പത്ത് വര്‍ഷം കാത്തിരുന്ന് ഫിലേ അവനെ തൊട്ടപ്പോള്‍...
ബെര്‍ലിന്‍: പത്ത് വര്‍ഷമായിരുന്ന കാത്തിരിപ്പ്... യാത്ര ചെയ്തത് ഒരു മനുഷ്യായുസ്സുകൊണ്ട് ചിന്തിക്കാന്‍ പോലും ആകാത്തത്ര ദൂരം. ഒടുവില്‍ അല്പം ആശങ്കകള്‍ ബാക്കിവച്ച് അവള് അവനെ തൊട്ടു. ആഹ്ലാദത്തള്ളിച്ചയില് ഒന്ന് തുള്ളിച്ചാടി....
'അവന്' ഒരു വാല് നക്ഷത്രമാണ്. പേര് ചുര്യമോവ് ഗരാസിമെങ്കോ. ചുരുക്കി 67-പി എന്ന് വിളിക്കും. 'അവളുടെ' പേര് ഫിലേ... ഒരു ബഹിരാകാശ ദൗത്യ പേടകമാണ്.

യുറോപ്യന്‍ സ്പേസ് ഏജന്‍സി വിക്ഷേപിച്ച റോസറ്റ എന്ന പേടകത്തിനുള്ളിലായിരുന്നു ഫിലേ. ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യനിര്‍മിത വസ്തു, ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വാല് നക്ഷത്രത്തില്‍ ഇറങ്ങിയിരിക്കുന്നു. ബഹിരാകാശ ദൗത്യങ്ങളിലെ വന്‍ വിജയങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്.
ഫ്രഞ്ച് ഗയാനയിലെ കുറു വിക്ഷേപണത്തറയില്‍ നിന്ന് 2004 മാര്‍ച്ച് 2 നാണ് റോസറ്റ ഭൂമി വിട്ട് കുതിച്ചത്. ഫിലേയെ 67 പിയുടെ അടുത്തെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. പത്ത് വര്‍ഷത്തിലേറെ എടുത്ത യാത്രയില്‍ റോസറ്റ സഞ്ചരിച്ചത് 600 കോടിയിലേറെ കിലോമീറ്ററുകളാണ്.
ഫിലേ, വാല്‍നക്ഷത്രത്തില്‍ സുരക്ഷിതമായിത്തന്നെയാണ് ഇറങ്ങിയത്. എന്നാല്‍ ആ ഇറങ്ങലില്‍ ശാസ്ത്ര ലോകത്തിന് ചെറിയ ഒരു ആശങ്കയുണ്ട് ഇപ്പോള്‍. ഫിലേ വാല്‍നക്ഷത്രത്തെ സ്പര്ശിച്ചപ്പോള് ഒന്ന് കുത്തിപ്പൊന്തിയിരുന്നു. ഇതാണ് ഇപ്പോള്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയെ അല്മൊന്ന് കുഴപ്പിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഫിലേ എങ്ങനെ പ്രവര്ത്തിക്കുമെന്നതിലാണ് ഇപ്പോള്‍ ആശങ്ക. ഇത്തരമൊരു പ്രശ്നത്തെക്കുറിച്ച് ശാസ്ത്ര ലോകം അത്രക്ക് ചിന്തിച്ചിരുന്നില്ല. എന്തായാലും 24 മണിക്കൂറുകൊണ്ട് ഫിലേയുടെ ഭാവി അറിയാന്‍ കഴിയുമെന്നാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി പറയുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications