കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെ വീണ്ടും റോക്കറ്റാക്രമണം; ഒക്ടോബറിന് ശേഷം 19-ാമത്തെ ആക്രമണം

Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖിലെ യുഎസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റാക്രമണം. തലസ്ഥാന നഗരമായ ബാഗ്ദാദിലുള്ള എംബസിക്ക് നേരെ ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. എംബസിക്ക് സമീപം ഒന്നിലധികം റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്ക് ഉള്‍പ്പടേയുള്ള വിദേശ രാജ്യങ്ങളുടെ എംബസികള്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണിലായിരുന്നു റോക്കറ്റാക്രമണം.

ഒരു മിനിറ്റിന് 55 ലക്ഷം രൂപ; ട്രംപിന്‍റെ ചിലവിനായി അഹമ്മദാബാദ് ചിലവിടുന്നത് 100 കോടിയോളം രൂപഒരു മിനിറ്റിന് 55 ലക്ഷം രൂപ; ട്രംപിന്‍റെ ചിലവിനായി അഹമ്മദാബാദ് ചിലവിടുന്നത് 100 കോടിയോളം രൂപ

ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളേയും എംബസിസേയും ലക്ഷ്യമിട്ട് ഒക്ടോബറിന് ശേഷമുണ്ടാകുന്ന 19-ാമത്തെ ആക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഇറാന്‍റെ പിന്തുണയുള്ള ഗ്രൂപ്പുകളെയാണ് യുഎസ് സംശയിക്കുന്നത്.

 rockets

പ്രതീകാത്മക ചിത്രം

ഇറാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് ഭീഷണി നിലനിന്നിരുന്നു. ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വച്ച് അമേരിക്കന്‍ സൈന്യം വധിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടിരുന്നു.

ദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുംദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

English summary
rocket attack near green zone of iraq capital baghdad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X