സദ്ദാം ഹുസൈന് സംഭവിച്ചത് ട്രംപിന് സംഭവിക്കും!! അമേരിക്കയ്ക്ക് റൂഹാനിയുടെ താക്കീത്
ദുബായ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഭീഷണിയുമായി ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി. സദ്ദാം ഹുസൈനെപ്പോലെ ട്രംപ് ഇറാനുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ സദ്ദാം ഹുസൈനെപ്പോലെയാവുമെന്നാണ് ഹസ്സന് റൂഹാനിയുടെ താക്കീത്. ഇറാന് മിസൈലുകള്‍ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നും റൂഹാനി പറയുന്നു.
ശനിയാഴ്ച നടന്ന ഗള്‍ഫ് നാവിക സേനാ അഭ്യാസത്തില്‍ 600ഓളം കപ്പലുകളാണ് അണിനിരന്നത്. നേരത്തെ ഒരു ദിവസം മുമ്പ് മറ്റൊരു സൈനിക പര്യടനവും ഇറാന് നടത്തിയിരുന്നു. രാജ്യത്തിന്റെ ശത്രുക്കളെ അമ്പരപ്പിക്കുന്നതിനായി ശക്തമായ മറുപടി നല്‍കുകയാണ് ഇറാന്റെ ലക്ഷ്യം.

ഇറാന് മേല്‍ ഉപരോധം
മെയ് മാസത്തില്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറാന് തീരുമാനിച്ചതോടെയാണ് ആണവ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ശക്തിയാര്‍ജ്ജിച്ചത്. ആണവകരാറില്‍ നിന്ന് പിന്മാറിയ അമേരിക്ക ഇസ്ലാമിക രാഷ്ട്രമായ ഇറാന് മേല്‍ വീണ്ടും ഉപരോധം കൊണ്ടുവരികയും ചെയ്തിരുന്നു.

ഇറാന് മികവ് തെളിയിച്ചു!!
ഇറാന് 1980-88ല്‍ ഇറാഖുമായുള്ള യുദ്ധത്തില്‍ പോര്‍ട്ട് ഓഫ് ബന്ദാന്‍ അബ്ബാസില്‍ വെച്ച് ഇറാന് നാവിക സേന മികവ് തെളിയിച്ചതായി റൂഹാനി പറയുന്നു. ഗള്‍ഫില്‍ ഇറാന് തന്റെ നാവിക സേനയുടെ കഴിവും ശേഷിയും തെളിയിക്കുന്നതിനായി തെഹ്റാനില്‍ വാര്‍ഷിക പരേഡ് നടത്തുമെന്നും റൂഹാനി ചൂണ്ടിക്കാണിക്കുന്നു.

എണ്ണ വ്യാപാരത്തിന് തിരിച്ചടി
ഇറാന്റെ ക്രൂഡ് ഓയില്‍ വ്യാപാരാം നിര്‍ത്തലാക്കിയ അമേരിക്കന്‍ നീക്കത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന് സൂചന നല്‍കിയിരുന്നു. മറ്റ് രാജ്യങ്ങളുടെ എണ്ണ വ്യാപാരത്തിനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന നിര്‍ദേശമാണ് ഇറാന് മുന്നോട്ടുവച്ചിരുന്നു. അമേരിക്ക ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ക്രൂഡ് വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചത്.

സദ്ദാം ഹുസൈന് സംഭവിച്ചത് ട്രംപിന്??
സദ്ദാം ഹുസൈന് നേരിടേണ്ടി വന്നത് ട്രംപിന് സംഭവിക്കുമെന്നും. അമേരിക്ക അനുഭവിക്കേണ്ടി വരുമെന്നുമാണ് റൂഹാനി പറയുന്നത്. സ്റ്റേറ്റ് ടെലിവിഷന്‍ നല്കിയ പ്രഭാഷണത്തിലാണ് റൂഹാനിയുടെ താക്കീത്. അമേരിക്കയെ പേടിപ്പെടുത്തുന്ന മിസൈല്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഇറാന് തയ്യാറല്ലെന്നും റൂഹാനി കൂട്ടിച്ചേര്‍ക്കുന്നു.
-
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും











Click it and Unblock the Notifications