കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ് വര്‍ഷം കഴിഞ്ഞാല്‍ ഭൂമിയില്‍ മനുഷ്യനില്ല..? അന്യഗ്രഹജീവികള്‍ അന്തകരാകും!!!

  • By Vishnu
Google Oneindia Malayalam News

ലോകാവസാനമെന്നത് കുറേ നാളായി പറയുന്ന കാര്യമാണ്. എല്ലാ വര്‍ഷവും ലോകവസാനം സംബന്ധിച്ച് പുതിയ പുതിയ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. ഭൂമിയിലെ ജീവിതം അവസാനിക്കുമെന്ന മുന്നറിയിപ്പ് നമ്മെയൊക്കെ ഭയപ്പെടുത്തി.

സുനാമി വന്നപ്പോഴും ലോകാവസാനത്തിന്റെ തുടക്കമാണെന്ന് പ്രചാരണമുണ്ടായി. ഇപ്പോഴിതാ വിഖ്യാത ശാസ്ത്രജ്ഞനും പറയുന്നു ലോകാവസാനം അടുത്തെന്ന്. ശാസ്ത്രലോകത്തെ പരീക്ഷണങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ ലോകാവസാനത്തിന് മറ്റു കാരണങ്ങള്‍ കണ്ടെത്തേണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

മുനുഷ്യകുലം നശിക്കാന്‍ വെറും നൂറു വര്‍ഷം മാത്രമേ ഒള്ളുവെന്ന് പറഞ്ഞത് ഭൗതിക ശാസ്ത്രജ്ഞനായ സീറ്റഫന്‍ ഹോക്കിംഗ്‌സാണ്. പേടി തോന്നുന്നുണ്ടോ...? റോബോട്ടുകളും അന്യഗ്രഹ ജീവികളും ആണവ യുദ്ധങ്ങളുമാണ്‌ മനുഷ്യനെ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കുക. ഹോക്കിംഗ്‌സിന്റെ വാക്കുകള്‍ ശാസ്ത്ര ലോകത്തെ ആകെ ആകുലപ്പെടുത്തിയിരിക്കുകയാണ്.

ലോകാവസാനം

ലോകാവസാനം

ലോകാവസാനം എന്നത് നിരവധി തവണ കേട്ടതാണ്. എന്നാല്‍ ഇത്തവണ ശാസ്ത്ര ലോകവും വാര്‍ത്ത ഗൗരവത്തിലെടുത്തിരിക്കുകയാണ്.

ശാസ്ത്ര ലോകം ഞെട്ടി

ശാസ്ത്ര ലോകം ഞെട്ടി

പുതിയ വാര്‍ത്തയറഞ്ഞ് ശാസ്ത്ര ലോകവും ഞെട്ടിയിരിക്കുയാണ്. സുപ്രധാനമായ പല മുന്നറിയിപ്പുകളും നല്‍കിയ ആളാണ് ഇക്കാര്യം പറഞ്ഞതെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.

പറഞ്ഞത് ...

പറഞ്ഞത് ...

ലോകാവസാനമെന്ന് പറഞ്ഞത് സ്റ്റീഫന്‍ ഹോക്കിംങാണ്. നാഡീരോഗം ബാധിച്ച് സംസാര ശേഷി നഷ്ട്ടപ്പെട്ട അദ്ദേഹം കംമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് ലോകത്തോട് സംവദിക്കുന്നത്.

ബിബിസിയിലെ പ്രഭാഷണം

ബിബിസിയിലെ പ്രഭാഷണം

ബിബിസി റേഡിയോയിലെ പ്രഭാഷണത്തിനിടെയാണ് ഹോക്കിംങ് ഇത് പറഞ്ഞത്. നൂറു വര്‍ഷം കഴിഞ്ഞാല്‍ ഭൂമിയില്‍ നിന്ന് മനുഷ്യര്‍ അപപ്രത്യക്ഷമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

നൂറ് വര്‍ഷം മാത്രം

നൂറ് വര്‍ഷം മാത്രം

ഭൂമിയിലെ മുനുഷ്യ ജീവിതം ഇനി നൂറുവര്‍ഷം മാത്രമാണെന്നാണ് സ്റ്റീഫന്‍ ഹോക്കിംങ് പറയുന്നത്. മനുഷ്യന്റെ ശാസ്ത്ര ലോകത്തെ നേട്ടങ്ങള്‍ തന്നെയാകും തിരിച്ചടിയാകുകയെന്ന് അദ്ദേഹം പറയുന്നു.

അന്യഗ്രജീവികള്‍

അന്യഗ്രജീവികള്‍

അന്യഗ്രഹ ജീവികളും റോബോട്ടുകളും നമ്മെ ഇല്ലാതാക്കുമത്രേ...

മനുഷ്യനെതിരെ കമ്പ്യൂട്ടറുകള്‍

മനുഷ്യനെതിരെ കമ്പ്യൂട്ടറുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെകുറിച്ച് ഗവേഷണം നടക്കുകയാണ്. ഈ പരീക്ഷണം ഫലം കണ്ടാല്‍ കമ്പ്യൂട്ടറുകള്‍ മനുഷ്യരേക്കാള്‍ ഇന്റലിജന്റ് ആകും.

ആണവയുദ്ധങ്ങളും ഭീഷണി

ആണവയുദ്ധങ്ങളും ഭീഷണി

നൂറുവര്‍ഷത്തിനുള്ളില്‍ വലിയ ആണവയുദ്ധങ്ങള്‍ നടക്കും. ഇത് മനുഷ്യവംശത്തെ നശിപ്പിക്കും. ആണവ പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ വലിയ നാശം സംഭവിക്കുമത്രേ.

നിയന്ത്രിക്കണം

നിയന്ത്രിക്കണം

ശാസ്ത്രത്തിന്റെ പുരോഗതിയെ നിയന്ത്രിച്ചില്ലെങ്കില്‍ നൂറു വര്‍ഷത്തിനു ശേഷം ഈ ലോകത്ത് മനുഷ്യരുണ്ടാകില്ല. കമ്പ്യൂട്ടറുകള്‍തന്നെ മനുഷ്യനെ നശിപ്പിക്കും.

English summary
Robots Aliens and Nuclear wars will end humanity in less than 100 years, warns Stephen Hawking.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X