കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം, 5 റോക്കറ്റുകൾ പതിച്ചെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കൻ എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലായ ഗ്രീൻ സോണിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. അഞ്ച് റോക്കറ്റുകൾ യുഎസ് എംബസിക്ക് സമീപം പതിച്ചെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയിൽ, നടപടി സിഎഎ പ്രതിഷേധത്തിന് മുൻപ്ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയിൽ, നടപടി സിഎഎ പ്രതിഷേധത്തിന് മുൻപ്

ആക്രമണത്തിൽ ആർക്കും പരുക്കറ്റതായി റിപ്പോർട്ടുകളില്ല. ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ഖാസിം സൊലെമാനി യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് ശേഷം മൂന്നാം തവണയാണ് ഇറാഖിലെ അതീവ സുരക്ഷാ മേഖലയിൽ ആക്രമണം നടക്കുന്നത്. നേരത്തെ ഇറാഖിലെ യുഎസ് സൈനികാ താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.

missile

ടൈഗ്രിസ് നദിയുടെ പടിഞ്ഞാറൻ ഭാഗത്താണ് മിക്ക വിദേശ എംബസികളുടെയും എംബസികൾ സ്ഥിതി ചെയ്യുന്ന ഗ്രീൻ സോൺ. ഇവിടെ നിന്നും വലിയ മുഴക്കം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ നിന്നും അമേരിക്ക ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു.
English summary
Rocket attack news us embassy in Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X