ഇനി റോബോട്ട് പ്രസവിയ്ക്കുകയും ചെയ്യും, 'അമ്മ റോബോട്ട്' പിറന്നത് ലണ്ടനില്‍, കാണൂ
ലണ്ടന്‍: ഇനി കുഞ്ഞുങ്ങളെ പ്രസവിയ്ക്കാനും വളര്‍ത്താനുമൊക്കെ റോബോട്ടുകള്‍ എത്തുന്ന കാലം വിദൂരമല്ല. റോബോട്ട് അമ്മമാരില്‍ നിന്നും അസല്‍ റോബോട്ട് കുഞ്ഞുങ്ങളെ ഉത്പാദിപ്പിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ലണ്ടനില്‍ തുടങ്ങിക്കഴിഞ്ഞു. ലോക ചരിത്രത്തില്‍ തന്നെ ഏറെ മാറ്റങ്ങള്‍ക്ക് വഴിതെളിയിക്കുന്ന പ്രത്യുത്പാദന ശേഷിയുള്ള റോബോട്ടുകളെയാണ് ശാസ്ത്രജ്ഞര്‍ തയ്യാറാക്കുന്നത്.
ഇത്തരത്തിലുള്ള മദര്‍ റോബോട്ടിന്റെ മാതൃക വികസിപ്പിച്ചെടുത്തിരിയ്ക്കുകയാണ് കേംബ്രിഡ്ജ് സര്‍വകലാശാല ഗവേഷകര്‍. ഈ അമ്മ റോബോട്ട് ജന്മം കൊടുക്കുന്ന റോബോട്ട് കുഞ്ഞിന് വേണ്ട ഗുണഗണങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അടുത്ത സൃഷ്ടിയില്‍ റോബോട്ടിന് തന്നെ കുറവ് പരിഹരിയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മാണം.

കൃതൃമമായ ജീന്‍ ഘടന
മനുഷ്യനെപ്പോലെ കൃതൃമമായി ജീന്‍ഘടന ഉണ്ടാക്കിയാണ് ഓരോ റോബോട്ടും അമ്മയുടെ മടിയില്‍ പിറന്ന് വീഴുന്നത്. തലമുറകള്‍ പിന്നിടുമ്പോള്‍ ജീനുകളും മാറും.

മികച്ച പ്രകടനം
ആദ്യം ജനിയ്ക്കുന്ന കുഞ്ഞ് റോബോട്ടുകളെക്കാള്‍ മികച്ച പ്രകടനമാണ് ഇപ്പോള്‍ നല്‍കിയവയെന്നാണ് ശാസ്ത്രഞ്ജരുടെ വിലയിരുത്തല്‍
വീഡിയോ
അമ്മ റോബോട്ടിന്റെയും കുഞ്ഞ് റോബോട്ടിന്റേയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്

ഒരേ സമയം
ഒരേ സമയം പത്തോളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ അമ്മ റോബോട്ടിന് കഴിയും

യന്ത്രക്കൈ
അമ്മ റോബോട്ടിന് യന്ത്രക്കൈയുടെ രൂപമാണുള്ളത്.

മക്കള്‍
കുഞ്ഞു റോബോട്ടുകള്‍ക്ക് സമചതുരക്കട്ടയ്ക്ക് സമാനമായ രൂപവുമാണുള്ളത്












Click it and Unblock the Notifications