കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനിലെ ജയില്‍ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്റ് റൂഹാനിയുടെ നിര്‍ദ്ദേശം

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: രാജ്യത്തെ തടവുകേന്ദ്രങ്ങളില്‍ ഈയിടെയുണ്ടായ അസ്വാഭാവിക മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഉത്തരവിട്ടു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് മാസത്തിനിടയില്‍ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ശക്തമായ പശ്ചാത്തലത്തിലാണ് ഉത്തരവ്. ഇതിനായി നാലംഗ കമ്മിറ്റിയെ പ്രസിഡന്റ് നിയോഗിച്ചു. ഇറാന്‍ ഭരണകൂടത്തിലെ ആഭ്യന്തരമന്ത്രി, ഇന്റലിജന്‍സ് വകുപ്പ് മന്ത്രി, നീതിന്യായ വകുപ്പ് മന്ത്രി നിയമകാര്യങ്ങള്‍ക്കായുള്ള വൈസ് പ്രസിഡന്റ് എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ് അന്വേഷണച്ചുമതല.

മുസ്ലിം സ്ത്രീകളുടെ തല മറയ്ക്കല്‍; എന്തിനാ ബലപ്രയോഗമെന്ന് ജനം, ഇറാന്‍ മാറുന്നു... സൂചന ഇങ്ങനെമുസ്ലിം സ്ത്രീകളുടെ തല മറയ്ക്കല്‍; എന്തിനാ ബലപ്രയോഗമെന്ന് ജനം, ഇറാന്‍ മാറുന്നു... സൂചന ഇങ്ങനെ

രാജ്യത്തെ ജയിലുകളില്‍ അടുത്തകാലത്തുണ്ടായ മരണങ്ങളെക്കുറിച്ചും അധികൃതരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷിച്ച് പ്രസിഡന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിറ്റിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കനേഡിയന്‍ വംശജനായ ഇറാന്‍ അക്കാദമീഷ്യനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കാവോസ് സെയ്ദ് ഇമാനിയാണ് അവസാനമായി ജയിലില്‍ വച്ച് മരണപ്പെട്ടത്. 63കാരനായ ഇദ്ദേഹത്തെ ജനുവരി 24ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അടുത്തദിവസം ഇദ്ദേഹം ജയിലില്‍ ആത്മഹത്യചെയ്തുവെന്നാണ് അധികൃതരുടെ വാദം. പേര്‍ഷ്യന്‍ വൈല്‍ഡ്‌ലൈഫ് ഹെറിറ്റേജ് ഫൗണ്ടേഷന്‍ മാനേജിംഗ് ഡയരക്ടര്‍ കൂടിയാണ് ഇമാമി.

 rouhani-

ഇറാന്‍ മിസൈല്‍ പദ്ധതിയെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ ശേഖരിക്കുന്നതിനുള്ള മറയായി ഇദ്ദേഹം ഒരു എന്‍.ജി.ഒയ്ക്ക് രൂപം നല്‍കിയതായി തെഹ്‌റാന്‍ പ്രൊസിക്യൂട്ടര്‍ അബ്ബാസ് ജാഫരി ദൗലത്താബാദി ആരോപിച്ചിരുന്നു. പരിസ്ഥിതി നിരീക്ഷണമെന്ന പേരില്‍ തന്ത്രപ്രധാന സ്ഥലങ്ങളില്‍ കാമറകള്‍ വച്ചുപിടിപ്പിക്കുകയും ഇതിലൂടെ ഇറാന്റെ മിസൈല്‍ പദ്ധതികള്‍ നിരീക്ഷിക്കുകയുമാണ് സംഘടന ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അദ്ദേഹത്തിന്റെ ആത്മഹത്യ ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വിലങ്ങുതടിയായതായാണ് അധികൃതര്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ സംഘടനയില്‍ അംഗമായ മറ്റ് ഒന്‍പത് പേരെക്കൂടി പോലിസ് അറസ്റ്റ് ചെയ്തതായി സെന്റര്‍ ഫോര്‍ ഹ്യൂമണ്‍റൈറ്റ്‌സ് ഇന്‍ ഇറാന്‍ എന്ന മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.

ഗള്‍ഫ് പ്രതിസന്ധി തുടരുന്ന മേഖലയെ അസ്ഥിരപ്പെടുത്തുമെന്ന് പുടിന്‍
ഇമാമിയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇമാമിയുടെ അറസ്റ്റിന് കാരണമെന്തെന്നും അദ്ദേഹത്തിന്റെ മരണത്തിനു പിന്നിലെ ദുരൂഹതയും കണ്ടെത്താന്‍ സത്യസന്ധമായ അന്വേഷണം സാധ്യമാക്കാന്‍ ഏതറ്റം വരെയും പോകാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് അദ്ദേഹത്തിന്റെ മകന്‍ റാം ഇമാമി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അദ്ദേഹത്തിന്റെ ദുരൂഹമരണത്തെ കുറിച്ച് വിശദാംശങ്ങള്‍ നല്‍കണമെന്ന് കനേഡിയന്‍ ഭരണകൂടം ഇറാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

English summary
In a rare public statement, President Hassan Rouhani has announced the appointment of a four-member committee to investigate what it called “detention houses “in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X