കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യന് തൊട്ടടുത്ത് ആ വാല്‍നക്ഷത്രം പൊട്ടിത്തെറിയ്ക്കുമോ? ശാസ്ത്രലോകം കാത്തിരിയ്ക്കുന്നു

Google Oneindia Malayalam News

ലണ്ടന്‍: ബഹിരാകാശത്തെ വിശേഷങ്ങള്‍ എപ്പോഴും കൗതുകം ഉണര്‍ത്തുന്നതാണ്. അതിനാല്‍ തന്നെ സൂര്യനും സൗരയൂഥവും ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ ഓരോ നിമിഷവും മനുഷ്യനില്‍ കൗതുകം ജനിപ്പിയ്ക്കും. സൂര്യനോട് അടുക്കുന്ന ഒരു വാല്‍ നക്ഷത്രത്തിന്റെ പൊട്ടിത്തെറിയ്ക്ക് കാത്തിരിയ്ക്കുകയാണ് ശാസ്ത്ര ലോകം.

67 പി എന്ന വാല്‍നക്ഷത്രം സൂര്യനോട് അടുക്കുന്നതിനാല്‍ ഏത് സമയത്തും പൊട്ടിത്തെറി പ്രതീക്ഷിയ്ക്കാം. ഈ നിമിഷത്തിലെ അപൂര്‍വ്വ ദൃശ്യങ്ങള്‍ പ്രതീക്ഷിയ്ക്കുകയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ). 67പി .യെ ചുറ്റുന്ന റൊസേറ്റ പേടകം ഈ അപൂര്‍വ്വ നിമിഷങ്ങളുടെ ദൃശ്യം പകര്‍ത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്

സൂര്യനടുത്ത്

സൂര്യനടുത്ത്

സൂര്യനടുത്ത് എത്തുന്ന 67 പി വാല്‍ നക്ഷത്രം ഇത്തവണ പൊട്ടിത്തെറിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. മുന്‍പ് പലതവണ സൂര്യനെ ചുറ്റി വാല്‍നക്ഷത്രം കടന്ന് പോയിട്ടുണ്ടെങ്കിലും ഇക്കുറി പൊട്ടിത്തെറി ഉണ്ടാകുന്നതിനുള്ള സാധ്യത കണക്കാക്കുന്നു. പ്രതലത്തില്‍ പ്രത്യക്ഷപ്പെട്ട വിള്ളലാണ് ഇതിന് കാരണം

വിലപ്പെട്ടത്

വിലപ്പെട്ടത്

വാല്‍നക്ഷത്രത്തെ ചുറ്റുന്ന റൊസേറ്റ പേടകം പകര്‍ത്തുന്ന ഓരോ ദൃശ്യങ്ങളും വിലയേറിയതാണ്. സൗരതാപം മൂലം വാല്‍നക്ഷത്ര ഭാഗങ്ങള്‍ ഉരുകിയിരുന്നു

അറിയാം

അറിയാം

സൂര്യന് അടുത്തെത്തിയാല്‍ 14 മിനിട്ടുകള്‍ക്കം തന്നെ വാല്‍നക്ഷത്രത്തിന്റെ ഭാവി നിശ്ചയിക്കപ്പെടും. നക്ഷത്രത്തിന്റെ ഉള്‍ഭാഗം ഉരുകി വന്ഡ വാതക പ്രവാഹമാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്. ആകൃതിയിലും മാറ്റമുണ്ടായി.

നവംബര്‍ മുതല്‍

നവംബര്‍ മുതല്‍

2014 നവംബര്‍ മുതലാണ് റൊസേറ്റ വാല്‍നക്ഷത്രത്തെ ഭ്രമണം ചെയ്യാന്‍ തുടങ്ങിയത്

ഇനി....

ഇനി....

വാല്‍നക്ഷത്രത്തെക്കുറിച്ച് അറിയാന്‍ ഫിലേ പേടകത്തെ നക്ഷത്രത്തില്‍ ഇറക്കിയെങ്കിലും കഴിഞ്ഞ മാസം അതും പ്രവര്‍ത്തന രഹിതമായി

English summary
Rosetta set to witness cosmic firework display as comet 67P nears the sun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X