കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണം പിന്നിലുണ്ട്, കാലി ഡ്രമ്മുമായി നദിയിലേക്ക് ചാടി, പിന്നെ സംഭവിച്ചത്.. 13കാരന്റെ സാഹസിക യാത്ര

മരണം തങ്ങളുടെ പിന്നാലെയുണ്ടെന്നറിഞ്ഞിട്ടും പ്രതീക്ഷയുടെ തുരുത്ത് തേടി അലയുകയാണിവര്‍.

  • By Ankitha
Google Oneindia Malayalam News

ധാക്ക: മ്യാൻമാറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർഥികളുടെ പലായനം അവസാനിക്കുന്നില്ല. പ്രാണനുവേണ്ടി ഒരു കരയിൽ നിന്ന് മറ്റൊരു കരയിലേയ്ക്ക് പായുകയാണിവർ. ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് കടലെന്നോ കരയെന്നോ വ്യത്യാസമില്ലാതെ ഏതു വെല്ലുവിളിയെ മറികടന്ന് നീങ്ങുന്നു. ഓയിൽ ഡ്രം ഉപയോഗിച്ച് കടൽ നീന്തി കടന്ന കുട്ടികളാണിപ്പോൾ ലോകത്തിലെ ചർച്ചാ വിഷയം. അന്തരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

rihiygn

 ആസിയാൻ സമ്മേളനത്തിൽ റോഹിങ്ക്യൻ വിഷയം ചർച്ചയായില്ല, കാരണം ഓങ് സാൻ സൂചി ആസിയാൻ സമ്മേളനത്തിൽ റോഹിങ്ക്യൻ വിഷയം ചർച്ചയായില്ല, കാരണം ഓങ് സാൻ സൂചി

ആഭ്യന്തര കലാപത്തിനെ തുടന്ന് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്ത 13 കാരന്റെ സാഹസിക യാത്രയാണ് ഇപ്പോൾ ലോകരാജ്യങ്ങൾ അത്ഭുതത്തോടെ നോക്കുന്നത്. കൃത്യമായി നീന്താൻ പേലും അറിയാത്ത് 13 വയസുകാരൻ നബീ ഹുസൈൻ നീണ്ട പുഴ നീന്തി കടന്ന് ബംഗ്ലാദേശിൽ എത്തിയിരിക്കുകയാണ്. പുഴയിൽ മുങ്ങി താന്നുപോകുന്ന കുട്ടിയ്ക്ക് സഹായകമായത് ഒഴിഞ്ഞ ഓയിൽ ഡ്രം ആണ്. ഇതു ഉപയോഗിച്ചു മൈലുകൾ നീന്തി കടന്നാണ് ഇവൻ ബംഗ്ലദേശ് കരയിലെത്തിയത്.

ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണി ചിന്നമ്മയേയും കൂട്ടരേയും ക്ലീനാക്കി, റെയ്ഡ് പൂർത്തിയായി, കിട്ടിയത് ..ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണി ചിന്നമ്മയേയും കൂട്ടരേയും ക്ലീനാക്കി, റെയ്ഡ് പൂർത്തിയായി, കിട്ടിയത് ..

ജീവൻമരണ പോരാട്ടം

ജീവൻമരണ പോരാട്ടം

ഒരാഴ്ചക്കുള്ളിൽ നിരവധി പേരാണ് നദി കടന്ന് ബംഗ്ലാദേശ് കരയിലെത്തുന്നത്. പുഴയിലൂടെ നീന്തുമ്പോൾ മരണം തങ്ങൾക്കൊപ്പമുണ്ടെന്നു ഇവർ അറിയാം. എതു നിമിഷം വേണമെങ്കിലും മുങ്ങിത്താഴാം. ഈ പ്രതികൂല സാഹചര്യം മറകടന്നു നിരവധിപ്പേരാണ് ബംഗ്ലാദേശിലെ മത്സ്യ വ്യാപാര കേന്ദ്രമായ ഷാ പോരിര്‍ ദ്വീപിലെത്തുന്നത്.

മരണത്തെ മുഖാമുഖം കണ്ടുള്ള യാത്ര

മരണത്തെ മുഖാമുഖം കണ്ടുള്ള യാത്ര

മരണത്തെ മുഖാമുഖം കണ്ടുള്ള യാത്രയായിരുന്നു ബംഗ്ലാദേശിലേയ്ക്കുള്ള കടൽ നീന്തി കടക്കുമ്പോളെന്നു 13 വയസുകാരൻ നബീ ഹുസൈൻ പറഞ്ഞു. ഏതു സമയത്തും മുങ്ങിത്താഴാമെന്നുള്ള പേടിയുണ്ടായിരുന്നുവെന്നും തന്റെ അവസാനമാണിതെന്നാണ് ഓരോ നമിഷവും ചിന്തിച്ചിരുന്നത്. കർഷകനായ പിതാവിനോടൊപ്പം ഒരു മല മുകളിലാണ് താമസിച്ചിരുന്നത്. ഒമ്പത് മക്കളില്‍ നാലാമനാണ് നബി. സ്‌കൂളിലൊന്നും പോയിട്ടില്ല. തന്റെ ഉറ്റവർ ഇപ്പോൾ എവിടെയാണെന്നും പോലും അറിയില്ലെന്നും നബി കൂട്ടിച്ചേർത്തു

എല്ലാം നല്ലതിനു വേണ്ടി

എല്ലാം നല്ലതിനു വേണ്ടി

മ്യാൻമാറിൽ യാതനകൾ നിറഞ്ഞ ജീവിതമായിരുന്നു തങ്ങളുടേത്. സ്വന്തം രാജ്യത്ത് നിൽക്കുന്നതിനേക്കാൾ നല്ലത് വെള്ളത്തിൽ ചാടി മുങ്ങി മരിക്കുന്നതാണെന്നു കരുതിയാണ് ചാടിയതെന്നും നദി നിന്തി കടന്ന് ബംഗ്ലാദേശ് കരയിലെത്തിയ 18 കാരാൻ കമാൽ ഹുസൈൻ പറയുന്നുണ്ട്. താൻ എത്തിച്ചേർന്നത് പുതിയ സ്ഥലത്തേയ്ക്കാണ് . ഇവിടെ തന്റെ ബന്ധുക്കൾ ഉണ്ടോയെന്നു പോലും തനിക്കറിയില്ലെന്നും കമാൽ പറയുന്നു.

ആഭ്യന്തര കാലാപം രൂക്ഷം

ആഭ്യന്തര കാലാപം രൂക്ഷം

രണ്ടു മാസങ്ങൾക്കു മുൻപാണ് രാജ്യത്ത് ആഭ്യന്തരകാലാപം പൊട്ടിപ്പുറപ്പെട്ടത്. ബുദ്ധ മതക്കാർ സൈനികരുടെ സഹായത്താൽ റോഹിങ്ക്യൻ വംശക്കാരെ തിരഞ്ഞു പിടിച്ചു ആക്രമിക്കുകയായിരുന്നു. ഇതിൽ 13 കാരൻ നബിയും കുടുംബവും പൊട്ടിരുന്നു. ഇവരുടെ ആക്രമം രൂക്ഷമായപ്പോൾ നാടു കടക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കടൽ കടന്നു വരാൻ പണമില്ലാത്തതു കൊണ്ട് ബോട്ടിൽ പ്രവേശനം ലഭിച്ചിരുന്നില്ല. പട്ടിണിയും ദാരിദ്രവും രൂക്ഷമായപ്പോഴാണ് നബി ഒഴിഞ്ഞ ഡ്രമ്മുമായി നദിയിൽ ചാടിയത് . നാഫ് നദി നീന്താന്‍ പോകുന്ന സമയത്ത് ഒന്നു മാത്രമെ മാതാപിതാക്കളോട് നബി പറഞ്ഞുള്ളൂ. പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്ന്. ആ പ്രാര്‍ത്ഥനയുടെ ഫലമാവണം അവര്‍ തീരമണഞ്ഞത്. ഇപ്പോള്‍ നബി ആവശ്യപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്, മാതാപാതാക്കളെ കാണണം, സമാധാനത്തോടെ ജീവിക്കണം

 റോഹിങ്ക്യൻ പ്രശ്നം

റോഹിങ്ക്യൻ പ്രശ്നം

മ്യാൻമാറിൽ ആഭ്യന്തരകാലാപത്തിനെ തുടർന്നാണ് റോഹിങക്യൻ മുസ്ലീംങ്ങൾ അടുത്തുള്ള രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്തത്. എന്നാൽ പല രാജ്യങ്ങളും അഭായാർഥികളെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ പലായനം ചെയ്ത് 6 ലക്ഷത്തിലേറെ അഭയാർഥികൾ ബംഗ്ലാദേശ് അഭയം നൽകുകയായിരുന്നു. ബംഗ്ലാദേശ് സർക്കാർ തയ്യാറാക്കിയ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണ്. എന്നീട്ടും രാജ്യത്തിലേയ്ക്കുള്ള റോഹിങ്ക്യകളുടെ പലായനം തുടരുകയാണ്.ജനങ്ങളെ ഉൾക്കൊള്ളാൻ പറ്റാത്ത വിധം ആളുകൾ ക്യാമ്പിലുണ്ട്. എന്നാൽ ഇതിനു പരിഹാരമായി സർക്കാർ പുതിയ ക്യാമ്പുകൾ നിർമ്മിക്കാനുളള തയ്യാറെടുപ്പിലാണ്. എന്നാൽ
മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് കുടിയേറിയ അഭയാർഥികളെ തിരിച്ച് മാതൃരാജ്യത്തേയ്ക്ക് തിരിച്ചു വിളിക്കണമെന്നുളള ആവശ്യം ബംഗ്ലാദേശ് മ്യാൻമാറിനെ
അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ മ്യാൻമാർ തയ്യാറായിട്ടില്ല.

English summary
Nabi Hussain owes his life to a yellow plastic oil container.The 13-year-old Rohingya boy couldn't swim and had never even seen the sea before fleeing his village in Myanmar. But he clung to the empty container and struggled across the water with it for about 2.5 miles, all the way to Bangladesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X