ഗര്‍ഭിണിയാക്കാന്‍ ആളെ ആവശ്യമുണ്ട്; യുവതിയുടെ പരസ്യം വൈറലാകുന്നു
ലണ്ടന്‍: എന്തിനും എല്ലാറ്റിനും ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സഹായം പലര്‍ക്കും ഗുണം ചെയ്യുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വളരെ എളുപ്പം മറുപടി ലഭിക്കുന്ന ഒരു സ്ഥലമാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ. അതുകൊണ്ടുതന്നെ പലരും പലതരത്തിലുള്ള പരസ്യങ്ങള്‍ ഫേസ്ബുക്കിലും മറ്റും പ്രചരിപ്പിക്കുകയും പതിവാണ്.
ഇത്തരത്തില്‍ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പരസ്യം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഗര്‍ഭിണിയാക്കാന്‍ ആളെ ആവശ്യമുണ്ടെന്ന തരത്തില്‍ ഒരു റൊമാനിയന്‍ യുവതിയായിരുന്നു ഫേസ്ബുക്കില്‍ പരസ്യം നല്‍കിയത്. വെറുതെയല്ല, 350 പൗണ്ട് പ്രതിഫലവും ഇരുപത്തിയഞ്ചുകാരിയായ അദേലിന അല്‍ദു എന്ന യുവതി വാഗ്ദാനം ചെയ്യുന്നുണ്ട്.

350 പൗണ്ടും വിനോദവും ലഭിക്കും ഒപ്പം തനിക്ക് ഒരു കുട്ടിയും ഇതാണ് യുവതിയുടെ നിലപാട്. വിവാഹം കഴിച്ച് കുട്ടിയുണ്ടാക്കുവാനൊന്നും അവര്‍ക്ക് താത്പര്യമില്ല. കാരണം, പുരുഷന്മാര്‍ പക്വത ഇല്ലാത്തവരാണെന്നാണ് അദേലിന അല്‍ദു പറയുന്നു. തനിക്ക് കുട്ടിയെ ആണ് കുട്ടിയെപോലെ പെരുമാറുന്ന പുരുഷന്മാരെ ആവശ്യമില്ലെന്നും അവര്‍ പരിഹാസ സ്വരത്തില്‍ പറയുന്നു.
എന്തായാലും ഫേസ്ബുക്കില്‍ യുവതിക്ക് നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. പലരും കുട്ടിയുണ്ടാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് രംഗത്തെതത്തി. എന്നാല്‍, തന്റെ ഇഷ്ടപ്രകാരമുള്ള ഒരാളെ മാത്രമേ അദേലിന അല്‍ദു സെലക്ട് ചെയ്യുകയുള്ളൂ. മാത്രവുമല്ല, പലരും തന്നെ കളിയാക്കുകയാണോ എന്നും യുവതിക്ക് സംശയമുണ്ട്.












Click it and Unblock the Notifications