കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസും സൗദിയും ഒരുപോലെയോ? സൗദിയെ ഇസ്ലാമിന്‍റെ ശത്രുവാക്കി ഇറാന്‍ പ്രസിഡന്‍റ് ?

Google Oneindia Malayalam News

ടെഹ്‌റാന്‍: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തകര്‍ത്ത ഇസ്ലാമിന്റെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ലോകത്തുള്ള എല്ലാ മുസ്ലിങ്ങളും പരിശ്രമിയ്ക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി . ലോകത്തിന് മുന്നിലുള്ള ഇസ്ലാമിന്റെ മോശം പ്രതിച്ഛായ തിരുത്തേണ്ടതിന്റെ ഉത്തരവാദിത്തം ഓരോ വിശ്വാസിയ്ക്കും ഉണ്ടെന്നും റൂഹാനി പറയുന്നു .

യഥാര്‍ത്ഥ ലോകത്തും സൈബര്‍ ലോകത്തും ഇസ്ലാമിനുള്ള നെഗറ്റീവ് ഇമേജ് മാറ്റേണ്ടത് ഏറെ അനിവാര്യമാണെന്നും റൂഹാനി പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പടെയുള്ള ഭീകരര്‍ പിന്തുടരുന്ന അക്രമത്തിന്റെ പാത ഇസ്ലാമികമല്ല. ഇസ്ലാം അക്രമത്തെ എതിര്‍ക്കുന്ന മതമാണ് .

Hassan Rouhani

കൊലപാതകവും അഹിംസയുമാണ് ഐസിസിന്റെ മുഖമുദ്ര. യഥാര്‍ത്ഥ ഇസ്ലാമുമായി ഇതിന് യാതൊരു ബന്ധവുമില്ല. പുറമെയുള്ള ശത്രുക്കളല്ല മതത്തിനുള്ളില്‍ തന്നെയുള്ള ചെറിയ വിഭാഗമാണ് മതത്തിന്റെ ഭാഷ ഉപയോഗിച്ച് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും റൂഹാനി പറയുന്നു .

സിറിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന അക്രമങ്ങളെയും രക്തച്ചൊരിച്ചിലിനേയും കണ്ടില്ലെന്ന് നടിയ്ക്കുന്ന മുസ്ലീം രാജ്യങ്ങളേയും റൂഹാനി വിമര്‍ശിച്ചു . യെമനില്‍ യുദ്ധം നടത്തുന്ന സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ പരോക്ഷമായി വിമര്‍ശിയ്ക്കുകയായിരുന്നു റൂഹാനി .

English summary
Rouhani calls on Muslims to ‘correct image of Islam’ worldwide .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X