കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് വര്‍ഷം കാത്തിരുന്ന് ഫിലേ അവനെ തൊട്ടപ്പോള്‍...

  • By Soorya Chandran
Google Oneindia Malayalam News

ബെര്‍ലിന്‍: പത്ത് വര്‍ഷമായിരുന്ന കാത്തിരിപ്പ്... യാത്ര ചെയ്തത് ഒരു മനുഷ്യായുസ്സുകൊണ്ട് ചിന്തിക്കാന്‍ പോലും ആകാത്തത്ര ദൂരം. ഒടുവില്‍ അല്‍പം ആശങ്കകള്‍ ബാക്കിവച്ച് അവള്‍ അവനെ തൊട്ടു. ആഹ്ലാദത്തള്ളിച്ചയില്‍ ഒന്ന് തുള്ളിച്ചാടി....

'അവന്‍' ഒരു വാല്‍ നക്ഷത്രമാണ്. പേര് ചുര്യമോവ് ഗരാസിമെങ്കോ. ചുരുക്കി 67-പി എന്ന് വിളിക്കും. 'അവളുടെ' പേര് ഫിലേ... ഒരു ബഹിരാകാശ ദൗത്യ പേടകമാണ്.

Philae

യുറോപ്യന്‍ സ്‌പേസ് ഏജന്‍സി വിക്ഷേപിച്ച റോസറ്റ എന്ന പേടകത്തിനുള്ളിലായിരുന്നു ഫിലേ. ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യനിര്‍മിത വസ്തു, ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വാല്‍ നക്ഷത്രത്തില്‍ ഇറങ്ങിയിരിക്കുന്നു. ബഹിരാകാശ ദൗത്യങ്ങളിലെ വന്‍ വിജയങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്.

ഫ്രഞ്ച് ഗയാനയിലെ കുറു വിക്ഷേപണത്തറയില്‍ നിന്ന് 2004 മാര്‍ച്ച് 2 നാണ് റോസറ്റ ഭൂമി വിട്ട് കുതിച്ചത്. ഫിലേയെ 67 പിയുടെ അടുത്തെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. പത്ത് വര്‍ഷത്തിലേറെ എടുത്ത യാത്രയില്‍ റോസറ്റ സഞ്ചരിച്ചത് 600 കോടിയിലേറെ കിലോമീറ്ററുകളാണ്.

ഫിലേ, വാല്‍നക്ഷത്രത്തില്‍ സുരക്ഷിതമായിത്തന്നെയാണ് ഇറങ്ങിയത്. എന്നാല്‍ ആ ഇറങ്ങലില്‍ ശാസ്ത്ര ലോകത്തിന് ചെറിയ ഒരു ആശങ്കയുണ്ട് ഇപ്പോള്‍. ഫിലേ വാല്‍നക്ഷത്രത്തെ സ്പര്‍ശിച്ചപ്പോള്‍ ഒന്ന് കുത്തിപ്പൊന്തിയിരുന്നു. ഇതാണ് ഇപ്പോള്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയെ അല്‍മൊന്ന് കുഴപ്പിച്ചിരിക്കുന്നത്.

അതുകൊണ്ട് തന്നെ ഫിലേ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിലാണ് ഇപ്പോള്‍ ആശങ്ക. ഇത്തരമൊരു പ്രശ്‌നത്തെക്കുറിച്ച് ശാസ്ത്ര ലോകം അത്രക്ക് ചിന്തിച്ചിരുന്നില്ല. എന്തായാലും 24 മണിക്കൂറുകൊണ്ട് ഫിലേയുടെ ഭാവി അറിയാന്‍ കഴിയുമെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നത്.

English summary
Rosetta: Waiting game after comet lander glitch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X