നൈറ്റ് ക്ലബ്ബില്‍ തീപിടുത്തം, 27പേര് മരിച്ചു, 162പേര്‍ക്ക് പരിക്ക്
ബുക്കാറസ്റ്റ്: റൊമാനിയയിലെ നൈറ്റ് ക്ലബ്ബില്‍ വന്‍ തീപിടുത്തം. ബുക്കാറെസ്റ്റിലെ നൈറ്റ് പാര്‍ട്ടിക്കിടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ 27പേര് മരിച്ചു. 162പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഹലോവീന്‍ ആഘോഷത്തിന്റെ ഭാഗമായി സംഗീത കച്ചേരിയും വെടിക്കെട്ടും ഉണ്ടായിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്നു പ്രയോഗം നടത്തിയതാണ് അപകടത്തിനു ഇടയാക്കിത്. തൂണുകളിലേക്കും മറ്റും തീ പടര്‍ന്നു പിടിക്കുകയും ക്ലബിനുള്ളില്‍ എത്തുകയുമായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി 400ഓളം ആളുകള്‍ ക്ലബ്ബില്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

മരിച്ചവര്‍ ആരൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. പലരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കമ്മ്യൂണിസ്റ്റ് ഇറാ ഫാക്ടറിയുടെ പരിസരത്താണ് ക്ലബ്ബ് സ്ഥിതി ചെയ്യുന്നത്. പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കിയത് വലിയ ദുരന്തം ഒഴിവാക്കാനായി.
എന്നാല്‍, തീ പടര്‍ന്നത് എങ്ങനെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കരിമരുന്ന് പ്രയോഗമാകാം തീപിടുത്തം ഉണ്ടാകാന്‍ കാരണമായതെന്ന് സംശയം മാത്രമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2013ല്‍ ബ്രസീലിലെ സാന്താ മറിയ ക്ലബ്ബിലും സമാനമായ തീപിടുത്തം ഉണ്ടായിരുന്നു. തീപിടുത്തത്തില്‍ 235പേരാണ് മരണപ്പെട്ടത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications