കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിന് നേര്‍ക്ക് ഐസിസിന്റെ റോക്കറ്റ് ആക്രമണം... ഗാസയില്‍ തിരിച്ചടിച്ച് പ്രതികാരം

Google Oneindia Malayalam News

ഗാസ: ഐസിസ് ഏറ്റവും അധികം ഭയക്കുന്ന രാജ്യം ഇസ്രായേല്‍ ആണെന്നാണ് പറയുന്നത്. ഇതുവരെ ഇസ്രായേലിനെതിരെ ഐസിസിന്റെ ഭാഗത്ത് നിന്ന് കാര്യമായ ആക്രമണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. തിരിച്ചും അങ്ങനെ തന്നെയായിരുന്നു കാര്യങ്ങള്‍.

എന്നാല്‍ കഴിഞ്ഞ ദിവസം ഇസ്രായേലിന് നേര്‍ക്ക് നടന്നത് റോക്കറ്റ് ആക്രമണം ആണ്. എന്നാല്‍ അത് സിറിയയില്‍ നിന്നോ ഇറാഖില്‍ നിന്നോ ആയിരുന്നില്ല. ഗാസയില്‍ നിന്നായിരുന്നു.

പക്ഷേ ഹമാസ് ആയിരുന്നില്ല ആ റോക്കറ്റ് ആക്രമണത്തിന് പിന്നില്‍. ഐസിസ് അനുകൂല സലഫി ഗ്രൂപ്പ് ആയ അഹ്ഫദ് അല്‍ സഹാബ അക്‌നഫ് ബൈത്ത് അല്‍ മഖ്ദിസ് എന്ന സംഘടനയായിരുന്നു. പക്ഷേ അതിന്റെ ഫലവും അനുഭവിയ്‌ക്കേണ്ടിവന്നത് ഗാസയിലെ പാവങ്ങള്‍ തന്നെ.

അശാന്തി

അശാന്തി

ഏറെ നാളായി പലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നം തണുത്ത് കിടക്കുകകയായിരുന്നു. അതിനിടയിലാണ് ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടന്നത്.

പിന്നില്‍ ഐസിസ്

പിന്നില്‍ ഐസിസ്

ഇത്തവണ ആക്രണം നടത്തിയത് ഹമാസ് ആയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസ് അനുകൂല സലഫി സംഘമായ അഹ്ഫദ് അല്‍ സഹാബ അക്‌നഫ് ബൈത്ത് അല്‍ മഖ്ദിസ് ആണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുത്തു.

പ്രത്യാക്രമണം

പ്രത്യാക്രമണം

റോക്കറ്റ് ആക്രമണത്തിന് കടുത്ത പ്രത്യാക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ഗാസയ്ക്ക് മുകളില്‍ ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങള്‍ പറന്നു, ബോംബിട്ടു.

ടാങ്കുകളും

ടാങ്കുകളും

അതിര്‍ത്തിയില്‍ നിന്ന് ടാങ്കുകള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഗാസയിലെ ജലസംഭരണിയ്ക്ക് നേര്‍ക്ക് ആറ് തവണ ഷെല്ലുകള്‍ തൊടുത്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ഹമാസിന് നഷ്ടം

ഹമാസിന് നഷ്ടം

ഐസിസ് അനുകൂല സംഘടനയാണ് ഇസ്രായേലിന് നേര്‍ക്ക് റോക്കറ്റ് ആക്രമണം നടത്തിയതെങ്കിലും തിരിച്ചടി നേരിട്ടത് ഹമാസിനാണ്. ഹമാസ് ശക്തി കേന്ദ്രങ്ങള്‍ക്ക് നേര്‍ക്കായിരുന്നു ഇസ്രായേലിന്റെ ആക്രമണം.

പ്രശ്‌നം രൂക്ഷം

പ്രശ്‌നം രൂക്ഷം

ഗാസയില്‍ ഹമാസിനാണ് ഇപ്പോള്‍ ആധിപത്യം. എന്നാല്‍ അടുത്തിടെയായി ജിഹാദിസ്റ്റ് ഗ്രൂപ്പുകളും ശക്തമായിക്കൊണ്ടിരിയ്ക്കുകയാണ്.

 ഐസിസ് താത്പര്യം

ഐസിസ് താത്പര്യം

അടുത്ത കാലം വരെ പലസ്തീന്‍ വിഷയത്തില്‍ ഒരുവാക്ക് പോലും മിണ്ടാതിരുന്നവരാണ് ഐസിസുകാര്‍. ഹമാസിനോട് അവര്‍ക്ക് വിരോധം ഉണ്ട് താനും.

ഹമാസിനെതിരെ

ഹമാസിനെതിരെ

ഗാസയില്‍ ഹമാസിനെതിരെ ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Rocket Hits Israeli City of Sderot, on Gaza Border; IDF Responds With Airstrikes. A local Gaza group that identifies with ISIS's ideology claims responsibility for the rocket fire, which is seen as a challenge to Hamas in Gaza.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X