കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൾഫിനെ കാത്ത് ശക്തമായ കാറ്റും കടൽക്ഷോഭവും.. തിരമാല 11 അടിവരെ ഉയരുമെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

ദുബായ്: കേരളവും തമിഴ്‌നാടും ലക്ഷദ്വീപും അടക്കമുള്ള സ്ഥലങ്ങളില്‍ ഓഖി ചുഴലിക്കാറ്റിന്റെയും കടല്‍ക്ഷോഭത്തിന്റെയും ദുരിതത്തില്‍ നിന്നും ജനങ്ങള്‍ ഇതുവരെയും മോചിതരായിട്ടില്ല. അതിനിടെ ഗള്‍ഫ് മേഖലയിലും ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഗള്‍ഫില്‍ മേഘാവൃതമായ ദിവസം ആരംഭിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ തിരമാലകള്‍ 11 അടിവരെ ഉയരത്തില്‍ ആഞ്ഞടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

ഒരടി പോലും പിന്നോട്ടില്ല.. മിണ്ടാതിരിക്കാൻ ഉദ്ദേശവുമില്ല! മമ്മൂട്ടി മനസ്സിലാക്കിയതിൽ സന്തോഷംഒരടി പോലും പിന്നോട്ടില്ല.. മിണ്ടാതിരിക്കാൻ ഉദ്ദേശവുമില്ല! മമ്മൂട്ടി മനസ്സിലാക്കിയതിൽ സന്തോഷം

RAIN

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ചാറ്റല്‍ മഴയോടൊപ്പം മൂടല്‍ മഞ്ഞും കഴിഞ്ഞ ദിവസങ്ങളില്‍ കാണപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ മൂടല്‍ മഞ്ഞ് കനക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വാഹന യാത്രക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കടല്‍ ക്ഷോഭവും കൂറ്റന്‍ തിരമാലയും പ്രധാനമായും ഒമാന്‍ കടലിന് സമീപത്താകുമെന്നാണ് പ്രവചനം. ബുധന്‍ മുതല്‍ വ്യാഴം വൈകിട്ട് വരെയാണ് മുന്നറിയിപ്പ്. യുഎഇയുടെ വടക്കന്‍ മേഖലകളില്‍ കാര്‍മേഘം കൂടുതലായതിനാല്‍ മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥ മോശമാകുമെന്നതിനാല്‍ രാജ്യത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

English summary
Gulf may witness rough sea and waves upto eleven feet high
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X