റോഹിന്‍ഗ്യ മുസ്ലീങ്ങളെ തിരിച്ചയക്കണം; രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആര്‍എസ്എസ്
Recommended Video

ദില്ലി: മ്യാന്മാറില്നിന്നും അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ രോഹിഗ്യ മുസ്ലീങ്ങളെ തിരിച്ചയക്കണമെന്ന് ആര്‍എസ്എസ്. ഇക്കാര്യംകാട്ടി ആര്‍എസ്എസ് നേതാവ് കെ എന്‍ ഗോവിന്ദാചാര്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. രോഹിഗ്യ മുസ്ലീങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് പരാതി നല്‍കിയിരിക്കുന്നത്.
രോഹിഗ്യക്കാരുടെ ആധിക്യം കാരണം ദില്ലിയില്‍ മാലിന്യക്കൂമ്പാരമാണ്. ഇവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇന്ത്യക്കാരുടെ അവകാശങ്ങള്‍ വേണമെന്നാണ് ഇപ്പോള്‍ അവരുടെ ആവശ്യം. എന്നാല്‍, ഇന്ത്യയില്‍ നിലവിലുള്ള ജനസംഖ്യതന്നെ താങ്ങാനാകുന്നതിലധികമാണെന്നും ഗോവിന്ദാചാര്യ വ്യക്തമാക്കി.

രോഹിഗ്യകളെ അല്‍ ഖ്വയ്ദ തീവ്രവാദ സംഘത്തിലേക്ക് ആകര്‍ഷിക്കുകയാണ്. ഇവര്‍ ഇന്ത്യയില്‍ തന്നെ തുടര്‍ന്നാല്‍ രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയായിരിക്കും. ഇന്ത്യ ഭാവിയില്‍ മറ്റൊരു വിഘടിക്കലിനുകൂടി കാരണമാകാന്‍ രോഹിഗ്യകള്‍ ഇടയാക്കിയേക്കും. നിയമവിരുദ്ധമായി താമസിക്കുന്ന ഇവരെ തിരിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രോഹിഗ്യകളെ തിരിച്ചയക്കണമെന്ന സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയപരമായി മാത്രമല്ല, രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തിക്കൂടിയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇന്റലിജന്‍സും രോഹിഗ്യകളെ തിരിച്ചയക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഗോവിന്ദാചാര്യ വ്യക്തമാക്കി. ഹര്‍ജി സുപ്രീംകോടതി സപ്തംബര്‍ 11ന് പരിഗണിക്കും. ഏതാണ്ട് 40,000ത്തോളം രോഹിഗ്യ അഭയാര്‍ഥികള്‍ ഇന്ത്യയില്‍ തങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications