റോഹിംഗ്യന്‍ വംശഹത്യ: യുഎന്‍ റിപ്പോര്‍ട്ട് മ്യാന്മര് ഭരണകൂടം തള്ളി
ജനീവ: കഴിഞ്ഞ ആഗസ്തില്‍ മ്യാന്മറില് റോഹിംഗ്യന്‍ മുസ്ലിംകളെ കൂട്ടക്കൊലയ്ക്കിരയാക്കിയ സംഭവത്തില്‍ സൈനിക മേധാവിയെയും അഞ്ച് ജനറല്‍മാരെയും പ്രതിക്കൂട്ടിലാക്കി യു.എന്‍ പുറത്തിറക്കിയ അന്വേഷണ റിപ്പോര്‍ട്ട് മ്യാന്മര് ഭരണകൂടം തള്ളി. റിപ്പോര്‍ട്ടില്‍ തങ്ങള്‍ക്കെതിരായി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ഭരണകൂടം അവകാശപ്പെട്ടു.
യു.എന്‍ വസ്തുതാന്വേഷണ സംഘത്തെ തങ്ങള്‍ മ്യാന്മറിലേക്ക് പ്രവേശിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാത്തതെന്നും സര്‍ക്കാരിന്റെ മുതിര്‍ന്ന വക്താവ് സാ ഹതെ പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ കള്ളപ്രചാരണങ്ങള്‍ തുറന്നുകാണിക്കാന്‍ മ്യാന്മര് ഭരണകൂടം സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയമിക്കുമെന്നും ഹതെ വ്യക്തമാക്കി.

റോഹിംഗ്യന്‍ മുസ്ലിംകള്ക്കെതിരായ കൂട്ടക്കൊലയെ കുറിച്ച് അന്വേഷണം നടത്തിയ മൂന്നംഗ യു.എന്‍ വസ്തുതാന്വേഷണ സംഘം സംഭവത്തിനുത്തരവാദികളായ പട്ടാളമേധാവിയുള്പ്പെടെ ആറ് സൈനിക ഉദ്യോഗസ്ഥരെ കുറ്റവിചാരണ ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൂട്ടക്കൊല കേസ് ചുമത്തണമെന്നും യുഎന്‍ റിപ്പോര്‍ട്ട് കര്‍ശനമായി നിര്‍ദേശിച്ചു.
മ്യാന്മറിലെ റഖിനെ പവിശ്യയില്‍ വംശഹത്യയും മറ്റുള്ളിടങ്ങളില് കടുത്ത മനുഷ്യാവകാശധ്വംസനവും നടത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുകയുണ്ടായി. ഏഴുലക്ഷം പേരാണ് ഇതേത്തുടര്‍ന്ന് അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്തത്. ബലാത്സംഗം, കുട്ടികളെ പീഡിപ്പിക്കല്‍, ഗ്രാമങ്ങള്‍ തീയിടല്‍ എന്നിവയെ ഒരിക്കലും സൈനിക നടപടിയായി കാണാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മ്യാന്മര് ഭരണാധികാരി ആങ് സാന്‍ സൂചിക്കെതിരെയും കടുത്ത വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. റോഹിംഗ്യകള്‍ക്കെതിരേ സൈനിക അതിക്രമങ്ങള്‍ നടക്കുമ്പോള്‍ സൂചി മൗനം പാലിച്ചതായും സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിദ്വേഷം വളരാന്‍ അവസരമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും വംശഹത്യയ്ക്കു കൂട്ടുനില്‍ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications