കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈറ്റ് ക്ലബ്ബില്‍ തീപിടുത്തം, 27പേര്‍ മരിച്ചു, 162പേര്‍ക്ക് പരിക്ക്

  • By Sruthi K M
Google Oneindia Malayalam News

ബുക്കാറസ്റ്റ്: റൊമാനിയയിലെ നൈറ്റ് ക്ലബ്ബില്‍ വന്‍ തീപിടുത്തം. ബുക്കാറെസ്റ്റിലെ നൈറ്റ് പാര്‍ട്ടിക്കിടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ 27പേര്‍ മരിച്ചു. 162പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഹലോവീന്‍ ആഘോഷത്തിന്റെ ഭാഗമായി സംഗീത കച്ചേരിയും വെടിക്കെട്ടും ഉണ്ടായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്നു പ്രയോഗം നടത്തിയതാണ് അപകടത്തിനു ഇടയാക്കിത്. തൂണുകളിലേക്കും മറ്റും തീ പടര്‍ന്നു പിടിക്കുകയും ക്ലബിനുള്ളില്‍ എത്തുകയുമായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി 400ഓളം ആളുകള്‍ ക്ലബ്ബില്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

nightclub

മരിച്ചവര്‍ ആരൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. പലരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കമ്മ്യൂണിസ്റ്റ് ഇറാ ഫാക്ടറിയുടെ പരിസരത്താണ് ക്ലബ്ബ് സ്ഥിതി ചെയ്യുന്നത്. പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കിയത് വലിയ ദുരന്തം ഒഴിവാക്കാനായി.

എന്നാല്‍, തീ പടര്‍ന്നത് എങ്ങനെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കരിമരുന്ന് പ്രയോഗമാകാം തീപിടുത്തം ഉണ്ടാകാന്‍ കാരണമായതെന്ന് സംശയം മാത്രമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2013ല്‍ ബ്രസീലിലെ സാന്താ മറിയ ക്ലബ്ബിലും സമാനമായ തീപിടുത്തം ഉണ്ടായിരുന്നു. തീപിടുത്തത്തില്‍ 235പേരാണ് മരണപ്പെട്ടത്.

English summary
Hundreds of young people were packed into a music club in central Bucharest, Romania, jamming to the head-pounding heavy metal music filling their ears.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X