Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകൾക്ക് നേരെയുള്ള ക്രൂരത അനുവദിക്കരുത്; മ്യാൻമാർ സൈനിക മേധാവിമാർക്കെതിരെ നടപടി വേണം

ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നതിനിടെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 15 ലേറെ പേര്‍ മരിക്കുകയും 50 ലേറെ പേരെ കാണാതാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്കയുടെ വിമര്‍ശം

Recommended Video

cmsvideo
    ലോകകപ്പ്: കപ്പ് ഇംഗ്ലണ്ടിലേക്ക്

    ന്യൂയോർക്ക്: റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാറിനെതിരെ അമേരിക്ക. സ്ത്രീകൾക്ക് നേരെയുള്ള സൈന്യത്തിന്റെ അതിക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ യുഎൻ പ്രതിനിധി നിക്കി ഹാലെ പറഞ്ഞു. കൂടാതെ ജനങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ മ്യാൻമാർ സൈനിക മേധാവിമാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഹാലെ കൂട്ടിച്ചേർത്തു. മ്യാൻമാറിലെ സൈനിക നടപടിയെ തുടർന്നാണ് റോഹിങ്ക്യൻ ജനങ്ങൾക്ക് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യേണ്ടി വന്നത്.

    mynmar

    യുഎൻ സുരക്ഷസമിതിയോഗത്തിലാണ് മ്യാൻമാറിനെതിരെ അമേരിക്ക ആഞ്ഞടിച്ചത്. മ്യാൻമാർ സർക്കാർ പ്രതിനിധികൾ തിങ്കളാഴ്ച റാഖെയ്ൻ സന്ദർശിക്കും. റാഖെയ്ന്‍ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ പ്രതിനിധികളോടൊപ്പം ചേരാന്‍ യുഎന്‍ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുണ്ട്.

     മ്യാൻമാറിനെതിരെ അമേരിക്കയും

    മ്യാൻമാറിനെതിരെ അമേരിക്കയും

    യുഎന്നിൽ മ്യാൻമാറിനെതിരെ രൂക്ഷ വിമർശനമാണ് അമേരിക്ക ഉന്നയിച്ചത്. മ്യാൻമാറിൽ നടത്തുന്ന അതിക്രമങ്ങൾക്ക് രാജ്യത്തെ സൈനിക മേധവികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു അമേരിക്ക അറിയിച്ചിട്ടുണ്ട്

     അഭയാർഥികളുടെ മരണം

    അഭയാർഥികളുടെ മരണം

    ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുന്നതിനിടെ ബോട്ട് മുങ്ങി 15 ലേറെ പേർ മരിക്കുകയും 50 ലേറെ പേരെ കാണാതാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മ്യാൻമാറിനെതിരെ അ വിമർശനവുമായി അമേരിക്ക രംഗത്തെത്തിയത്.

     സൈനിക മേധാവിക്കെതിരെ നടപടി

    സൈനിക മേധാവിക്കെതിരെ നടപടി

    സൈനികരുടെ ലക്ഷ്യം രാജ്യത്ത് നിന്ന് റോഹിങ്ക്യൻ ജനങ്ങളെ തുരത്തുകയെന്നതാണെന്നു അമേരിക്കൻ അംബാസഡർ നിക്കി ഹാലെ കുറ്റപ്പെടുത്തി. അതിക്രമങ്ങൾ നേതൃത്വം നൽകുന്ന സൈനിക മേധാവികൾക്കെതിരെ നടപടി സ്വീകരിക്കുണമെന്നും ഉടൻ പദവികളിൽ നിന്ന പുറത്താക്കണമെന്നും അമേരിക്ക യുഎൻ രക്ഷസമിതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

    യുഎൻ നടപടി

    യുഎൻ നടപടി

    റോഹിങ്ക്യൻ അഭയാർഥികളായ സ്ത്രീകളോടുള്ള മ്യാൻമാർ സൈനിക ഉദ്യോഗസ്ഥർ നടത്തുന്ന ലൈംഗിക അതിക്രമത്തിൽ യുഎൻ നടപടിയെടുക്കാൻ വൈകരുതെന്നും നിക്കി ഹാലെ ആഭിപ്രായപ്പെട്ടിട്ടുണ്ട്.

     ഉപരോധം

    ഉപരോധം

    അമേരിക്ക മ്യാൻമാറിനു മേലുള്ള ഉപരോധം കഴിഞ്ഞ ഒബാമ സർക്കാരിന്റെ കാലത്താണ് പിൻവലിച്ചത്. എന്നാൽ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ വീണ്ടും അമേരിക്ക ഉപരോധം ഏർപ്പെടുത്തുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

    ‌ പിന്നിൽ തീവ്രവാദികൾ

    ‌ പിന്നിൽ തീവ്രവാദികൾ

    യുഎന്നിൽ അമേരിക്കയുടെ വിമർശനത്തിനെതിരെ മ്യാൻമാർ രംഗത്തെത്തിരുന്നു. എന്നാല്‍ മതമല്ല, തീവ്രവാദമാണ് റാഖെയ്നിലെ സംഘര്‍ങ്ങള്‍ക്ക് കാരണമെന്നും സ്ഥിതിഗതികള്‍ മോശമാക്കുന്ന രീതിയിലുളള നടപടികള്‍ ഐക്യരാഷ്ട്രസഭസ്വീകരിക്കരുതെന്നും മ്യാന്‍മര്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഉ താവുങ് ടണ്‍ പറഞ്ഞു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+