ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊന്നത് . തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. കരാര്‍ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.
ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ബൗനാട്ടലിലാണ് കൊലപാതകം നടന്നത്. 22കാരനായ കരാര്‍ തൊഴിലാളിയെയാണ് റോബോട്ട് തലയ്ക്കടിച്ച് കൊന്നത് . ഇക്കാര്യം ഫോക്‌സ് വാഗണ്‍ വക്താവ് ഹെയ്‌ക്കോ ഹില്‍വിഗ് സ്ഥിരീകരിച്ചു . റോബോട്ടിനെ പ്രവര്‍ത്തന സജ്ജമാക്കവെയാണ് യുവാവിനെ കൊല്ലുന്നത് .

അസംബ്ളിംഗ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന റോബോര്‍ട്ടാണ് കൊലയാളി. യുവാവിനെ കഴുത്തിന് പിടിച്ച് മെറ്റല്‍ പ്‌ളേറ്റില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോബോട്ടാണ് കൊലയാളിയെന്ന് ആരും സംശയിച്ചിരുന്നില്ല . മറ്റ് സഹപ്രവര്‍ത്തകര്‍ ആയിരിയ്ക്കും കൊലപാതകം നടത്തിയതെന്നായിരുന്നു സംശയം .
കൊലപാതകം നടക്കുമ്പോള്‍ മറ്റൊരു ജീവനക്കാരനും ഉണ്ടായിരുന്നു . എന്നാല്‍ റോബോട്ട് ഇയാളെ ആക്രമിച്ചില്ല. കൊലപാതകത്തിന് കേസെടുത്ത പൊലീസ് കേസെടുത്തെങ്കിലും ആരെ അറസ്റ്റ് ചെയ്യുമെന്നും എങ്ങനെ വിചാരണ നടത്തുമെന്നും അറിയാതെ കുഴങ്ങുകയാണ് പൊലീസെന്ന് ജര്‍മ്മന്‍ ന്യൂസ് ഏജന്‍സിയായ ഡിപിഎ റിപ്പോര്‍ട്ട് ചെയ്യുന്നു .












Click it and Unblock the Notifications