കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഴപ്പക്കാരെ കണ്ടെത്താന്‍ ദുബായ് വിമാനത്താവളത്തില്‍ ഇനി റോബോട്ടും

  • By Desk
Google Oneindia Malayalam News

ദുബൈ: സംശയകരമായ വ്യക്തികള്‍, പ്രവൃത്തികള്‍, സാധനങ്ങള്‍ തുടങ്ങിയവ കണ്ടെത്തി കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കാന്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ റോബോട്ട് സംവിധാനം വരുന്നു. ഇതിന്റെ പരീക്ഷണാര്‍ഥത്തിലുള്ള ഉപയോഗം വിജയകരമായി പൂര്‍ത്തീകരിച്ചതായി ദുബയ് കസ്റ്റംസ് ഇനൊവേഷന്‍ സെന്ററിലെ സ്‌പെഷ്യലിസ്റ്റ് ഖാലിദ് അല്‍ സറൂനി പറഞ്ഞു. വിമാനത്താവളത്തിന്റെ അറൈവല്‍ സെക്ഷനിലാണ് ഇത് സ്ഥാപിക്കുക. മനുഷ്യരേക്കാള്‍ കൃത്യതയോടെ കാര്യങ്ങള്‍ നിരീക്ഷിച്ചു മനസ്സിലാക്കാനാവും എന്നതാണ് ഇതിന്റെ സിവിശേഷത.

മേഘാലയയും നാഗാലാൻഡും ബൂത്തിലേക്ക്... വിജയപ്രതീക്ഷയിൽ ബിജെപി, പിടിച്ചുനിൽക്കാൻ കോൺഗ്രസ്!മേഘാലയയും നാഗാലാൻഡും ബൂത്തിലേക്ക്... വിജയപ്രതീക്ഷയിൽ ബിജെപി, പിടിച്ചുനിൽക്കാൻ കോൺഗ്രസ്!

ആളുകളുടെ മുഖം തിരിച്ചറിയാനും എക്‌സ്‌റേ സ്‌കാനിംഗ് നടത്താനും തെര്‍മല്‍ ഇമേജിംഗിനുമുള്ള പ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളുന്ന തലച്ചോറാണ് റോബോട്ടിനുള്ളത്. ഈ സംവിധാനങ്ങളുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ച് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പരിശോധിച്ച് അക്കാര്യം കണ്‍ട്രോള്‍ റൂമിന് കൈമാറുകയാണ് ചെയ്യുക. സാധാരണ ഗതിയില്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നവരെ അഭിവാദ്യം ചെയ്യുകയാണ് റോബോട്ടിന്റെ പണി. അറബ് ഇനൊവേഷന്‍ ഫോറത്തിലാണ് ദുബയ് കസ്റ്റംസ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തമെന്ന നിലയില്‍ റോബോട്ടിനെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.


ഇതുകൂടാതെ അംഗപരിമിതരായ യാത്രക്കാര്‍ക്കായി പ്രത്യേകം സംവിധാനം ചെയ്ത സ്മാര്‍ട്ട് വാഹനമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റൊരു പ്രധാന കണ്ടുപിടുത്തം. അംഗപിരിമിതിയുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ കസ്റ്റംസ് ക്ലിയറന്‍സ് ലഭ്യമാക്കാന്‍ സഹായിക്കുന്നതാണ് ഈ സ്മാര്‍ട്ട് വാഹനം. ഇത്തരം മൂന്ന് വാഹനങ്ങള്‍ വിമാനത്താവളത്തില്‍ സജ്ജമാക്കിയതായും ഖാലിദ് അല്‍ സറൂനി പറഞ്ഞു.

ദുബയ് വിമാനത്താവളത്തിലെ മൊബൈല്‍ ഇന്‍സ്‌പെക്ഷന്‍ വെഹിക്കിളാണ് മറ്റൊരു പ്രധാന കണ്ടുപിടുത്തം. ഇന്റര്‍പോളിന്റെ ഡാറ്റാബേസുമായി ബന്ധപ്പെടുത്തിയ ആളുകളുടെ മുഖം തിരിച്ചറിയാനുള്ള ഉപകരണമാണിത്. ഇന്റര്‍പോള്‍ തെരയുന്ന ഒരാള്‍ ഇതിനു മുമ്പില്‍ എത്തിയാല്‍ നിമിഷങ്ങള്‍ക്കകം വിവരം കണ്‍ട്രോള്‍ റൂമിനെ അറിയിക്കാന്‍ ഇതിന് സാധിക്കും.

പോക്കറ്റടിക്കാരെ പിന്തുടർന്ന 25 കാരന് ദാരുണാന്ത്യം: കുത്തേറ്റത് ഭാര്യയെ രക്ഷപ്പെടുത്തുന്നതിനിടെ!പോക്കറ്റടിക്കാരെ പിന്തുടർന്ന 25 കാരന് ദാരുണാന്ത്യം: കുത്തേറ്റത് ഭാര്യയെ രക്ഷപ്പെടുത്തുന്നതിനിടെ!

ബാലതാരത്തില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക് പടയോട്ടം, ഇക്കാര്യങ്ങളാണ് ശ്രീദേവിയെ വ്യത്യസ്തയാക്കിയത്ബാലതാരത്തില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക് പടയോട്ടം, ഇക്കാര്യങ്ങളാണ് ശ്രീദേവിയെ വ്യത്യസ്തയാക്കിയത്

English summary
A robot that can detect and report any suspicious people or activity will soon be deployed at Dubai airports. Dubai Customs has already carried out the pilot phase for the implementation of the robot, which will mainly be placed at the arrival section of the airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X