Get Updates
Get notified of breaking news, exclusive insights, and must-see stories!

27കാരി മോഡലിന് റൂംമേറ്റിനെ ആവശ്യമുണ്ട്

ലണ്ടന്‍: 35 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ആളാണോ നിങ്ങള്‍. അടിച്ചു പൊളിച്ച് ജീവിക്കുന്ന ആളാണോ. പങ്കാളിയുടെ താല്‍പര്യങ്ങള്‍ അംഗീകരിക്കാന്‍ മനസുണ്ടോ എങ്കില്‍ ഇതാ നിങ്ങള്‍ക്ക് ഒരു ഓഫര്‍. ഇംഗ്ലണ്ടിലെ പ്രശസ്ത അടിവസ്ത്ര മോഡലായ സോഫി ഗ്രാഡോണിന്റെ റൂം മേറ്റ് ആവാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

എന്താണ് സംഭവം എന്ന് പിടികിട്ടുന്നില്ല അല്ലേ. പ്രശസ്ത മോഡലും മുന്‍ മിസ് ബ്രിട്ടനുമായ സോഫി ഗ്രാഡോണ്‍ എന്ന 27കാരിയാണ് റൂം മേറ്റിനെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് പരസ്യം നല്‍കിയിരിക്കുന്നത്. സ്‌പെയര്‍ റൂം വെബ്‌സൈറ്റിലാണ് സോഫിയുടെ പരസ്യം. രാത്രിയില്‍ അടിച്ചുപൊളിച്ച് നടക്കാന്‍ എന്നെയും കൂട്ടണം എന്നും സോഫിയുടെ ഡിമാന്‍ഡിലുണ്ട്.

sophie-gradon

റഗ്ബി താരമായ ഡാനി സിപ്രിയാനിയുമായി ഡേറ്റിംഗിലായിരുന്നു കഴിഞ്ഞ വര്‍ഷം വരെ സോഫി. പരമബോറനാണ് എന്ന് പറഞ്ഞാണ് സോഫി ഗ്രാഡോണ്‍ കാമുകനെ കൈവിട്ടത്. സ്വത്തെല്ലാം വിറ്റ് ന്യൂകാസിലില്‍ വന്ന് സെറ്റിലായിരിക്കുകയാണ് മോഡല്‍ ഇപ്പോള്‍. കൂട്ടിന് പരിസ്ഥിതി സ്‌നേഹവും ജീവിതം അടിച്ചുപൊളിക്കണം എന്ന ആഗ്രഹവും മാത്രം.

ഇപ്പോള്‍ താമസിക്കുന്ന വീട് ഉടമ വില്‍ക്കാന്‍ പോകുന്നത് കൊണ്ടാണ് സോഫിക്ക് പുതിയ താമസസ്ഥലം തിരയേണ്ടി വന്നത്. എന്നാല്‍ പിന്നെ കുറച്ച് വ്യത്യസ്തമായ ഒരു പരസ്യമായിക്കോട്ടെ എന്നായി മോഡല്‍. ഞാനൊരു സീരിയസായ ആളല്ല. ചിരിക്കാന്‍ വലിയ ഇഷ്ടമാണ്. പരാതിപ്പെട്ടികള്‍ റൂം മേറ്റായി വേണ്ട എന്നും മോഡല്‍ പറയുന്നു. എന്തായാലും ബ്രിട്ടനിലെ ചെറുപ്പക്കാര്‍ മോഡലിന്റെ റൂം മേറ്റാകാനുള്ള പരക്കം പാച്ചിലിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+