Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെ പ്രചരിക്കുന്നത് തെറ്റായ വാർത്ത; സർക്കാർ എല്ലാവർക്കും സംരക്ഷണം നൽകുന്നു

രഖൈൻ സംസ്ഥാനത്തെ ഏല്ലാ വിഭാഗം ജനങ്ങൾക്കും മ്യാൻമർ സർക്കാർ സംരക്ഷണം നൽകുന്നുണ്ട്

റങ്കൂൺ: റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെ പ്രചരിക്കുന്നത്​ തെറ്റായ വിവരങ്ങളെന്ന് ​ മ്യാൻമർ നേതാവും നൊബേൽ സമ്മാന ജേതാവുമായ ആങ്​ സാങ്​ സൂചി.റോഹിങ്ക്യൻ പ്രശ്​നത്തിൽ ഇതാദ്യമായാണ്​ സൂചി പ്രതികരിക്കുന്നത്​. തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയിബ്​ ഉറുദുഗാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ്​ സൂചി നിലപാട്​ വ്യക്തമാക്കിയത്​.

suchi

രഖൈൻ സംസ്ഥാനത്തെ ഏല്ലാ വിഭാഗം ജനങ്ങൾക്കും മ്യാൻമർ സർക്കാർ സംരക്ഷണം നൽകുന്നുണ്ട്. ​മനുഷ്യാവകാശ നിഷേധവും ജനാധിപത്യ സംരക്ഷണം ഇല്ലാതാകുന്നതിനെ കുറിച്ചും ഞങ്ങൾക്ക്​ വ്യക്തമായ അറിവും ബോധ്യവുമുണ്ടെന്നും സൂചി പറഞ്ഞു.അതുകൊണ്ട്​ എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ സാമൂഹികവും രാഷ്ട്രീയവും മാനുഷികവുമായ അവകാശങ്ങൾക്ക്​ ഈ രാജ്യത്ത്​ അർഹതയുണ്ടെന്ന്​ സൂചി വ്യക്​തമാക്കി.

രഖൈൻ സംസ്ഥാനത്ത്​ വംശീയ ഉൻമൂലനം നടന്നിട്ടില്ലെന്ന സൂചിയുടെ നേരത്തെയുള്ള പ്രതികരണം ഏറെ വിവാദങ്ങൾ വഴിചെച്ചിരുന്നു. കൂടാതെ പുതിയ സംഭവവികാസങ്ങളെ കുറിച്ച്​ അവർ ഇതുവരെ പ്രതികരിക്കാതിരുന്നതും വാർത്തയായിരുന്നു. ആഭ്യന്തര പ്രശ്നം മൂലം മ്യാൻമാറിലെ റോഹിങ്ക്യൻ വിഭാഗക്കർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നു. എന്നാൽ ഇവരെ സ്വീകരിക്കാൻ ആരും തയ്യാറായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+