ഇറാഖിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം, 5 റോക്കറ്റുകൾ പതിച്ചെന്ന് റിപ്പോർട്ട്
ബാഗ്ദാദ്: ഇറാഖിലെ അമേരിക്കൻ എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലായ ഗ്രീൻ സോണിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. അഞ്ച് റോക്കറ്റുകൾ യുഎസ് എംബസിക്ക് സമീപം പതിച്ചെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തിൽ ആർക്കും പരുക്കറ്റതായി റിപ്പോർട്ടുകളില്ല. ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ഖാസിം സൊലെമാനി യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് ശേഷം മൂന്നാം തവണയാണ് ഇറാഖിലെ അതീവ സുരക്ഷാ മേഖലയിൽ ആക്രമണം നടക്കുന്നത്. നേരത്തെ ഇറാഖിലെ യുഎസ് സൈനികാ താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.

ടൈഗ്രിസ് നദിയുടെ പടിഞ്ഞാറൻ ഭാഗത്താണ് മിക്ക വിദേശ എംബസികളുടെയും എംബസികൾ സ്ഥിതി ചെയ്യുന്ന ഗ്രീൻ സോൺ. ഇവിടെ നിന്നും വലിയ മുഴക്കം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ നിന്നും അമേരിക്ക ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു.












Click it and Unblock the Notifications