സംഘർഷത്തിന് അയവില്ല, യുഎസ് സൈനികർ തമ്പടിച്ച ഇറാഖി വ്യോമതാവളത്തിന് നേരെ റോക്കറ്റ് ആക്രമണം
Recommended Video
ബാഗ്ദാദ്: ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. യുഎസ് സൈനികർ തമ്പടിച്ചിരിക്കുന്ന ബാഗ്ദാദിലെ വടക്കുഭാഗത്തുള്ള വ്യോമതാവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൽ നാല് ഇറാഖി വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
കത്യുഷ തരത്തിലുള്ള 8 റോക്കറ്റുകൾ അൽ ബലദ് വ്യോമതാവളത്തിൽ വന്ന് പതിക്കുകയും രണ്ട് ഇറാഖി ഉദ്യോഗസ്ഥർക്കും രണ്ട് വൈമാനികർക്കും പരുക്കേറ്റതായി ഇറാഖ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു ഇറാഖിലെ എഫ്-16 വിമാനങ്ങളുടെ പ്രധാന എയർ ബേസാണ് അൽ ബലദ്. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് ബലാദ് വ്യോമതാവളം സ്ഥിതി ചെയ്യുന്നത്.

യുഎസ് വ്യോമസേനയുടെ ഒരു ചെറിയ സംഘത്തെയായിരുന്നു ഇവിടെ നിയോഗിച്ചിരുന്നത്. എന്നാൽ അമേരിക്ക- ഇറാൻ ബന്ധം വഷളാവുകയും ഇറാൻ പ്രകോപനം തുടരുകയും ചെയ്ത സാഹചര്യത്തിൽ ഭൂരിഭാഗം സൈനികരും ഈ വ്യോമതാവളത്തിൽ നിന്നും മടങ്ങിയിരുന്നുവെന്നാണ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ അൽ ബലാദ് വ്യോമതാവളത്തിൽ 15 ൽ താഴെ യുഎസ് സൈനികർ മാത്രമെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാൻ റവല്യൂഷണറി ഗാർഡ് തലവൻ ഖ്വാസിം സുലൈമാനിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയതിന് പിന്നാലെ മേഖലയിലെ അന്തരീക്ഷം സംഘർഷഭരിതമാണ്. യുഎസ് നടപടിക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാൻ മുന്നറിയിപ്പ്. സുലൈമാനി വധത്തിന് പിന്നാലെ ഇറാഖിലെ അൽ അസദ്, ഇർബിൽ സൈനിക താവളങ്ങൾക്ക് നേരെ നേരെയും യുഎസ്എംബസിയുടെ സമീപത്തും ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇർബിൽ, അൽ അസദ് സൈനികതാവളങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ 80 യുഎസ് സൈനികർ കൊല്ലപ്പെട്ടെന്നാണ് ഇറാൻ അവകാശപ്പെട്ടത്. എന്നാൽ അമേരിക്ക ഇത് നിഷേധിച്ചിരുന്നു. ഇതിനിടെ ഉക്രൈൻ വിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തവും ഇറാൻ ഏറ്റെടുത്തിട്ടുണ്ട്. 170 യാത്രക്കാരാണ് കൊല്ലപ്പെട്ടത്.
-
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
ഇറാനൊപ്പം ചേര്‍ന്ന് ഹൂതികളും...! ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം, യുദ്ധം പുതിയ തലത്തിലേക്ക് -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം












Click it and Unblock the Notifications