കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ ജനനേന്ദ്രീയത്തിൽ‍ വെടിയുതിർക്കണം: സൈന്യത്തിന് വിവാദ ആഹ്വാനവുമായി പ്രസിഡന്ററ്

Google Oneindia Malayalam News

ബെയ്ജിംഗ്: വിമത സ്ത്രീകളെ ആക്രമിക്കാന്‍ ആഹ്വാനവുമായി ഫിലിപ്പൈന്‍ സൈനികര്‍ക്ക് നിർദേശവുമായി ഫിലിപ്പൈന്‍സ് പ്രസിഡന്റ്. വിമത സ്ത്രീകളുടെ ജനനേന്ദ്രീയത്തിൽ‍ വെടിയുതിർക്കാനാണ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെ സൈനികർ‍ക്ക് നൽകിയിട്ടുള്ള നിർ‍ദേശം.

വാട്ട്സ്ആപ്പില്‍ സൗജന്യ അഡിഡാസ് ഷൂസ്!! വാട്ടസ്ആപ്പിലേത് ലോകം മുഴുവനുള്ള തട്ടിപ്പ്, വീണുപോകരുത്...വാട്ട്സ്ആപ്പില്‍ സൗജന്യ അഡിഡാസ് ഷൂസ്!! വാട്ടസ്ആപ്പിലേത് ലോകം മുഴുവനുള്ള തട്ടിപ്പ്, വീണുപോകരുത്...

ഫെബ്രുവരി ഏഴിന് മുൻ കമ്യൂണിസ്റ്റ് വിമതരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന. വിഘടനവാദികളായ സ്ത്രീകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്താനാണ് പ്രസിഡന്റിന്റെ ആഹ്വാനം. നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് സ്ത്രീകളെ ജനനേന്ദ്രീയത്തിൽ വെടിയുതിർക്കാനുള്ള ആഹ്വാനവുമായി പ്രസിഡന്റ് രംഗത്തെത്തുന്നത്.

 കൊല്ലില്ല പക്ഷേ...

കൊല്ലില്ല പക്ഷേ...


വിമതരായ സ്ത്രീകളെ കൊലപ്പെടുത്തില്ല. പകരം അവരുടെ ജനനേന്ദ്രീയത്തില്‍ വെടിയുതിർക്കൂ.. ഇതാണ് പുതിയതായി സൈന്യത്തിൽ ചേരുന്ന സൈനികര്‍ക്ക് മേയർ ഫിലിപ്പൈൻസ് കരസേനാംഗങ്ങൾക്ക് നൽകിയിട്ടുള്ള പുതിയ ഉത്തരവെന്നും ഡ്യൂട്ടെര്‍ട്ടെ പറയുന്നു. ജനനേന്ദ്രീയമില്ലെങ്കിൽ സ്ത്രീകൾ ഉപയോഗശൂന്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 വാഗ്ധാനം പാലിക്കുമെന്ന്

വാഗ്ധാനം പാലിക്കുമെന്ന്


ഫിലിപ്പൈന്‍സ് പ്രസിഡന്റായി ഡ്യുർട്ടെര്‍ട്ടെ അധികാരത്തിലെത്തുന്നത് തന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും മയക്കുമരുന്ന് ഡീലര്‍മാരെയും കൊന്നുകളയുമെന്ന വാഗാധാനത്തോടെയാണ്. ഇതിനകം തന്നെ ആയിരക്കണക്കിന് ഫിലിപ്പീനോകളാണ് വെടിയേറ്റ് മരിച്ചത്. പ്രസിഡന്റിന്റെ പല പ്രതികരണങ്ങളോടും സ്ത്രീകൾ വൈകാരികമായി പ്രതികരിക്കുന്നുവെന്നാണ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്. ഇത് ചിരിക്കാനുള്ള തമാശ മാത്രമാണെന്നും പ്രസി‍ഡന്റ് കൂട്ടിച്ചേർക്കുന്നു.

 സ്ത്രീവിരുദ്ധ പ്രസ്താവനകൾ

സ്ത്രീവിരുദ്ധ പ്രസ്താവനകൾ


തട്ടിക്കൊണ്ടുവന്ന ആസ്ട്രേലിയൻ യുവതിയെ പീഡിപ്പിച്ച സംഭവത്തെ ചിരിച്ചു തള്ളിയ പ്രസിഡന്റ് പ്രശ്നക്കാരായ സ്ത്രീകളെ പീഡിപ്പിക്കാന്‍ സൈന്യത്തിനും നിർദേശം നൽകിയിരുന്നു. ഇത് ഏറേ വാർത്തകൾക്കും ഇടയാക്കിയിരുന്നു. തന്നെ പൊതു ഇടങ്ങളിൽ‍ ചോദ്യം ചെയ്യുന്ന വനിതാ രാഷ്രീയ നേതാക്കളോട് തോന്നിയിട്ടുള്ള ലൈംഗികകാർഷണത്തെക്കുറിച്ചും പ്രസിഡന്റ് നേരത്തെ പരസ്യ പ്രസ്താവന നടത്തിയിരുന്നു. സ്ത്രീകളെ നാണം നിശബ്ദരാക്കാനുള്ള തന്ത്രമാണ് ഡ്യുർട്ടെര്‍ട്ടെ പ്രയോഗിച്ചുവരുന്നത്. പ്രസിഡന്റിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകൾക്കെതിരെ രാജ്യത്തെ പല വനിതാ സംഘടനകളും രംഗത്തെത്തിയിരുന്നു.

പ്രസ്താവന തിരുത്തി

പ്രസ്താവന തിരുത്തി

ഫിലിപ്പൈൻസ് പ്രസിഡന്റായി അധികാരത്തിലെത്തുന്നതിന് മുമ്പായി മേയറായിരുന്നു ഡ്യുർട്ടെര്‍ട്ടെ. ഫിലിപ്പൈന്‍സില്‍ സൈന്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു പ്രസിഡന്റ് വിമതരായ സ്ത്രീകൾക്കെതിരെയുള്ള പ്രസ്താവന നടത്തിയത്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ‍ പ്രസ്താവന വിവാദമായതോടെ സ്ത്രീ ജനനേന്ദ്രീയം എന്ന പദം പ്രസിഡന്‍ഷ്യല്‍ കമ്യൂണിക്കേഷന്‍ ഓഫീസ് തിരുത്തിയിരുന്നു. അക്രമങ്ങള്‍ക്ക് പേരുകേട്ട ഫിലിപ്പൈന്‍ പ്രസിഡന്ഫപാണ്

English summary
Philippines President Rodrigo Duterte last week told soldiers to shoot female rebels in their genitals, the latest in a series of violent, misogynistic remarks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X